നാ​പ്പോ​ളി, സെ​വി​യ്യ, കെ​ല്‍റ്റി​ക് ജ​യി​ച്ചു
നാ​പ്പോ​ളി, സെ​വി​യ്യ, കെ​ല്‍റ്റി​ക് ജ​യി​ച്ചു
Thursday, August 17, 2017 11:39 AM IST
നേ​പ്പി​ള്‍സ്: ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ന്‍റെ ആ​ദ്യ പാ​ദ പ്ലേ ​ഓ​ഫ് റൗ​ണ്ടി​ല്‍ നാ​പ്പോ​ളി, കെ​ല്‍റ്റി​ക്, സെ​വി​യ്യ എ​ന്നീ ടീ​മു​ക​ള്‍ വി​ജ​യി​ച്ചു. നാ​പ്പോ​ളി 2-0ന് ​നീ​സി​നെ തോ​ല്പി​ച്ചു. ഡ്രെ​യ്‌​സ് മെ​ര്‍ട്ട​ന്‍സ് (13), ജോ​ര്‍ജി​ഞ്ഞോ (70 പെ​നാ​ല്‍റ്റി) എ​ന്നി​വ​രാ​ണ് ഗോ​ള്‍നേ​ടി​യ​ത്.
കെ​ല്‍റ്റി​ക് ഏ​ക​പ​ക്ഷീ​യ​മാ​യ അ​ഞ്ചു ഗോ​ളി​ന് അ​സ്താ​ന​യെ ത​ക​ര്‍ത്തു.

സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ ക​ളി​ച്ച കെ​ല്‍റ്റി​ക് ഇ​തോ​ടെ ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ന് ഒ​രു പ​ടി അ​ടു​ത്തു. 32-ാം മി​നി​റ്റി​ല്‍ ഇ​വ്‌​ജെ​നി പോ​സ്റ്റ​നി​കോ​വ​യു​ടെ സെ​ല്‍ഫ് ഗോ​ളി​ല്‍ കെ​ല്‍റ്റി​ക് മു​ന്നി​ലെ​ത്തി. പി​ന്നീ​ട് സ്‌​കോ​ട് സി​ൻക്ല​യ​റു​ടെ ഇ​ര​ട്ട ഗോ​ളു​ക​ള്‍ (42, 60) ആ​തി​ഥേ​യ​ര്‍ക്കു ലീ​ഡ് ന​ല്‍കി. ജ​യിം​സ് ഫോ​റ​സ്റ്റ് (79) കെ​ല്‍റ്റി​ക് ഗോ​ള്‍ പ​ട്ടി​ക നാ​ലാ​ക്കി. 88-ാം മി​നി​റ്റി​ല്‍ ഇ​ഗ​ര്‍ ഷി​റ്റോ​വി​ന്‍റെ സെ​ല്‍ഫ് ഗോ​ള്‍ കെ​ല്‍റ്റി​ക്കി​ന് മി​ക​ച്ച ജ​യം ന​ല്‍കി.


എ​വേ ഗ്രൗ​ണ്ടി​ല്‍ സെ​വി​യ്യ 2-1ന് ​ഇ​താം​ബു​ള്‍ ബാ​സ്ഷ​യ​റെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ ഹ​പോ​യ​ല്‍ ബീ​ര്‍, ഒ​ളി​മ്പി​യാ​ക്ക​സ് എ​ന്നി​വ​ര്‍ ജ​യി​ച്ചു.കഴിഞ്ഞ ദിവസം ലിവർപൂൾ എവേ ഗ്രൗണ്ടിൽ ജർമൻ ക്ലബ് ഹൊഫെൻഹൈമിനെ 2-1 നെയും അപോൽ നികോസിയ എതിരില്ലാത്ത രണ്ടു ഗോളിന് സാൽവിയ പ്രാഗിനെയും സിഎ സ്കെഎ മോസ്കോ 1-0ന് യംഗ് ബോയ്സിനെയും പരാജയപ്പെ ടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.