ഇ​ന്ത്യ​ൻ സ​ഖ്യ​ങ്ങ​ൾ ഫൈ​ന​ലി​ൽ
Saturday, September 16, 2017 11:25 AM IST
കൊ​ച്ചി: ക​ട​വ​ന്ത്ര രാ​ജീ​വ്ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ലോ​ക സീ​നി​യ​ർ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ 35 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രു​ടെ ഡ​ബി​ൾ​സി​ൽ ഇ​ന്ത്യ​ൻ സ​ഖ്യ​ങ്ങ​ൾ ഫൈ​ന​ലി​ലെ​ത്തി. ക​ലാ​ശക്ക​ളി​യി​ൽ മ​ല​യാ​ളിജോ​ടി​ക​ളാ​യ സ​നേ​വ് തോ​മ​സ്-​രൂ​പേ​ഷ് കു​മാ​ർ സ​ഖ്യം വി.​ ദി​ജു-​ജെ.​ബി.​എ​സ്. വി​ദ്യാ​ധ​ർ സ​ഖ്യ​ത്തെ നേ​രി​ടും. ലോ​ക സീ​നി​യ​ർ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ൻ ടീ​മു​ക​ൾ ഫൈ​ന​ലി​ൽ നേ​ർ​ക്കു​നേ​ർ വ​രു​ന്ന​ത്.സെ​മി​യി​ൽ താ​യ് ലൻഡ് ജോ​ടി​യെ 21-15, 21-9 എ​ന്ന സ്കോ​റി​നാ​ണു ദി​ജു-​വി​ദ്യാ​ധ​ർ സ​ഖ്യം തോ​ൽ​പി​ച്ച​ത്. 24 മി​നി​റ്റു കൊ​ണ്ടു അ​വ​സാ​നി​ച്ച മ​ത്സ​ര​ത്തി​ൽ സ​നേ​വ്-​രൂ​പേ​ഷ് സ​ഖ്യം 21-12, 21-9 എ​ന്ന സ്കോ​റി​നാ​ണു ജാ​പ്പ​നീ​സ് ടീ​മി​നെ ത​റ​പ​റ്റി​ച്ച​ത്. 40 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രു​ടെ പു​രു​ഷ ഡ​ബി​ൾ​സി​ൽ ശ്രീ​കാ​ന്ത് ഭാ​സി-​ന​വ്ദീ​പ് സിം​ഗ് സ​ഖ്യ​വും ക​ലാ​ശക്ക​ളി​ക്കു യോ​ഗ്യ​ത നേ​ടി.


40 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രു​ടെ സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ കെ.എ. അ​നീ​ഷ് ജ​പ്പാ​ന്‍റെ ഹോ​സ്മാ​രി ഫു​ജി​മോ​ട്ടോ​യെ നേ​രി​ടും. 55 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രു​ടെ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ ബ​സ​ന്ത് കു​മാ​ർ ഫൈ​ന​ലി​ൽ ക​ട​ന്നു. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലെ​യും ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.