പന്ത് തലയിൽ കൊണ്ട് പാക് ക്രിക്കറ്റ് താരത്തിനു മരണം
Wednesday, August 16, 2017 12:13 PM IST
കറാച്ചി: ക​ളി​ക്ക​ള​ത്തി​ലെ ദു​ര​ന്ത​ത്തി​ന് വീ​ണ്ടും ക്രി​ക്ക​റ്റ് ലോ​കം സാ​ക്ഷി​യാ​യി. പാക്കിസ്ഥാ​ന്‍ യു​വ ബാ​റ്റ്‌​സ്മാ​ന്‍ സു​ബൈ​ര്‍ അ​ഹ​മ്മ​ദ് പ​ന്ത് തെ​റി​ച്ചു തലയിൽ കൊ​ണ്ട​തി​നെ​ത്തു​ട​ര്‍ന്ന് മ​രി​ച്ചു.​ മാ​ര്‍ഡ​നി​ല്‍ ന​ട​ന്ന ഒ​രു ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നി​ട​യി​ലാ​ണ് സം​ഭ​വം. പാ​കി​സ്ഥാ​ന്‍ സ്വാ​ത​ന്ത്ര്യ​ദി​ന​മാ​യ 14 നാ​യി​രു​ന്നു ദു​ര​ന്തം. പാ​കി​സ്ഥാ​ന്‍റെ എ ​ടീ​മി​ലും ട്വ​ന്‍റി-20യി​ലും സാ​ന്നി​ധ്യ​മ​റി​യി​ച്ച താ​ര​മാ​ണ് സു​ബൈ​ര്‍. പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ബോ​ര്‍ഡ് ഇ​ന്ന​ലെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ വാ​ര്‍ത്ത പു​റ​ത്തു വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.