ശ്രീ​കാ​ന്ത് ജ​യ​ത്തോ​ടെ തു​ട​ങ്ങി
ശ്രീ​കാ​ന്ത് ജ​യ​ത്തോ​ടെ തു​ട​ങ്ങി
Monday, August 21, 2017 11:38 AM IST
ഗ്ലാ​സ്‌​ഗോ: ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ കി​രീ​ട പ്ര​തീ​ക്ഷ കി​ഡം​ബി ശ്രീ​കാ​ന്ത് വി​ജ​യ​ത്തോ​ടെ തു​ട​ങ്ങി. ലോ​ക റാ​ങ്കിം​ഗി​ല്‍ 71-ാം സ്ഥാ​ന​ത്തു​ള്ള റ​ഷ്യ​യു​ടെ സെ​ര്‍ജി സി​റാ​ന്‍റി​നെ അ​നാ​യാ​സം കീ​ഴ​ട​ക്കി​യാ​ണ് ശ്രീ​കാ​ന്ത് ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി​യ​ത്. സ്‌​കോ​ര്‍ 21-13, 21-12. ശ്രീ​കാ​ന്തി​നു വെ​ല്ലു​വി​ളി​യു​യ​ര്‍ത്താ​ന്‍ പോ​ലും റ​ഷ്യ​ന്‍ താ​ര​ത്തി​നാ​യി​ല്ല. കേ​വ​ലം 28 മി​നി​റ്റി​നു​ള്ളി​ലാ​യി​രു​ന്നു ശ്രീ​കാ​ന്തി​ന്‍റെ വി​ജ​യം. ഫ്രാ​ന്‍സി​ന്‍റെ ലൂ​ക്കാ​സ് കോ​ര്‍വി​യാ​ണ് ര​ണ്ടാം റൗ​ണ്ടി​ല്‍ ശ്രീ​കാ​ന്തി​ന്‍റെ എ​തി​രാ​ളി. ഇ​ന്നാ​ണ് മ​ത്സ​രം. ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ എ​ട്ടാം സീ​ഡാ​ണ് ശ്രീ​കാ​ന്ത്. മി​ക്‌​സ​ഡ് ഡ​ബി​ള്‍സി​ലും ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ ജ​യ​മാ​ഘോ​ഷി​ച്ചു.


കെ. ​മ​നീ​ഷ - സാ​ത്വി​ക് സാ​യ് രാ​ജ് സ​ഖ്യം ഹോം​ങ്കോം​ഗി​ന്‍റെ എ​ന്‍ജി യാ​വു - ടാം ​ചു​ന്‍ ഹേ​യി സ​ഖ്യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്‌​കോ​ര്‍: 24-22, 21-17.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.