ദേ ​വ​ന്നി​രി​ക്കു​ന്നു, തോ​റ്റു തു​ന്നം പാ​ടി
ദേ ​വ​ന്നി​രി​ക്കു​ന്നു, തോ​റ്റു തു​ന്നം പാ​ടി
Wednesday, August 16, 2017 12:13 PM IST
ട്രാക്ക്‌ വിട്ട കളികൾ / സി.​കെ. രാ​ജേ​ഷ്‌​കു​മാ​ര്‍-1

ദേ ​വ​ന്നി​രി​ക്കു​ന്നു, നി​ന്‍റെ മോ​ന്‍.. തോ​റ്റു തു​ന്നം പാ​ടി! വ​ള​രെ പ്ര​ശ​സ്ത​മാ​യ ഒ​രു സി​നി​മ ഡ​യ​ലോ​ഗാ​ണി​ത്. ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ പ​ങ്കെ​ടു​ത്ത് തി​രി​ച്ചെ​ത്തി​യ ഇ​ന്ത്യ​ന്‍ ടീ​മി​നെ നോ​ക്കി ഇ​ങ്ങ​നെ ആ​രെ​ങ്കി​ലും പ​റ​ഞ്ഞാ​ല്‍ അ​വ​രെ കു​റ്റം പ​റ​യാ​നാ​കി​ല്ല. ഈ ​സം​ഭാ​ഷണ​ശ​ക​ലം കേ​ട്ട് ഇ​ളി​ഭ്യ​രാ​കേ​ണ്ട​ത് അ​ത്‌​ല​റ്റു​ക​ള​ല്ല, മ​റി​ച്ച് അ​വ​രെ കൊ​ണ്ടു​പോ​യ പ​രി​ശീ​ല​ക​രും നി​രീ​ക്ഷ​ക​രും സ​ര്‍വോ​പ​രി അ​ത്‌ലറ്റി​ക്സ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​മാ​ണ്. എ​ന്നാ​ല്‍, അ​വ​ര്‍ക്ക് ഇ​തൊ​ക്കെ ഒ​രു ത​മാ​ശ​യാ​ണ്. ല​ണ്ട​ന് ഒ​രു വി​നോ​ദ​യാ​ത്ര ത​ര​പ്പെ​ടു​ത്തി അ​തു വ​ള​രെ ന​ന്നാ​യി ആ​സ്വ​ദി​ച്ച് അ​വ​ര്‍ തി​രി​ച്ചെ​ത്തി. ല​ണ്ട​ന്‍ ബ്രി​ഡ്ജും ബി​ഗ് ബെ​ന്നും ഒ​ളി​മ്പി​ക് സ്റ്റേ​ഡി​യ​വു​മൊ​ക്കെ ഇ​വ​രു​ടെ വി​ശേ​ഷം പ​റ​ച്ചി​ലു​ക​ളി​ല്‍ തി​ള​ങ്ങി നി​ല്‍ക്കും.

അ​ത്‌​ല​റ്റു​ക​ളു​ടെ പ്ര​ക​ട​ന​ത്തി​ലെ നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ചാ​ല്‍ മു​ട​ന്ത​ന്‍ ന്യാ​യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് പ​തി​വു​പോ​ലെ നൈ​സാ​യ​ങ്ങു സ്ലി​പ്പാ​കും. ഫെ​ഡ​റേ​ഷ​നും ചീ​ഫ് കോ​ച്ചു​മു​ത​ല്‍ സ​പ്പോ​ര്‍ട്ടിം​ഗ് സ്റ്റാ​ഫ് വ​രെയുള്ളവരും അ​വ​രു​ടെ പ​ഴ​യ പ​രി​പാ​ടി​ക​ള്‍ തു​ട​രും. എ​ന്നാ​ല്‍, കാ​യി​ക​വി​ക​സ​ന​ത്തി​ന് കാം​ക്ഷി​ക്കു​ന്ന ന​മു​ക്ക് അ​തു പോ​രാ. ഫെ​ഡ​റേ​ഷ​നും സി​സ്റ്റ​വും മാ​റി​യേ തീ​രൂ. നി​യ​മ​വും നീ​തി​ന്യാ​യ​വും ഇ​വി​ടെ​യു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ സ​മ​ഗ്ര​വി​ക​സ​നം എ​ന്നു പ​റ​ഞ്ഞാ​ല്‍ കാ​യി​ക​വി​ക​സ​ന​വും കൂ​ടി ഉ​ള്‍പ്പെ​ടും. 10 വ​ര്‍ഷ​ത്തി​ന​പ്പു​റം ഒ​ളി​മ്പി​ക്‌​സ് മെ​ഡ​ല്‍ പ​ട്ടി​ക​യി​ല്‍ ആ​ദ്യ 10ല്‍ ​എ​ങ്കി​ലും ഇ​ന്ത്യ എ​ത്ത​ണം. ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ലും ഇ​ന്ത്യ​യു​ടെ താ​ര​ങ്ങ​ള്‍ പൊ​ഡി​യ​മേ​റ​ണം.

ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ പ​ങ്കെ​ടു​ത്ത ഇ​ന്ത്യ​യു​ടെ 25 അം​ഗ സം​ഘം വെ​റും കൈ​യോ​ടെ മ​ട​ങ്ങി​യെ​ത്തി, പ​ങ്കെ​ടു​ത്ത എ​ല്ലാ ഇ​ന​ങ്ങ​ളി​ലും തോ​റ്റു തൊ​പ്പി​യി​ട്ട്.
ഫൈ​ന​ലി​ലെ​ങ്കി​ലും എ​ത്താ​നാ​യ​ത് പു​രു​ഷ ജാ​വ​ലി​നി​ല്‍ ദേ​വീ​ന്ദ​ര്‍ സിം​ഗി​നു മാ​ത്ര​മാ​ണ്. ഇ​ന്ത്യ​യു​ടെ എ​ടു​ത്തു പ​റ​യ​ത്ത​ക്ക പ്ര​ക​ട​ന​വും ഇ​താ​ണ്. ലോ​ക റാ​ങ്കിം​ഗി​ല്‍ വ​ള​രെ പി​ന്നി​ലാ​യ ചി​ത്ര​യെ പ​ങ്കെ​ടു​പ്പി​ച്ചാ​ല്‍ ഇ​ന്ത്യ​ക്കു നാ​ണ​ക്കേ​ടാ​കും എ​ന്ന് പു​ച്ഛ​ത്തോ​ടെ പ​റ​ഞ്ഞ മേ​ലാ​ള​ന്മാ​രു​ടെ വാ​ക്കു​ക​ള്‍ ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​സ​ക്ത​മാ​കു​ന്ന​ത്. അ​വ​രു​ടെ മു​ഖ​ത്തു​നോ​ക്കി ഇ​ന്ത്യ​യി​ലെ അ​ത്‌​ല​റ്റി​ക് പ്രേ​മി​ക​ള്‍ ഒ​ന്ന​ട​ങ്കം ഇ​ങ്ങ​നെ ചേ​ദി​ക്കും, ഇ​പ്പോ​ള്‍ അ​ഭി​മാ​ന​മാ​ണ​ല്ലോ അ​ല്ലേ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്?
അ​ത്‌​ല​റ്റു​ക​ള​ല്ല കു​റ്റ​ക്കാ​ര്‍ മ​റി​ച്ച് അ​വ​രെ തെരഞ്ഞെടുക്കുന്ന​വ​രും പ​രി​ശി​ലി​പ്പി​ക്കു​ന്ന​വ​രു​മാ​ണ്.

അ​ത്‌​ല​റ്റി​ക്സ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ

അ​ന്താ​രാ​ഷ്ട്ര കാ​യി​ക നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഓ​രോ രാ​ജ്യ​ത്തെ​യും കാ​യി​ക സം​ഘ​ട​ന​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത് സ്വ​യം ഭ​ര​ണാ​ധി​കാ​ര​ത്തോ​ടെ​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ അ​ത്‌ലറ്റി​ക്സ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യും സ്വ​യം ഭ​ര​ണാ​ധി​കാ​ര​മു​ള്ള സ്വ​ത​ന്ത്ര സം​ഘ​ട​ന​യാ​ണ്. ഭ​ര​ണ​കൂ​ട ഇ​ട​പെ​ട​ലു​ക​ള്‍ ഉ​ണ്ടാ​യാ​ല്‍ കാ​യി​ക ഭ​ര​ണം താ​റു​മാ​റാ​കു​മെ​ന്ന നി​രീ​ക്ഷ​ണ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ സ്വ​യം​ഭ​ര​ണാ​ധി​കാ​രം കാ​യി​ക സം​ഘ​ട​ന​ക​ള്‍ക്കു ന​ല്‍കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ കാ​ര്യ​ത്തി​ല്‍ ഈ ​സ്വ​യം​ഭ​ര​ണാ​ധി​കാ​രം ഏ​റെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു എ​ന്ന​താ​ണ് സ​മ​കാ​ലി​ക ച​രി​ത്രം.


1946ലാ​ണ് അ​ത്‌​ല​റ്റി​ക്സ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ സ്ഥാ​പി​ത​മാ​കു​ന്ന​ത്. ജി.​ഡി. സോ​ധി​യു​ടെ​യും ക്രി​ക്ക​റ്റ് താ​ര​മാ​യി​രു​ന്ന മ​ഹാ​രാ​ജാ യാ​ദ​വീ​ന്ദ്ര സിം​ഗി​ന്‍റെ​യും പ​രി​ശ്ര​മ​ഫ​ല​മാ​ണ് ഇ​ന്ത്യ​യി​ലും ഫെ​ഡ​റേ​ഷ​ന്‍ രൂ​പീ​ക​രി​ച്ച​ത്.

