സി​ന്ധു പ്രീ​ക്വാ​ര്‍ട്ട​റി​ല്‍
സി​ന്ധു പ്രീ​ക്വാ​ര്‍ട്ട​റി​ല്‍
Tuesday, August 22, 2017 11:18 AM IST
ഗ്ലാ​സ്‌​ഗോ: ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ ഒ​ളി​മ്പി​ക് മെ​ഡ​ല്‍ ജേ​താ​വ് പി.​വി. സി​ന്ധു പ്രീ​ക്വാ​ര്‍ട്ട​റി​ല്‍. നാ​ലാം സീ​ഡാ​യ സി​ന്ധു 42-ാം സീ​ഡ് ദ​ക്ഷി​ണ​കൊ​റി​യ​യു​ടെ കിം ​ഹ്യോ മി​ന്നി​നെ അ​നാ​യാ​സം കീ​ഴ്‌​പ്പെ​ടു​ത്തി. സ്‌​കോ​ര്‍: 21-16, 21-14. കേ​വ​ലം 49 മി​നി​റ്റി​ലാ​യി​രു​ന്നു സി​ന്ധു​വി​ന്‍റെ വി​ജ​യം.

പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ സാ​യി പ്ര​ണീ​തും ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ച്ചു. ഹോ​ങ്കോം​ഗി​ന്‍റെ വീ ​നാ​നി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്കാ​ണ് സാ​യി​പ്ര​ണീ​ത് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്‌​കോ​ര്‍: 21-18, 21-17.

ആ​ദ്യ​ഗെ​യി​മി​ല്‍ തു​ട​ര്‍ച്ച​യാ​യ എ​ട്ടു പോ​യി​ന്‍റു​ക​ള്‍ നേ​ടി താ​ന്‍ മി​ക​ച്ച ഫോ​മി​ലാ​ണെ​ന്ന് സി​ന്ധു തെ​ളി​യി​ച്ചു. 11-5ന്‍റെ ​ലീ​ഡ് നേ​ടി​യ സി​ന്ധ​ു പി​ന്നീ​ട് അ​ല്പം പി​ന്നോ​ട്ടു പോ​യി.
എ​ന്നാ​ല്‍, അ​വ​സാ​നം ഉ​ജ്വ​ല ക​ളി പു​റ​ത്തെ​ടു​ത്ത സി​ന്ധു ഗെ​യിം സ്വ​ന്ത​മാ​ക്കി. ഒ​ടു​വി​ല്‍ 21-14ന് ​ഗെ​യിം സ്വ​ന്ത​മാ​ക്കി. ര​ണ്ടാം ഗെ​യി​മി​ല്‍ ത​ക​ര്‍പ്പ​ന്‍ പ്ര​ക​ടന​മാ​ണ് സി​ന്ധു കാ​ഴ്ച​വ​ച്ച​ത്. പു​രു​ഷ​വി​ഭാ​ഗം 15-ാം സീ​ഡ് സാ​യ് പ്ര​ണീ​ത് ക​ന​ത്ത പോ​രാട്ട​ത്തി​നൊ​ടു​വി​ലാ​ണ് വി​ജ​യി​ച്ച​ത്. ര​ണ്ടു ഗെ​യി​മു​ക​ളി​ലും 9-11നു ​പി​ന്നി​ല്‍നി​ന്ന ശേ​ഷ​മാ​ണ് സാ​യ് മു​ന്നേ​റി​യ​ത്. ഇ​ന്തോ​നേ​ഷ്യ​യു​ടെ ആ​ന്‍റ​ണി സി​നി​സു​ക​യാ​ണ് സാ​യി​യു​ടെ അ​ടു​ത്ത എ​തി​രാ​ളി. അ​ജ​യ് ജ​യ​റാ​മും ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി.


13-ാം സീ​ഡാ​യ ലൂ​ക്ക റാ​ബ​റി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് സ്‌​കോ​ര്‍: 21-14, 21-10. മി​ക്‌​സ​ഡ് ഡ​ബി​ള്‍സി​ല്‍ പ്ര​ണ​വ് ജെ​റി- സി​ക്കി റെ​ഡ്ഢി സ​ഖ്യം ഇ​ന്തോ- മ​ലേ​ഷ്യ​ന്‍ സ​ഖ്യ​മാ​യ പ്ര​ജ​ക്ത സാ​വ​ന്ത് - യോ​ഗേ​ന്ദ്ര കൃ​ഷ്ണ​ന്‍ സ​ഖ്യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, സു​മി​ത് റെ​ഡ്ഢി, അ​ശ്വി​നി പൊ​ന്ന​പ്പ സ​ഖ്യ​വും സാ​ത്വി​ക് സാ​യ് രാ​ജ് - കെ. ​മ​നീ​ഷ സ​ഖ്യ​വും ആ​ദ്യ​റൗ​ണ്ടി​ല്‍ തോ​റ്റു പു​റ​ത്താ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.