രാ​ജ്യ​ത്തെ ആ​ദ്യ ബ്ലൈ​ൻഡ് ഫു​ട്ബോ​ൾ അ​ക്കാ​ഡ​മി​ കൊ​ച്ചി​യി​ൽ
രാ​ജ്യ​ത്തെ ആ​ദ്യ ബ്ലൈ​ൻഡ് ഫു​ട്ബോ​ൾ അ​ക്കാ​ഡ​മി​ കൊ​ച്ചി​യി​ൽ
Thursday, September 14, 2017 11:45 AM IST
കൊ​​​ച്ചി: അ​​​ന്ധ​​​ർ​​​ക്കാ​​​യു​​​ള്ള രാ​​​ജ്യ​​​ത്തെ പ്ര​​​ഥ​​​മ ഫു​​​ട്ബോ​​​ൾ അ​​​ക്കാ​​​ദ​​​മി​ ക​​​ട​​​വ​​​ന്ത്ര-​​വൈ​​​റ്റി​​​ല ബ​​​ണ്ട് റോ​​​ഡി​​​ലു​​​ള്ള ജോ​​​ഗോ ഫു​​​ട്ബോ​​​ൾ അ​​​രീ​​​ന​​​യി​​​ൽ ഇ​​​ന്നു പ്ര​​​വ​​​ർ​​​ത്ത​​ന​​മാ​​രം​​ഭി​​ക്കും. ഉ​​ദ്ഘാ​​ട​​നം വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​നു ലോ​​​ക ബ്ലൈ​​​ൻ​​ഡ് ഫു​​ട്ബോ​​​ൾ ചെ​​​യ​​​ർ​​​മാ​​​നാ​​യ ജ​​​ർ​​​മ​​​ൻ സ്വ​​ദേ​​ശി ഉ​​​ൾ​​​റി​​​ക്ക് ഫി​​​സ്റ്റ​​​ർ നി​​​ർ​​​വ​​​ഹി​​​ക്കും. അ​​​ക്കാ​​​ഡ​​​മി​​​യി​​​ലേ​​​ക്കു​​​ള്ള ആ​​​ദ്യ അം​​​ഗ​​​ത്വ​​വി​​​ത​​​ര​​​ണം എ​​​റ​​​ണാ​​​കു​​​ളം ഗ​​​സ്റ്റ് ഹൗ​​​സി​​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ കേ​​​ന്ദ്ര ടൂ​​​റി​​​സം മ​​​ന്ത്രി അ​​​ൽ​​​ഫോ​​​ൻ​​​സ് ക​​​ണ്ണ​​​ന്താ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.

ഇ​​​ന്ത്യ​​​ൻ ബ്ലൈ​​ൻ​​ഡ് ഫു​​​ഡ്ബോ​​​ൾ ഫെ​​​ഡ​​​റേ​​​ഷ​​​ൻ സ്പോ​​​ർ​​​ട്ടിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ സു​​​നി​​​ൽ ജെ. ​​​മാ​​​ത്യു, ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​ ​​റോ​​​ബി ക​​​ണ്ണ​​​ൻ​​​ചി​​​റ, എ​​​സ്ആ​​​ർ​​​വി​​​സി പ്രോ​​​ജ​​​ക്ട് ഡ​​​യ​​​റ​​​ക്ട​​​ർ എം.​​​സി. റോ​​​യി എ​​​ന്നി​​​വ​​​രോ​​​ടൊ​​​പ്പം ക​​​ളി​​​ക്കാ​​​രാ​​​യ പ​​​ങ്ക​​​ജ് റാ​​​ണ (ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ്), സി.​​​എ​​​സ്. ഫ​​​ൽ​​​ഹാ​​​ൻ (കേ​​​ര​​​ളം), ഗ​​​ബ്രി​​​യേ​​​ൽ, കി​​​ലിം​​​ഗ് (മേ​​​ഘാ​​​ല​​​യ), ധ​​​ർ​​​മ​​​റാം (രാ​​​ജ​​​സ്ഥാ​​​ൻ) എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.


കേ​​​ര​​​ള​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള ദേ​​​ശീ​​​യ താ​​​രം ഫ​​​ൽ​​​ഹാ​​​നാ​​​ണ് ആ​​​ദ്യ അം​​​ഗ​​​ത്വം നേടിയത്. ഫ​​​ൽ​​​ഹാ​​​നൊ​​​പ്പം നാ​​​ലു​ പേ​​​ർ​​​കൂ​​ടി അം​​​ഗ​​​ത്വ​​​മെ​​​ടു​​​ത്തു. ക​​​ളി​​​ക്കാ​​​രോ​​​ട് ആ​​​ശ​​​യ​​വി​​​നി​​​മ​​​യം ന​​​ട​​​ത്തി​​​യ ശേ​​​ഷം അ​​​വ​​​രോ​​ടൊ​​പ്പം ഫു​​​ട്ബോ​​​ൾ ത​​​ട്ടി ആ​​​ശം​​​സ​​​ക​​​ൾ നേ​​​ർ​​​ന്നാ​​​ണു മ​​​ന്ത്രി മ​​​ട​​​ങ്ങി​​​യ​​​ത്. ഒ​​​ളിന്പി​​​ക്സി​​​ൽ ക​​​ളി​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യ​​​മെ​​ന്നു താ​​​ര​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.