ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫു​ട്‌​ബോ​ളിൽ ഇന്നു ബാഴ്സ - യുവന്‍റസ് പോരാട്ടം
ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫു​ട്‌​ബോ​ളിൽ ഇന്നു ബാഴ്സ - യുവന്‍റസ് പോരാട്ടം
Monday, September 11, 2017 12:08 PM IST
യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 12.15ന് ​പ്ര​മു​ഖ ക്ല​ബ്ബു​ക​ള്‍ പോ​രാ​ട്ടം ആ​രം​ഭി​ക്കും. ഗ്രൂ​പ്പ് എ​യി​ല്‍ യു​റോ​പ്പ ചാ​മ്പ്യ​ന്മാ​രാ​യ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ എ​ഫ്‌​സി ബാ​സ​ലി​നെ നേ​രി​ടും.

പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ഹൊ​സെ മൗ​റി​ഞ്ഞോ​യു​ടെ സം​ഘം ഫോ​മി​ലാ​ണ്. നാ​ലു ക​ളി​യില്‍ പ​ത്തു പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. റൊ​മേ​ലു ലു​ക്കാ​ക്കു എ​ത്തി​യ​തി​നു​ശേ​ഷം മു​ന്നേ​റ്റ​ത്തി​നു കൂ​ടു​ത​ല്‍ മൂ​ര്‍ച്ച​യേ​റി. 2011-12 സീ​സ​ണി​ല്‍ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലാ​ണ് യു​ണൈ​റ്റ​ഡും ബാ​സ​ലും അ​വ​സാ​ന​മാ​യി ഏ​റ്റു​മു​ട്ടി​യ​ത്. അ​ന്ന് യു​ണൈ​റ്റ​ഡി​നെ ബാ​സ​ല്‍ സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ തോ​ല്‍പ്പി​ക്കു​ക​യും ഓ​ള്‍ഡ് ട്രാ​ഫ​ര്‍ഡി​ല്‍ സ​മ​നി​ല​യ​ി​ല്‍ കു​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. സ്വി​സ് ലീ​ഗി​ല്‍ ബാ​സ​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ബെ​ന്‍ഫി​ക്ക സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ സി​എ​സ്‌​കെ​എ മോ​സ്‌​കോ​യെ നേ​രി​ടും.

ഗ്രൂ​പ്പ് ഡി​യി​ലാ​ണ് ഏ​റ്റ​വും ശ്ര​ദ്ധി​ക്കേ​ണ്ട പോ​രാ​ട്ടം ന​ട​ക്കു​ന്ന​ത്. ബാ​ഴ്‌​സ​ലോ​ണ​യും യു​വ​ന്‍റ​സും ഒ​രി​ക്ക​ല്‍ക്കൂ​ടി നേ​ര്‍ക്കു​നേ​ര്‍ വ​രു​ക​യാ​ണ്. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ഇ​രു​ക്ല​ബ്ബും ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ യു​വ​ന്‍റ​സ് ബാ​ഴ്‌​സ​ലോ​ണ​യെ നാ​ണം​കെ​ടു​ത്തി. ടൂ​റി​നി​ല്‍ ന​ട​ന്ന ആ​ദ്യ പാ​ദ​ത്തി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യെ 3-0ന് ​ത​ക​ര്‍ത്ത് യു​വ​ന്‍റ​സ് വി​ജ​യം ആ​ഘോ​ഷി​ച്ചു. തി​രി​ച്ചു​വ​ര​വി​ന് ഒ​രു പ്ര​തീ​ക്ഷ​യു​മി​ല്ലാ​ത്ത ര​ണ്ടാം പാ​ദം ഗോ​ള്‍ര​ഹി​ത​മാ​യി. ബാ​ഴ്‌​സ​ലോ​ണ​യു​ടെ മോ​ഹ​ങ്ങ​ള്‍ ക്വാ​ര്‍ട്ട​റി​ല്‍ ത​ക​ര്‍ത്ത ടീ​മി​നെ ഈ ​സീ​സ​ണി​ല്‍ ആ​ദ്യം ത​ന്നെ ക​റ്റാ​ല​ന്‍ ക​രു​ത്ത​ര്‍ക്കു ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ് പ​ഴ​യ തോ​ല്‍വി​യു​ടെ ക​ണ​ക്കു തീ​ര്‍ക്കാ​നു​ണ്ട് ബാ​ഴ്‌​സ​യ്ക്ക്. ആ​ദ്യ മ​ത്സ​രം സ്വ​ന്തം ഗ്രൗ​ണ്ടി​ലാ​യ​തു​കൊ​ണ്ട് ജ​യ​ത്തി​ല്‍ കു​റ​ഞ്ഞൊ​ന്നും ബാ​ഴ്‌​സ​ലോ​ണ പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. ലാ ​ലി​ഗ​യി​ല്‍ ല​യ​ണ​ല്‍ മെ​സി ഗോ​ള​ടി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത് ബാ​ഴ്‌​സ​ലോ​ണ​യ്ക്കു ക​രു​ത്താ​കു​ന്നു. മൂ​ന്നു ക​ളി​യും ജ​യി​ച്ച് ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. സീ​രി എ​യി​ല്‍ യു​വ​ന്‍റ​സും ഫോ​മി​ലാ​ണ്. മൂ​ന്നു ക​ളി​യി​ല്‍ മൂ​ന്നു ജ​യം. ഗ്രൂ​പ്പി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഒ​ളി​മ്പി​യാ​ക​സ് സ്‌​പോ​ര്‍ട്ടിം​ഗി​നെ നേടിടും.


ഗ്രൂ​പ്പ് ബി​യി​ല്‍ പാ​രി സാ​ന്‍ ഷെ​ര്‍മ​യി​ന്‍ എ​വേ പോ​രാ​ട്ട​ത്തി​ല്‍ സെ​ല്‍റ്റി​ക്കു​മാ​യി ഏ​റ്റു​മു​ട്ടും. പി​എ​സ്ജി​യു​ടെ ക​ള​റി​ല്‍ നെ​യ്മ​റു​ടെ ആ​ദ്യ ചാ​മ്പ്യ​ന്‍സ് ലീ​ഗ് മ​ത്സ​ര​മാ​ണ്. ഫ്ര​ഞ്ച് ലീ​ഗ് വ​ണ്ണി​ല്‍ പി​എ​സ്ജി അ​ഞ്ചു​ക​ളി​യി​ല്‍ അ​ഞ്ചും ജ​യി​ച്ച ്ഗം​ഭീ​ര​മാ​യി തു​ട​ങ്ങി​യി​രി​ക്കു​കയാ​ണ്.

നെ​യ്മ​ര്‍, എ​ഡി​ന്‍സ​ണ്‍ ക​വാ​നി, പു​തു​താ​യി എ​ത്തി​യ കൈ​ല​യ്ന്‍ എം​ബാ​പ്പെ എ​ന്നി​വ​ര്‍ ഗോ​ള​ടി​ക്കു​ന്ന​ത് പി​എ​സ്ജി​യെ മി​ക​ച്ച​താ​ക്കു​ന്നു. ബു​ണ്ട​സ് ലി​ഗ ചാ​മ്പ്യ​ന്‍രാ​യ ബ​യേ​ണ്‍ മ്യൂ​ണി​ക് സ്വ​ന്തം അ​ല​യ​ന്‍സ് അ​രീ​ന​യി​ല്‍ ആ​ന്‍ഡെ​ലെ​ക്റ്റി​നെ നേ​രി​ടും. ലീ​ഗി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ബ​യേ​ണ്‍ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ തോ​റ്റി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.