അ​​​ന്പ​​​രപ്പി​​​ക്കാ​​​ൻ ചു​​​ണ്ട​​​ൻ വ​​​ള്ള​​​മൊ​​​രു​​​ങ്ങി
Tuesday, September 12, 2017 11:58 AM IST
കൊ​​​ച്ചി: ഫി​​​ഫ അ​​​ണ്ട​​​ർ 17 ലോ​​​ക​ ക​​​പ്പി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ന വേ​​​ദി​​​യാ​​​യ മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ലെ​​​ത്തു​​​ന്ന​​​വ​​​രെ വ​​​ര​​​വേ​​​ൽ​​​ക്കു​​​ക ചു​​​ണ്ട​​​ൻ വ​​​ള്ള​​​ത്തി​​​ന്‍റെ ദൃ​​​ശ്യ​​ഭം​​​ഗി​​യാ​​ണ്.
സ്റ്റേ​​​ഡി​​​യ​​​ത്തി​​​ന്‍റെ ഗാ​​​ല​​​റി​​​യി​​​ലെ പ​​​ട​​​വു​​​ക​​​ളി​​​ലാ​​​ണ് ചു​​​ണ്ട​​​ൻ വ​​​ള്ളം വ​​​ര​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. എം​​​ജി റോ​​ഡ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്പോ​​​ൾ പ​​​ട​​​വു​​​ക​​​ളി​​​ലെ ചി​​​ത്രം സ്റ്റേ​​​ഡി​​​യ​​​ത്തി​​​ന്‍റെ സൗ​​​ന്ദ​​​ര്യം പ​​​തി​​ന്മ​​ട​​​ങ്ങു വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്നു​​​മു​​​ണ്ട്.

നാ​​​ലു ടീ​​​മു​​​ക​​​ൾ വീ​​​ത​​​മു​​​ള്ള ഗ്രൂ​​​പ്പു​​​ക​​​ളാ​​​യി തി​​​രി​​​ഞ്ഞാ​​​ണു ലോ​​​ക​ ക​​​പ്പി​​​ൽ പോ​​​രാ​​​ട്ടം ന​​​ട​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ൽ ഡി ​​​ഗ്രൂ​​​പ്പ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​ണു കൊ​​​ച്ചി വേ​​​ദി​​​യാ​​​വു​​​ക. ബ്ര​​​സീ​​​ൽ, സ്പെ​​​യി​​​ൻ, ഉ​​​ത്ത​​​ര​​കൊ​​​റി​​​യ, നൈ​​​ജ​​​ർ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് ഗ്രൂ​​​പ്പ് ഡി. ​​​ഇ​​​വ​​​രി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു ടീ​​​മി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ന മൈ​​​താ​​​ന​​​മാ​​​കും മ​​​ഹാ​​​രാ​​​ജാ​​​സ്.


ജ​​​ർ​​​മ​​​നി​​​യു​​​ടെ മ​​​ത്സ​​​ര​​​ത്തി​​​നും കൊ​​​ച്ചി വേ​​​ദി​​​യാ​​​കും. ക​​​ലൂ​​​ർ സ്റ്റേ​​​ഡി​​​യ​​​വും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ്രീ​​​ൻ​​​ഫീ​​​ൽ​​​ഡ് സ്റ്റേ​​​ഡി​​​യ​​​വും വ​​​രു​​​ന്ന​​​തി​​​നു മു​​​ൻ​​​പ് കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ക​​​ളി മൈ​​​താ​​​ന​​​മാ​​​യി അ​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​താ​​​ണു മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ട്.