ഡുപ്ലെസി നായകൻ
ഡുപ്ലെസി നായകൻ
Tuesday, September 12, 2017 11:58 AM IST
കേ​പ്ടൗ​ണ്‍: ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ഏ​ക​ദി​ന ക്രി​ക്ക​റ്റ്ടീം ക്യാ​പ്റ്റ​നാ​യി ഫാ​ഫ് ഡുപ്ലെ​സി​യെ നി​യ​മി​ച്ചു. മൂ​ന്നു ക്രി​ക്ക​റ്റ് ഫോ​ര്‍മാ​റ്റു​ക​ളി​ലും ഡു​പ്ലെ​സി ആ​യി​രി​ക്കും നാ​യ​ക​ന്‍. എ ​ബി ഡി​വി​ല്യേ​ഴ്സ് ആ​യി​രു​ന്നു ഇ​തു​വ​രെ ഏ​ക​ദി​ന ടീ​മി​നെ ന​യി​ച്ചി​രു​ന്ന​ത്. 2013 മു​ത​ല്‍ ട്വ​ന്‍റി20 ക്യാ​പ്റ്റ​നാ​യി ഡുപ്ലെ​സി​ ചു​മ​ത​ല​യേ​റ്റി​രു​ന്നു. 2016 ഓ​ഗ​സ്റ്റ് മു​ത​ല്‍ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന്‍റെ നാ​യ​ക​പ​ദ​വി​യും ഡു​പ്ലെ​സി​ക്കു ല​ഭി​ച്ചു.


നാ​യ​ക പ​ദ​വി ഏ​റ്റെ​ടു​ത്ത പ്ലെ​സി​യു​ടെ ആ​ദ്യ​ഉ​ത്ത​ര​വാ​ദി​ത്തം അ​ടു​ത്ത​മാ​സം ബം​ഗ്ലാ​ദേ​ശു​മാ​യി ന​ട​ക്കു​ന്ന ഹോം​സീ​രി​സാ​ണ്. ര​ണ്ടു ടെ​സ്റ്റു​ക​ളും മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളും മൂ​ന്ന് ട്വ​ന്‍റി20​യും അ​ട​ങ്ങി​യ​താ​ണ് പ​ര​മ്പ​ര. 2019 ലോ​ക​ക​പ്പി​ലേ​ക്ക് ടീ​മി​നെ ന​യി​ക്കു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് ഡു​പ്ലെ​സി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.