കൊ​ച്ചി​യി​ലേക്ക് വി​നീഷ്യ​സ് ജൂ​നി​യ​ര്‍
കൊ​ച്ചി​യി​ലേക്ക് വി​നീഷ്യ​സ് ജൂ​നി​യ​ര്‍
Saturday, September 9, 2017 11:30 AM IST
സംപൗളോ: കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ഇതാ സന്തോഷ വാർത്ത. ബ്ര​സീ​ലി​ന്‍റെ വ​ണ്ട​ര്‍ കി​ഡ് വി​നീ​ഷ്യ​സ് ജൂ​നി​യ​ര്‍ പ​ന്തു​ത​ട്ടു​മെ​ന്ന് ഉ​റ​പ്പാ​യി. അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന അ​ണ്ട​ര്‍ പ​തി​നേ​ഴ് ലോ​ക​ക​പ്പി​നാ​യി വി​നീ​ഷ്യ​സി​നെ ഉ​ള്‍പ്പെ​ടു​ത്തി ബ്ര​സീ​ല്‍ ടീം ​പ്ര​ഖ്യാ​പി​ച്ചു. 21 അം​ഗ ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ബ്ര​സീ​ലി​യ​ന്‍ ക്ല​ബാ​യ ഫ്‌​ളമെം​ഗോ​യു​ടെ ഫോ​ര്‍വേ​ഡാ​യ വി​നീ​ഷ്യ​സ് അ​ടു​ത്ത വ​ര്‍ഷം മു​ത​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ താ​ര​മാ​ണ്. ലോകഫുട്ബോളിൽ ഇന്ന് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന യുവതാരമാണ് വിനീഷ്യസ്. വി​നീ​ഷ്യ​സി​നൊ​പ്പം മി​ക​ച്ച താരമായ മി​ഡ്ഫീ​ല്‍ഡ​ര്‍ അ​ല​ന്‍സി​നോ​യും ഇ​ന്ത്യ​യി​ലെ​ത്തും. ബ്ര​സീ​ല്‍ അ​ണ്ട​ര്‍ പ​തി​നേ​ഴ് കോപ്പ ചാ​മ്പ്യ​ന്മാ​രാ​യ​പ്പോ​ള്‍ ഏ​ഴു ഗോ​ളു​ക​ളു​മാ​യി വി​നീ​ഷ്യ​സ് മികച്ച താ​ര​മാ​യി​ തെരഞ്ഞെടുക്കപ്പെട്ടിരു ന്നു.


​ഗോ​ള്‍ കീ​പ്പ​ര്‍: ഗ​ബ്രി​യേ​ല്‍, അ​ല​ക്‌​സാ​ണ്ട്രെ, യു​റി​സെ​ന. പ്രതിരോധം: വെ​സ്‌ലി, കാ​ന്‍ഡി​ഡോ, വെ​വേ​ഴ്‌​സ​ണ്‍, ഹാ​ള്‍ട്ട​ര്‍, മാ​ത്യൂ​സ്, എ​ഡ്വാ​ര്‍ഡോ, ഗൂത് മധ്യനിര: അ​ല​ന്‍സി​നോ, അ​ന്‍റോ​ണി​യോ, നെ​സ്റ്റ​ര്‍, ബോ​ബ്‌​സി​ന്‍, യാ​ന്‍, വി​റ്റി​ഞ്ഞോ മുന്നേറ്റനിര: ബ്രെ​ണ്ണ​ര്‍, ലി​ങ്ക​ണ്‍, പോ​ളീ​ഞ്ഞീ, വി​നീ​ഷ്യ​സ്‍, ആ​ല്‍ബ​ര്‍ട്ടോ .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.