ശ്രീശാന്ത് ​ഇന്നു ക​ള​ത്തി​ലേ​ക്ക്
ശ്രീശാന്ത്  ​ഇന്നു ക​ള​ത്തി​ലേ​ക്ക്
Monday, August 14, 2017 12:07 PM IST
കൊ​​​ച്ചി: ബി​​​സി​​​സി​​​ഐ​​​യു​​​ടെ ആ​​​ജീ​​​വ​​​നാ​​​ന്ത വി​​​ല​​​ക്കു നീ​​​ക്കി​​​യ ഹൈ​​​ക്കോ​​​ട​​​തി വി​​​ധി വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ മു​​​ൻ ഇ​​​ന്ത്യ​​​ൻ ക്രി​​​ക്ക​​​റ്റ് താ​​​രം ശ്രീ​​​ശാ​​​ന്ത് വീ​​​ണ്ടും ക​​​ളി​​​ക്ക​​​ള​​​ത്തി​​​ലേ​​​ക്ക്. സെ​​​ലി​​​ബ്രി​​​റ്റി ടീ​​​മാ​​​യ കൊ​​​ച്ചി​​​ൻ മ്യൂ​​​സി​​​ക് ച​​​ല​​​ഞ്ചേ​​​ഴ്സി​​​നു വേ​​​ണ്ടി​​​യാ​​​ണ് ശ്രീ ​​​ക​​​ള​​​ത്തി​​​ലി​​​റ​​​ങ്ങു​​​ന്ന​​​ത്.

ഇ​​​ന്നു രാ​​​വി​​​ലെ എ​​​ട്ട​​​ര​​​യ്ക്കു തൃ​​​പ്പൂ​​​ണി​​​ത്തു​​​റ പൂ​​​ജാ ക്രി​​​ക്ക​​​റ്റ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ മാ​​​സ്റ്റ​​​ർ ബ്ലാ​​​സ്റ്റേ​​ഴ്​​​സ് ടീ​​​മാ​​​ണ് ശ്രീ​​​യു​​​ടെ സം​​​ഘ​​​ത്തി​​​ന്‍റെ എ​​​തി​​​രാ​​​ളി​​​ക​​​ൾ. 2013ൽ ​​​ഐ​​​പി​​​എ​​​ൽ വാ​​​തു​​​വ​​​യ്പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ശ്രീ​​​ശാ​​​ന്തി​​​ന് ബി​​​സി​​​സി​​​ഐ അ​​ജീ​​​വ​​​നാ​​​ന്ത​ വി​​​ല​​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്. എ​​​ന്നാ​​​ൽ, കേ​​​സി​​​ൽ ശ്രീ​​​യെ പാ​​​ട്യാ​​​ല കോ​​​ട​​​തി പിന്നീട് കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.