മാന്നാനം സെന്‍റ് എഫ്രേംസിനു കിരീടം
Saturday, August 19, 2017 11:27 AM IST
ച​ങ്ങ​നാ​ശേ​രി: ക്രി​സ്തു​ജ്യോ​തി ചാ​വ​റ ട്രോ​ഫി​ക്കു വേ​ണ്ടി​യു​ള്ള 23-ാമ​ത് അ​ഖി​ല കേ​ര​ള ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ മ​ത്സ​ര​ത്തി​ല്‍ ആ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ മാ​ന്നാ​നം സെ​ന്‍റ് എ​ഫ്രേം​സ് ജേ​താ​ക്ക​ളാ​യി. പു​ളി​ങ്കു​ന്ന് സെ​ന്‍റ് ജോ​സ​ഫി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി സെ​ന്‍റ് എ​ഫ്രേം​സി​ലെ ഷാ​രോ​ണി​നെ​യും മി​ക​ച്ച ഭാ​വി​താ​ര​മാ​യി ക്രി​സ്തു​ജ്യോ​തി​യി​ലെ ജെ​റി​ന്‍ ടോ​മി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ കൊ​ര​ട്ടി ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍, തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് ഗൊ​രേത്തി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മി​ക​ച്ച ക​ളി​ക്കാ രി​യാ​യി ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ കൊ​ര​ട്ടി​യു​ടെ ആ​ന്‍ മ​രി​യ ജോ​ണി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

പ്ലാ​സി​ഡ് ഡെ​സെ​നി​യ​ല്‍ ട്രോ​ഫി​ക്കു​വേ​ണ്ടി​യു​ള്ള 20-ാമ​ത് അ​ഖി​ല കേ​ര​ള ഇ​ന്‍റ​ര്‍സ്‌​കൂ​ള്‍ ഹാ​ന്‍ഡ്‌​ബോ​ള്‍ മ​ത്സ​ര​ത്തി​ല്‍ ആ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ മ​ണ​ര്‍കാ​ട് സെ​ന്‍റ് മേ​രീ​സ് യൂ​ണി​യ​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​നെ (28-20) തോ​ല്പി​ച്ച് ജേ​താ​ക്ക​ളാ​യി. ക്രി​സ്തു​ജ്യോ​തി സി​ല്‍വ​ര്‍ ജൂ​ബി​ലി മെ​മ്മോ​റി​യ​ല്‍ ട്രോ​ഫി​ക്കു വേ​ണ്ടി​യു​ള്ള 12-ാമ​ത് അ​ഖി​ല കേ​ര​ള ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ വോ​ളി​ബോ​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ല്ലി​ശേ​രി എ​സ്എ​ന്‍ഡി​പി, ഗി​രി​ദീ​പം ബ​ഥ​നി സ്‌​കൂ​ള്‍ കോ​ട്ട​യ​ത്തെ നേരിട്ടുള്ള മൂ​ന്നു സെ​റ്റു​ക​ള്‍ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ജേ​താ​ക്ക​ളാ​യി. 23-ാമ​ത് അ​ഖി​ല കേ​ര​ള ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ മ​ത്സ​രം ജൂ​ണി​യ​ര്‍ വി​ഭാ​ഗം കോ​ഴി​ക്കോ​ട് സി​ല്‍വ​ര്‍ ഹി​ല്‍സ്, ക്രി​സ്തു​ജ്യോ​തി ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി ജേ​താ​ക്ക​ളാ​യി. മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി സി​ല്‍വ​ര്‍ ഹി​ല്‍സ് കോ​ഴി​ക്കോ​ടി​ന്‍റെ ശ്രാ​വ​ണി​നെ​യും മി​ക​ച്ച ഭാ​വി​താ​ര​മാ​യി ക്രി​സ്തു​ജ്യോ​തി ചെ​ത്തി​പ്പു ഴ​യു​ടെ ആ​ന്‍റ​ണി ടോ​മി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.


ക്രി​സ്തു​ജ്യോ​തി ഗ്രൂ​പ്പ് മാ​നേ​ജ​ര്‍ ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ അ​ട്ടി​ച്ചി​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന സ​മാ​പ​ന സ​മ്മേ​ള ന​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി ആ​ര്‍.​ശ്രീ​കു​മാ​ര്‍ സ​മ്മാ​ന​ദാ​നം നി​ര്‍വ​ഹി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.