യൂറോപ്പ ലീഗ്: ആ​ഴ്‌​സ​ണ​ലി​നും എസി മിലാനും ജ​യം
യൂറോപ്പ ലീഗ്: ആ​ഴ്‌​സ​ണ​ലി​നും എസി മിലാനും ജ​യം
Friday, September 15, 2017 11:55 AM IST
ല​ണ്ട​ന്‍: യൂ​റോ​പ്പ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ആ​ഴ്‌​സ​ണ​ലി​നു ജ​യം. സ്വ​ന്തം എ​മി​റേ​റ്റ്‌​സ് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ഒ​രു ഗോ​ളി​നു പി​ന്നി​ല്‍നി​ന്ന​ശേ​ഷ​മാ​ണ് ആ​ഴ്‌​സ​ണ​ല്‍ ജ​ര്‍മ​ന്‍ ക്ല​ബ് കോ​ളോ​ഹ​നെ ത​ക​ര്‍ത്ത​ത്. ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളി​നാ​യി​രു​ന്നു ആ​ഴ്‌​സ​ണ​ലി​ന്‍റെ ജ​യം. മ​ത്സ​ര​ത്തി​നു​ള്ള ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍ന്ന് കോ​ളോ​ഹ​ന്‍ ആ​രാ​ധ​ക​ര്‍ ഗ്രൗ​ണ്ടി​ലേ​ക്കു ത​ള്ളി​ക്ക​യ​റാ​ന്‍ ശ്ര​മി​ച്ച​തി​നെ​ത്തു​ര്‍ന്ന് ഒ​രു മ​ണി​ക്കൂ​ര്‍ വൈ​കി​യാ​ണ് മ​ത്സ​രം തു​ട​ങ്ങി​യ​ത്. കോ​ളോ​ഹ​ന്‍ ആ​രാ​ധ​ക​ര്‍ ഹോം ​ടീ​മി​ന്‍റെ ആ​രാ​ധ​ക​ര്‍ക്കി​ട​യി​ല്‍ ഇ​രി​പ്പു​റ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​വ​രെ​യും പു​റ​ത്താ​ക്കി​യ​ശേ​ഷ​മാ​ണ് മ​ത്സ​രം തു​ട​ങ്ങി​യ​ത്.

ഒ​മ്പ​താം മി​നി​റ്റി​ല്‍ ജോ​ണ്‍ കോ​ര്‍ഡോ​ബ​യു​ടെ ഗോ​ളി​ല്‍ കോ​ളോ​ഹ​ന്‍ മു​ന്നി​ലെ​ത്തി. തി​രി​ച്ച​ടി​ക്കാ​നു​ള്ള ശ്ര​മം തു​ട​ര്‍ന്ന ആ​ഴ്‌​സ​ണ​ലി​ന്‍റെ ശ്ര​മം ര​ണ്ടാം പ​കു​തി​യി​ല്‍ ഫ​ലം ക​ണ്ടു. 49-ാം മി​നി​റ്റി​ല്‍ പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ സെ​യ്ദ് കൊ​ലാ​സെ​നി​ക് സ​മ​നി​ല ഗോ​ള്‍ നേ​ടി. 67-ാം മി​നി​റ്റി​ല്‍ അ​ല​ക്‌​സി​സ് സാ​ഞ്ച​സി​ന്‍റെ ഒ​റ്റ​യാ​ള്‍ മു​ന്നേ​റ്റം പീ​ര​ങ്കി​പ​ട​യ്ക്കു ലീ​ഡ് ന​ല്കി. 81-ാം മി​നി​റ്റി​ല്‍ ഹെ​ക്ട​ര്‍ ബെ​ല്ലേ​റി​ന്‍ ആ​ഴ്‌​സ​ണ​ലി​ന്‍റെ മൂ​ന്നാം ഗോ​ളും നേ​ടി.


മറ്റൊരു മത്സരത്തിൽ എ​സി മി​ലാ​ന്‍ 5-1ന് ​ഓ​സ്ട്രി​യ വി​യ​ന്നെ ത​ക​ര്‍ത്തു. ആ​ന്ദ്രെ സി​ല്‍വ​യു​ടെ ഹാ​ട്രി​ക്കാ​ണ് മി​ലാ​ന് ത​ക​ര്‍പ്പ​ന്‍ ജ​യ​മൊ​രു​ക്കി​യ​ത്. 10, 20, 56 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഗോ​ളു​ക​ള്‍. ഹ​ക്ക​ന്‍ ച​ല്‍ഹാ​നൊ​ഗ്ലു (7), സു​സോ എ​ന്നി​വ​രാ​ണ് മ​റ്റ് സ്‌​കോ​റ​ര്‍മാ​ര്‍. അ​ല​ക്‌​സാ​ണ്ട​ര്‍ ബോ​റോ​വി​ച്ചാ​ണ് വി​യ​ന്ന​യു​ടെ ഏ​ക ഗോ​ള്‍ നേ​ടി​യ​ത്. മ​റ്റ് പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ളി​ല്‍ എ​വ​ര്‍ട്ട​ണെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​ന് അ​റ്റ്‌​ലാ​ന്‍റ പ​രാ​ജ​യ​പ്പെ​ടു​ത്തി. സെ​നി​ത് സെ​ന്‍റ് പീ​റ്റേ​ഴ്‌​സ്ബ​ര്‍ഗ്, റ​യ​ല്‍ സോ​സി​ദാ​ദ്, നീ​സ്, ലാ​സി​യോ എ​ന്നി​വ​യും ജ​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.