2010 കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​യു​ടെ 400 മീ​റ്റ​ര്‍ താ​ര​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി ഉ​ത്തേ​ജ​ക മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ പേ​രി​ല്‍ ഫെ​ഡ​റേ​ഷ​ന്‍ നാ​ണം​കെ​ട്ടു. 4-400 മീ​റ്റ​ര്‍ താ​ര​ങ്ങ​ളെ ഒ​ന്ന​ട​ങ്കം വി​ല​ക്കി. ഇ​തോ​ടെ ഉ​ത്തേ​ജ​ക ഉ​പ​യോ​ഗ​ത്തി​ല്‍ ഇ​ന്ത്യ വ​ള​രെ മു​ന്നി​ലാ​ണെ​ന്ന വി​ല​യി​രു​ത്ത​ലും ആ​ഗോ​ള​ത​ല​ത്തി​ല്‍ ഉ​ണ്ടാ​യി. പിന്നീട് നിരവധി ഘട്ടങ്ങളിൽ ഉത്തേജക ഉപയോഗത്തിന്‍റെ പേരിൽ പല താരങ്ങളെയും വിലക്കിയിട്ടുണ്ട്. റഷ്യ കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ഉത്തേജക മരുന്നുകൾ ഉപയോഗിക്കുന്ന താരങ്ങൾ ഇന്ത്യയിലാണെന്ന നാണക്കേടും ഇപ്പോൾ ഇന്ത്യക്കുണ്ട്.
അ​ദി​ല്‍ സു​മ​രി​വാ​ല​യും സി.​കെ. വ​ത്സ​നു​മാ​ണ് നി​ല​വി​ല്‍ ഫെ​ഡ​റേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും.


ലണ്ടൻ ലോക ചാന്പ്യൻഷിപ്പിൽ ഇന്ത്യ

പു​രു​ഷ​വി​ഭാ​ഗം

ജാ​വ​ലി​ൻ ത്രോ
​ദേ​വീ​ന്ദ​ർ സിം​ഗ് പ​ന്ത്ര​ണ്ടാ​മ​ത് (80.02 മീറ്റർ)
​യോ​ഗ്യ​താ റൗ​ണ്ടി​ൽ 84.22 മീറ്റർ
​നീ​ര​ജ് ചോ​പ്ര - യോ​ഗ്യ​താ റൗ​ണ്ട് (82.26).

4x400 മീ. ​റി​ലേ
ഹീ​റ്റ്സി​ൽ ഏ​ഴാ​മ​ത്
മൂന്നു മി​നി​റ്റ് 02.80 സെ​ക്ക​ൻ​ഡ്

20 കി​ലോ​മീ​റ്റ​ർ ന​ട​ത്തം
കെ.​ടി. ഇ​ർ​ഫാ​ൻ 23-ാം സ്ഥാം (1:21:40)
​ദേ​വേ​ന്ദ​ർ സിം​ഗ് 50-ാം സ്ഥാ​നം (1:25:47)
കെ. ​ഗ​ണ​പ​തി 54-ാം സ്ഥാ​നം (1:28:32).

മാ​ര​ത്ത​ൺ
ടി. ​ഗോ​പി 28-ാം സ്ഥാ​നം (2:17:13)

5000 മീറ്റർ
ജി. ​ല​ക്ഷ്മ​ണ​ൻ (13:35:69),
ഹീ​റ്റ്സി​ൽ 15-ാം സ്ഥാ​നം

110 മീ. ​ഹ​ർ​ഡി​ൽ​സ്
സി​ദ്ധാ​ന്ത് തി​ങ്ക​ലാ​യ (13.64 സെ.) ​ഹി​റ്റ്സി​ൽ
ഏ​ഴാം സ്ഥാ​നം

400 മീറ്റർ
മു​ഹ​മ്മ​ദ് അ​ന​സ്
ഹീ​റ്റ്സി​ൽ നാ​ലാം സ്ഥാ​നം 45.98 സെക്കൻഡ്

​വ​ നിത​ക​ൾ
4x400 മീറ്റർ ​റി​ലേ
ഹീ​റ്റ്സി​ൽ അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ടു
മാ​ര​ത്ത​ൺ
മോ​നി​ക്ക അ​താ​രെ 64-ാം സ്ഥാ​നം( 2:49:54).
ഹെ​പ്റ്റാ​ത്ത​ല​ൺ
സ്വ​പ്ന ബ​ർ​മ​ൻ 54.31 പോ​യ​ന്‍റ് 26-ാം സ്ഥാ​നം
100 മീറ്റർ
ദ്യു​തി ച​ന്ദ് 12.07 സെ​ക്ക​ൻ​ഡ്, ഹീ​റ്റ്സി​ൽ ആ​റാം സ്ഥാ​നം.
20 കിലോ മീറ്റർ ന​ട​ത്തം
​കു​ശ്ബീ​ർ കൗ​ർ (1:36:41) 42-ാം സ്ഥാ​നം.
400 മീ.
​നി​ർ​മ​ല ഷി​യോ​റ​ൺ
സെ​മി- ഹീ​റ്റ് ര​ണ്ടി​ൽ ഏ​ഴാം സ്ഥാ​നം (53.07 സെ).
​ജാ​വ​ലി​ൻ ത്രോ
​അ​ന്നു റാ​ണി 59.93 മീ ​യോ​ഗ്യ​താ റൗ​ണ്ടി​ൽ പ​ത്താം സ്ഥാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.