യുവതാരങ്ങളുമായി അനുഭവങ്ങൾ പങ്കുവയ്ക്കാൻ ശ്രീജേഷ്
യുവതാരങ്ങളുമായി അനുഭവങ്ങൾ പങ്കുവയ്ക്കാൻ ശ്രീജേഷ്
Wednesday, September 13, 2017 12:09 PM IST
ബം​ഗ​ളൂ​രു: അ​ഞ്ചു​മാ​സം മു​മ്പ് പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യ ഇ​ന്ത്യ​ന്‍ ഹോ​ക്കി ഗോ​ള്‍കീ​പ്പ​ര്‍ പി. ​ആ​ര്‍. ശ്രീ​ജേ​ഷ്, ക​ളി​ക്ക​ള​ത്തി​ലെ ത​ന്‍റെ അ​നു​ഭ​വ​സ​മ്പ​ത്ത് യു​വ​താ​ര​ങ്ങ​ളു​മാ​യി പ​ങ്കു​വ​യ്ക്കാ​ന്‍ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചു. യു​വ​താ​ര​ങ്ങ​ളെ വി​ല​യി​രു​ത്തു​ക​യും നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കു​ക​യും ചെ​യ്യു​ന്ന​തു​വ​ഴി ത​ന്‍റെ​യും നി​ല​വാ​രം കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​മെ​ന്നാ​ണ് താ​ര​ത്തി​ന്‍റെ അ​ഭി​പ്രാ​യം.

താ​ന്‍ ക​ളി​ക്ക​ള​ത്തി​ല്‍ തി​രി​ച്ചെ​ത്തു​മ്പോ​ള്‍ മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട കാ​ര്യ​ങ്ങ​ള്‍ എ​ന്തൊ​ക്കെ​യെ​ന്ന് സ്വ​യം വി​ല​യി​രു​ത്താ​നു​മാ​കും. യു​വ​താ​ര​ങ്ങ​ളി​ല്‍ നി​ന്നും ഏ​റെ പ​ഠി​ക്കാ​നു​ണ്ടെ​ന്നും താ​രം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ അ​സ്‌​ല​ന്‍ ഷാ ​ക​പ്പി​നി​ടെ​യാ​ണ് ശ്രീ​ജേ​ഷി​ന് കാ​ല്‍മു​ട്ടി​ല്‍ പ​രി​ക്കേ​റ്റ​ത്. ല​ണ്ട​നി​ല്‍ ന​ട​ന്ന വേ​ള്‍ഡ് ലീ​ഗ് സെ​മി​ഫൈ​ന​ല്‍, പ​രി​ക്കി​നെത്തു​ട​ര്‍ന്ന് താ​ര​ത്തി​ന് ന​ഷ്ട​മാ​യി​രു​ന്നു. ചി​കി​ത്സ തു​ട​രു​ന്ന​തി​നി​ടെ, ബം​ഗ​ളൂ​രു​വി​ലെ സാ​യ് സെ​ന്‍റ​റി​ല്‍ ടീ​മം​ഗ​ങ്ങ​ള്‍ ഒ​ത്തു​കൂ​ടി​യ​പ്പോ​ഴാ​യി​രു​ന്നു ശ്രീ​ജേ​ഷി​ന്‍റെ പ്ര​തി​ക​ര​ണം. ധാ​ക്ക​യി​ല്‍ ന​ട​ക്കാ​നു​ള്ള ഏ​ഷ്യാ​ക​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന യു​വ​നി​ര​യു​ടെ പ​രി​ശീ​ല​ന​ക്യാ​മ്പി​ല്‍ ശ്രീ​ജേ​ഷ് നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കും. പുതിയ പരിശീലകന്‍റെ കീഴിൽ ഇന്ത്യ മുന്നേറുമെന്ന് ശ്രീ​ജേ​ഷ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.