സുരേഷ് റെ​യ്‌​ന വാ​ഹ​നാ​പ​ക​ട​ത്തി​ല്‍നി​ന്ന് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
സുരേഷ് റെ​യ്‌​ന വാ​ഹ​നാ​പ​ക​ട​ത്തി​ല്‍നി​ന്ന് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
Tuesday, September 12, 2017 11:58 AM IST
ഇ​റ്റാ​വ: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം സു​രേ​ഷ് റെ​യ്‌​ന വാ​ഹ​നാ​പ​ക​ട​ത്തി​ല്‍നി​ന്ന് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. റെ​യ്‌​ന സ​ഞ്ച​രി​ച്ച റേ​ഞ്ച് റോ​വ​റി​ന്‍റെ ട​യ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ദു​ലീ​പ് ട്രോ​ഫി ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഇ​ന്ത്യ ബ്ലൂ​വി​ന്‍റെ നാ​യ​ക​നാ​യ റെ​യ്‌​ന മ​ത്സ​ര​ങ്ങ​ള്‍ക്കാ​യി ഗാ​സി​യാ​ബാ​ദി​ല്‍നി​ന്ന് കാ​ണ്‍പൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു.

ഇ​റ്റാ​വ​യി​ലെ ഫ്ര​ണ്ട​സ് കോ​ള​നി​യി​ല്‍ ചൊ​വ്വാ​ഴ്ച പു​ല​ര്‍ച്ചെ ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്ന റേ​ഞ്ച് റോ​വ​റി​ന്‍റെ പി​ന്നി​ലെ ച​ക്ര​മാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. എ​ന്നാ​ല്‍ പ​രി​ക്കേ​ല്‍ക്കാ​തെ താ​രം ര​ക്ഷ​പ്പെ​ട്ടു. എ​സ് യു​വി​യി​ല്‍ മാ​റി​യി​ടാ​ന്‍ ട​യ​ര്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ താ​രം ഇ​വി​ടെ കു​ടു​ങ്ങി. നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍ന്നെ​ത്തി​യ പോ​ലീ​സ് മ​റ്റൊ​രു വാ​ഹ​നം ഏ​ര്‍പ്പെ​ടു​ത്തി ന​ല്‍കി​യ​തോ​ടെ​യാ​ണ് യാ​ത്ര തു​ട​ര്‍ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.