ടെസ്റ്റ് റാങ്കിംഗ് : ജഡേജ രണ്ടാമത്, ആൻഡേഴ്സൺ മുന്നിൽ
Sunday, September 10, 2017 11:06 AM IST
ദു​ബാ​യ്: ഐ​സി​സി ടെ​സ്റ്റ് ബൗ​ള​ര്‍മാ​രു​ടെ റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ​ന്‍ സ്പി​ന്ന​ര്‍ ര​വീ​ന്ദ്ര ജ​ഡേ​ജ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കി​റ​ങ്ങി. ഇം​ഗ്ല​ണ്ട് പേ​സ​ര്‍ ജ​യിം​സ് ആ​ന്‍ഡേ​ഴ്‌​സ​ണാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ജ​ഡേ​ജ​യു​ടെ ഒ​ന്നാം സ്ഥാ​നം ന​ഷ്ട​മാ​യ​പ്പോ​ള്‍ സ​ഹ​താ​രം ര​വി​ച​ന്ദ്ര​ന്‍ അ​ശ്വി​ന്‍ മൂ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ​യു​ള്ള മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ടെ​സ്റ്റി​ലെ ത​ക​ര്‍പ്പ​ന്‍ ബൗ​ളിം​ഗാ​ണ് ആ​ന്‍ഡേ​ഴ്‌​സ​ണെ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​ച്ച​ത്. 500 ടെ​സ്റ്റ് വി​ക്ക​റ്റു​ക​ള്‍ എ​ന്ന മാ​ജി​ക് സം​ഖ്യ​യി​ലെ​ത്തു​ന്ന ആ​ദ്യ ഇം​ഗ്ലി​ഷ് ബൗ​ള​ര്‍ എ​ന്ന നേ​ട്ട​വും ക​ഴി​ഞ്ഞ ടെ​സ്റ്റി​ല്‍ ആ​ന്‍ഡേ​ഴ്‌​സ​ണ്‍ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.


ബാ​റ്റ്‌​സ്മാ​ന്മാ​രു​ടെ റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ​യു​ടെ ചേ​തേ​ശ്വ​ര്‍ പു​ജാ​ര നാ​ലാം സ്ഥാ​ന​ത്തും നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി ആ​റാം സ്ഥാ​ന​ത്തു​മാ​ണ്. കെ.​എ​ല്‍. രാ​ഹു​ലും അ​ജി​ങ്ക്യ ര​ഹാ​നെ​യും റാ​ങ്കിം​ഗി​ല്‍ മു​ന്നേ​റ്റം ന​ട​ത്തി. രാ​ഹു​ല്‍ ഒ​മ്പ​താ​മ​തും ര​ഹാ​നെ 10-ാം സ്ഥാ​ന​ത്തു​മാ​ണ്. ഓ​സ്‌​ട്രേ​ലി​യ​ന്‍ നാ​യ​ക​ന്‍ സ്റ്റീ​വ​ന്‍ സ്മി​ത്താ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ഓ​ള്‍റൗ​ണ്ട​ര്‍മാ​രു​ടെ റാ​ങ്കിം​ഗി​ല്‍ ജ​ഡേ​ജ​യും അ​ശ്വി​നും ഒന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ല്‍ തു​ട​രു​ന്നു.