മാഞ്ചസ്റ്റര്‍ ക്ലബ്ബുകള്‍ക്കു ജയം
മാഞ്ചസ്റ്റര്‍ ക്ലബ്ബുകള്‍ക്കു ജയം
Sunday, August 13, 2017 10:56 AM IST
ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ലെ പു​തി​യ സീ​സ​ണി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ ക്ല​ബ്ബു​ക​ളും ടോ​ട്ട​നവും ജ​യ​ത്തോ​ടെ തു​ട​ങ്ങി. എ​വ​ര്‍ട്ട​ണി​ല്‍നി​ന്നു മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് സ്വ​ന്ത​മാ​ക്കി​യ റൊ​മേ​ലു ലു​ക്കാ​ക്കു​വി​ന്‍റെ ഇ​ര​ട്ട ഗോ​ള്‍ മി​ക​വി​ല്‍ യു​ണൈ​റ്റ​ഡ് 4-0ന് ​വെ​സ്റ്റ്ഹാം യു​ണൈ​റ്റ​ഡി​നെ ത​ക​ര്‍ത്തു.

33, 52 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ലു​ക്കാ​ക്കു​വി​ന്‍റെ ഗോ​ളു​ക​ള്‍. ആ​ന്‍റോ​ണി മാ​ര്‍ഷ​ല്‍ (87), പോ​ള്‍ പോ​ഗ്ബ (90) എ​ന്നി​വ​രും ല​ക്ഷ്യം ക​ണ്ടു. ടോ​ട്ട​നം 2-0ന് ​ന്യൂ​കാ​സി​ല്‍ യു​ണൈ​റ്റ​ഡി​നെ തോ​ല്‍പ്പി​ച്ചു. ഡെ​ലെ അ​ലി (61), ബെ​ന്‍ ഡേ​വി​സ് (70) എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി 2-0ന് ​ബ്രൈ​റ്റ​ണ്‍ ഹോ​വ് അ​ല്‍ബി​യോ​ണെ തോ​ല്‍പി​ച്ചു. സെ​ര്‍ജി​യോ അ​ഗ്വേ​റോ (70) സി​റ്റി​യെ മു​ന്നി​ലെ​ത്തി​ച്ചു. ലൂ​യി​സ് ഡ​ങ്ക​ന്‍റെ (75) സെ​ല്‍ഫ് ഗോ​ള്‍ സി​റ്റി​യു​ടെ ജ​യം ഉ​റ​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.