സു​ബ്ര​തോ ക​പ്പ്: എം​എ​സ്പി​ക്ക് ഉ​ജ്വ​ല ജ​യം
Wednesday, August 23, 2017 11:20 AM IST
ന്യൂ​ഡ​ല്‍ഹി: അ​ന്താ​രാ​ഷ്ട്ര സ്‌​കൂ​ള്‍ ഫു​ട്‌​ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റാ​യ സു​ബ്ര​തോ ക​പ്പി​ല്‍ മ​ല​പ്പു​റം എം​എ​സ്പി​ക്കു ഉ​ജ്വ​ല വി​ജ​യം. സ​ബ്ജൂ​ണി​യ​ര്‍ (അ​ണ്ട​ര്‍-14) വി​ഭാ​ഗ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഡ​ല്‍ഹി സു​ബ്ര​തോ പാ​ര്‍ക്ക് എ​യ​ര്‍ഫോ​ഴ്‌​സ് സ്‌​കൂ​ളി​നെ 5-0 എന്ന സ്കോറിനാണ് എം​എ​സ്പി ത​ക​ര്‍ത്ത​ത്. എം​എ​സ്പി​യു​ടെ സു​ബോ​ദേ​വ് ഹാ​ട്രി​ക് നേ​ടി​യ​പ്പോ​ള്‍ റോ​ഷ​ന്‍ സ​ന്തോ​ഷും ശ്രീ​രാ​ഗു​മാ​ണ് ഓ​രോ ഗോ​ള്‍ നേ​ടി​യ​ത്.

ക​ളി​യി​ല്‍ തു​ട​ക്ക​ത്തി​ലെ ഗോ​ള്‍ നേ​ടി എം​എ​സ്പി ആ​ധി​പ​ത്യ​മു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഡി ​ഗ്രൂ​പ്പി​ല്‍ ഇ​ന്നു സി​ബി​എ​സ്ഇ ടീ​മു​മാ​യാ​ണ് എം​എ​സ്പി​യു​ടെ ര​ണ്ടാ​മ​ത്തെ മ​ത്സ​രം.
നാ​ളെ മു​ന്‍ചാ​മ്പ്യ​ന്‍മാ​രാ​യ നാ​ഗാ​ലാ​ന്‍ഡി​നെ എം​എ​സ്പി നേ​രി​ടും. ഇ​ന്ന​ലെ നാ​ഗാ​ലാ​ന്‍ഡ് 21-0ന് സി​ബി​എ​സ്ഇ​യെ തോ​ല്‍പ്പി​ച്ചി​രു​ന്നു. ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​ണ് ക്വാ​ര്‍ട്ട​റി​ലെ​ത്തു​ക.


സ​ബ്ജൂ​ണി​യ​ര്‍ (അ​ണ്ട​ര്‍-14), ജൂ​ണി​യ​ര്‍ ഗേ​ള്‍സ് (അ​ണ്ട​ര്‍-17), ജൂ​ണി​യ​ര്‍ ബോ​യ്‌​സ് (അ​ണ്ട​ര്‍-17) എ​ന്നി മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. ഇ​തി​ല്‍ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു സ​ബ്ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ മ​ല​പ്പു​റം എം​എ​സ്പി സ്‌​കൂ​ള്‍, ജൂ​ണി​യ​ര്‍ ആ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ പാ​ല​ക്കാ​ട് ബി​ഇ​എം​എ​ച്ച്എ​സ്എ​സ്, പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് എ​ന്നി​വ​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ഈ ​മ​ത്സ​ര​ങ്ങ​ള്‍ സെ​പ്റ്റം​ബ​റി​ലാ​ണ് ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.