എംബാപ്പെ അരങ്ങേറി; രാജകീയമായി
Saturday, September 9, 2017 11:30 AM IST
പാ​രീ​സ്: നെ​യ്മ​റി​നു പി​ന്നാ​ലെ പി​എ​സ്ജി​യി​ലേ​ക്ക് ചേ​ക്കേ​റി​യ മൊ​ണാ​ക്കോ താ​രം കൈ​ലി​യ​ന്‍ എം​ബാ​പ്പെ തു​ട​ക്കം ഗം​ഭീ​ര​മാ​ക്കി. ഫ്ര​ഞ്ച് ലീ​ഗ് വ​ണ്ണി​ൽ മെ​റ്റ്‌​സി​നെ​തി​രെ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഉ​ജ്വ​ല​പ്ര​ക​ട​ന​ത്തോ​ടെ എം​ബാ​പ്പെ പി​എ​സ്ജി​യെ വി​ജ​യ​ത്തി​ലേ​ക്കു ന​യി​ച്ചു. പി​എ​സ്ജി​യു​ടെ 5-1 എ​ന്ന ഉ​ജ്വ​ല​വി​ജ​യ​ത്തി​ന് എം​ബാ​പ്പെ​യു​ടെ ക​ന്നി​ഗോ​ള്‍ മു​ത​ല്‍ക്കൂ​ട്ടാ​യി.

നെ​യ്മ​റി​നെ ലോ​ക റി​ക്കാ​ർ​ഡ് തു​ക​യ്ക്ക് സ്വ​ന്ത​മാ​ക്കി​യ പി​എ​സ്ജി എം​ബാ​പ്പെ​യെ സ്വ​ന്ത​മാ​ക്കാ​ന്‍ മു​ട​ക്കി​യ തു​ക​യും അ​ത്ര ചെ​റു​ത​ല്ല. ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച ര​ണ്ടാ​മ​ത്തെ കൈ​മാ​റ്റ​ത്തു​ക​യാ​ണ് എം​ബാ​പ്പ​യു​ടേ​ത്.

ക​ളി​യു​ടെ 31-ാം മി​നി​റ്റി​ല്‍ നെ​യ്മ​റു​ടെ പി​ന്‍പോ​യി​ന്‍റ് ത്രൂ ​ബോ​ള്‍ എ​ഡി​ന്‍സ​ണ്‍ ക​വാ​നി ഗോ​ളാ​ക്കി മാ​റ്റി​യ​തോ​ടെ​യാ​ണ് പി​എ​സ്ജി​യു​ടെ ജൈ​ത്ര​യാ​ത്ര ആ​രം​ഭി​ച്ച​ത്. ഇ​ട​വേ​ള​യ്ക്കു മു​മ്പാ​യി മെ​റ്റ്‌​സ് മ​റു​പ​ടി ഗോ​ള്‍ ന​ല്‍കി​യെ​ങ്കി​ലും പി​ന്നീ​ട​ങ്ങോ​ട്ട് പി​എ​സ്ജി​യു​ടെ ആ​ധി​പ​ത്യ​മാ​യി​രു​ന്നു. എം​ബാ​പ്പെ​യ്ക്കു തൊ​ട്ടു പി​ന്നാ​ലെ നെ​യ്മ​റും വ​ല ച​ലി​പ്പി​ച്ചു.


ലൂ​ക്കാ​സ് മൗ​ര​യാ​ണ് അ​ഞ്ചാം​ഗോ​ള്‍ നേ​ടി​യ​ത്. ക​വാ​നി ര​ണ്ടു ഗോ​ളു​ക​ള്‍ നേ​ടി. വി​ജ​യ​ത്തോ​ടെ ലീഗ് വ​ണ്‍ സീ​സ​ണി​ല്‍ പി​എ​സ്ജി മൂ​ന്നു പോ​യി​ന്‍റു​ക​ള്‍ സ്വ​ന്ത​മാ​ക്കി. ‘’ ന​ല്ല ക​ളി​ക്കാ​ര്‍ ന​ല്ല ക​ളി​ക്കാ​ര്‍ക്കൊ​പ്പം ക​ളി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. എം​ബാ​പ്പെ തു​ട​ക്കം ന​ന്നാ​ക്കി​യെ​ന്ന് താ​ന്‍ വി​ശ്വ​സി​ക്കു​ന്നു​മെ​ന്ന് പി​എ​സ്ജി​യു​ടെ പ​രി​ശീ​ല​ക​ന്‍ യു​നാ​യി എ​മെ​റി പ​റ​ഞ്ഞു. ‘’ ഒ​രു വി​ജ​യം, ഒ​രു ഗോ​ള്‍,ഒ​രു ന​ല്ല മ​ത്സ​രം, പി​എ​സ്ജി​യി​ലെ തു​ട​ക്കം തൃ​പ്തി​ക​ര​മാ​ണ്’’​എ​ന്ന് എം​ബാ​പ്പെ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.