ബാ​ഴ്സ​യ്ക്കു തി​രി​ച്ച​ടി: സു​വാ​ര​സ് പു​റ​ത്ത്
ബാ​ഴ്സ​യ്ക്കു തി​രി​ച്ച​ടി: സു​വാ​ര​സ് പു​റ​ത്ത്
Sunday, August 20, 2017 10:36 AM IST
ബാ​ഴ്സ​ലോ​ണ: നെ​യ്മ​റി​ന്‍റെ കൂ​ടു​മാ​റ്റം ഏ​ല്പി​ച്ച ആ​ഘാ​തം ഒ​ഴി​യുംമു​മ്പേ ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് മ​റ്റൊ​രു പ്ര​ഹ​രം കൂ​ടി. സ്പാ​നി​ഷ് ലീ​ഗ് മ​ത്സ​ര​ങ്ങ​ള്‍ക്കു കേ​ളി​കൊ​ട്ടാ​കു​ന്പോ​ൾ പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് ബാ​ഴ്സ താ​രം ലൂ​യി​സ് സു​വാ​ര​സ് ഒ​രു മാ​സ​ത്തെ വി​ശ്ര​മ​ത്തി​ലേ​ക്കു ക​ട​ന്ന​ത് ടീ​മി​ന് വ​ന്‍ തി​രി​ച്ച​ടി​യാ​യി.

സ്പാ​നി​ഷ് സൂ​പ്പ​ര്‍ ക​പ്പി​ല്‍ ബു​ധ​നാ​ഴ്ച റ​യ​ല്‍ മാ​ഡ്രി​ഡു​മാ​യു​ള്ള മ​ത്സ​ര​ത്തി​നി​ട​യി​ലാ​ണ് ഉ​റു​ഗ്വെ​ൻ സ്‌​ട്രൈ​ക്ക​ര്‍ സു​വാ​ര​സി​ന് വ​ല​തു​കാ​ല്‍മു​ട്ടി​ന് പ​രി​ക്കേ​റ്റ​ത്. ക​ളി പൂ​ര്‍ത്തി​യാ​ക്കി​യെ​ങ്കി​ലും ബാ​ഴ്‌​സ 5-1 ന് ​തോ​ല്‍ക്കു​ക​യാ​യി​രു​ന്നു. നാ​ലാ​ഴ്ച​യ്ക്കു​ള്ളി​ല്‍ സു​വാ​ര​സി​ന് പ​ഴ​യ നി​ല​യി​ലേ​ക്ക് തി​രി​ച്ചെ​ത്താ​ന്‍ ക​ഴി​യു​മെ​ന്ന് ചി​കി​ത്സി​ച്ച ഡോ​ക്ട​ര്‍മാ​ര്‍ പ​റ​യു​ന്നു.


ലാ​ ലി​ഗ​യി​ലെ ബാ​ഴ്‌​സ​യു​ടെ ആ​ദ്യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളും സു​വാ​ര​സി​ന് ന​ഷ്ട​മാ​കും. കൂ​ടാ​തെ 31ന് ​അ​ര്‍ജ​ന്‍റീ​ന​യു​മാ​യും സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് പ​രാ​ഗ്വേ​യു​മാ​യും ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ലും സു​വാ​ര​സി​നു ക​ളി​ക്കാ​നാ​കി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.