അഭിഷേക് ചാന്പ്യൻ
Sunday, September 17, 2017 11:14 AM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ര്‍ (അ​ണ്ട​ര്‍-15) ചെ​സ് മ​ത്സ​ര​ത്തി​ല്‍ ഓ​പ്പ​ണ്‍ വി​ഭാ​ഗത്തി​ല്‍ കോ​ഴി​ക്കോ​ടി​ന്‍റെ ടി.​എം.​അ​ഭി​ഷേ​ക് എ​ട്ടി​ല്‍ ഏ​ഴു പോ​യി​ന്‍റ് നേ​ടി ചാ​മ്പ്യ​നാ​യി. ആ​റു പോ​യി​ന്‍റ് വീ​തം നേ​ടി​യ എ​സ്.​നി​ത്യ​ന്‍ (തി​രു​വ​ന​ന്ത​പു​രം) റോ​ഷ​ന്‍ ഹ​രി (ക​ണ്ണൂ​ര്‍) വി​ഷ്ണു മേ​നോ​ന്‍ (തി​രു​വ​നന്ത​പു​രം) എ​ന്നി​വ​ര്‍ ര​ണ്ടു മു​ത​ല്‍ നാ​ലു​വ​രെ സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി.


പെ​ണ്‍ക​ുട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ തൃ​ശൂ​രി​ന്‍റെ രാ​ജ​ശ്രീ രാ​ജീ​വ് ആ​റി​ല്‍ അ​ഞ്ച​ര പോ​യി​ന്‍റ് നേ​ടി ചാ​മ്പ്യ​നാ​യി.​ നാ​ല​ര പോ​യി​ന്‍റ് വീ​തം നേ​ടി​യ ടി.​എം. അ​ഖി​ല (കോ​ഴി​ക്കോ​ട്) ന​ന്ദ​ന പി.​വി​നോ​ദ് (ക​ണ്ണൂ​ര്‍) ലക്ഷ്മി അ​ക്ഷ​ര​രാ​ജ് (എ​റണാ​കു​ളം) എ​ന്നി​വ​ര്‍ ര​ണ്ടു മു​ത​ല്‍ നാ​ലു​വ​രെ സ്ഥാ​ന​ങ്ങ​ള്‍ക്ക് അ​ര്‍ഹ​രാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.