ലെ വോണ്‍ അരോണിയന്‍ റാപിഡ് ചാമ്പ്യന്‍
Thursday, August 17, 2017 11:39 AM IST
സെ​ന്‍റ് ലൂ​യിസ്: 2017 ഗ്രാ​ന്‍ഡ് ചെ​സ് ടൂ​റി​ന്‍റെ ഭാ​ഗ​മാ​യി യു​എ​സ്എ​യി​ലെ സെ​ന്‍റ് ലൂ​യി​സി​ല്‍ ന​ട​ന്ന റാ​പി​ഡ് ചെ​സ് (25 മി​നി​ട്ട് +10 സെ​ക്ക​ന്‍ഡ് ഇ​ന്‍ക്രി​മെ​ന്‍റ്് ഓ​രോ നീ​ക്ക​ത്തി​നും) ടൂ ​ര്‍ ണമെ​ന്‍റില്‍, 2005 നു ​ശേ​ഷം പ്ര​ധാ​ന ടൂ​ര്‍ണമെ​ന്‍റു​ക​ളി​ലൊ​ന്നും പ​ങ്കെ​ടു​ക്കാ​തി​രു​ന്ന മു​ന്‍ ലോ​ക ചാ​മ്പ്യ​ന്‍ റ​ഷ്യ​യു​ടെ ഗാ​രി കാ​സ്പ​റോ​വ് ഒ​രു തി​രി​ച്ചു​വ​ര​വ് ന​ട​ത്തി.

മു​ന്‍ ലോ​ക ചാ​മ്പ്യ​ന്‍ ആ​ന​ന്ദ് ഉ​ള്‍പ്പ​ടെ പ​ത്തു സൂ​പ്പ​ര്‍ ഗ്രാ​ന്‍ഡ് മാ​സ്റ്റ​ര്‍മാ​ര്‍ പ​ങ്കെ​ടു​ത്ത ഈ ​റാ​പി​ഡ് ചെ​സി​ല്‍ അ​ര്‍മീ​നി​യ​ന്‍ ഗ്രാ​ന്‍ഡ് മാ​സ്റ്റ​ര്‍ ലെ ​വോ​ണ്‍ അ​രോ​ണി​യ​ന്‍ ചാ​മ്പ്യ​നാ​യി. യു​എ​സ്എ​ക്കാ​രാ​യ ഫാ​ബി​യാ​നോ ക​രു​വാ​ന, ഹിക്കാ​രു ന​കാമു​റ എ​ന്നി​വ​ര്‍ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. കാ​സ്പ​റോ​വി​നും ആ​ന​ന്ദി​നും ഇ​തി​ല്‍ മു​ന്‍ സ്ഥാ​ന​ങ്ങ​ള്‍ നേ​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​വ​രെ​ല്ലാ​വ​രും പ​ങ്കെ​ടു​ക്കു​ന്ന ബ്ലി​റ്റ്‌​സ് ചെ​സ് (5 മി​നി​ട്ടും + 3 സെ​ക്ക​ന്‍ഡും) ഇ​ന്നു ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.