റയൽ വിജയവ‍ഴിയിൽ
റയൽ വിജയവ‍ഴിയിൽ
Monday, September 18, 2017 11:26 AM IST
സാ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍: ത​ന്നെ കൂ​ക്കി​വി​ളി​ച്ച​വ​ര്‍ക്ക് മി​ക​ച്ചൊ​രു ഗോ​ളി​ലൂ​ടെ റ​യ​ല്‍ മാ​ഡ്രി​ഡ് സ്‌​ട്രൈ​ക്ക​ര്‍ ഗാ​ര​ത് ബെ​യ്‌ൽ എ​വേ ഗ്രൗ​ണ്ടി​ല്‍ മ​റു​പ​ടി കൊ​ടു​ത്തു. ബെ​യ്‌​ലി​ന്‍റെ മി​ക​വി​ല്‍ റ​യ​ല്‍ 3-1ന് ​റ​യ​ല്‍ സോ​സി​ദാ​ദി​നെ തോ​ല്‍പ്പി​ച്ചു.

ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ അ​പോ​ല്‍ നി​ക്കോ​സി​യ​യ്‌​ക്കെ​തി​രേ ബു​ധ​നാ​ഴ്ച സാ​ന്‍റി​യാ​ഗോ ബ​ര്‍ണാ​ബു​വി​ല്‍ ഇ​റ​ങ്ങി​യ​പ്പോ​ള്‍ ബെ​യ്‌​ലി​നെ നി​റം​മ​ങ്ങി​യ പ്ര​ക​ട​ന​ത്തെ​ത്തു​ട​ര്‍ന്ന് റ​യ​ല്‍ ആ​രാ​ധ​ക​ര്‍ കൂ​ക്കി​വി​ളി​ച്ചി​രു​ന്നു. സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ല്‍ തു​ട​ര്‍ച്ച​യാ​യ ര​ണ്ടു സ​മ​നി​ല​ക​ള്‍ക്കു​ശേ​ഷം റ​യ​ലി​ന്‍റെ ജ​യ​മാ​യി​രു​ന്നു. ലീ​ഗി​ല്‍ സോ​സി​ദാ​ദി​ന്‍റെ വി​ജ​യ​ത്തു​ട​ര്‍ച്ച​യെ​യാ​ണ് റ​യ​ല്‍ അ​വ​സാ​നി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ പ​രി​ക്കി​നു​ശേ​ഷം തി​രി​ച്ചെ​ത്തി​യ ബെ​യ്‌​ലി​ല്‍നി​ന്ന് കൂ​ടു​ത​ല്‍ മി​ക​വ് ആ​രാ​ധ​ക​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന് റ​യ​ല്‍ പ​രി​ശീ​ല​ക​ന്‍ സി​ന​ദി​ന്‍ സി​ദാ​ന്‍ പ​റ​ഞ്ഞി​രു​ന്നു.
സോ​സി​ദാ​ദി​നെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​ല്‍ കൂ​ടു​ത​ല്‍ ഭാ​ഗ​വും വെ​യ്‌ൽസ് താ​ര​ത്തി​ല്‍നി​ന്ന് വ​ലി​യ നീ​ക്ക​മൊ​ന്നു​മു​ണ്ടാ​യി​ല്ല. എ​ന്നാ​ല്‍, 61-ാം മി​നി​റ്റ് താ​രം മി​ക​ച്ചൊ​രു ഗോ​ളി​ലൂ​ടെ പ്ര​തി​ഭ വെ​ളി​പ്പെ​ടു​ത്തി. ഇ​സ്‌​കോ​യു​ടെ ലോം​ഗ് ബോ​ള്‍ പി​ടി​ച്ചെ​ടു​ത്ത ബെ​യ്‌ൽ വേ​ഗ​മേ​റി​യ ഓ​ട്ട​ത്തി​ലൂ​ടെ പ​ന്തു​മാ​യി കു​തി​ച്ചു​ക​യ​റി അ​നാ​യാ​സം വ​ല​കു​ലു​ക്കി. ഈ ​സീ​സ​ണി​ല്‍ ബെ​യ്‌​ലി​ന്‍റെ ര​ണ്ടാ​മ​ത്തെ ഗോ​ളാ​ണ്.

നേ​ര​ത്തെ ബോ​ര്‍ഹ മാ​യോ​റ​ാലി​ന്‍റെ ഗോ​ളി​ല്‍ റ​യ​ല്‍ മു​ന്നി​ലെ​ത്തി​യി​രു​ന്നു. 36-ാം മി​നി​റ്റി​ല്‍ മ​യോ​റ​ലി​ന്‍റെ ക്രോ​സാ​ണ് കെ​വി​ന്‍ റോ​ഡ്രി​ഗ​സി​നെ സ്വ​ന്തം വ​ല​കു​ലു​ക്കാ​ന്‍ ഇ​ട​യാ​ക്കി​യ​ത്.
19-ാം മി​നി​റ്റി​ല്‍ മ​ായോ​റാ​ല്‍ റ​യ​ലി​ന്‍റെ ഗോ​ള​ടി​ക്കു തു​ട​ക്ക​മി​ട്ടു. റ​യ​ലി​ന്‍റെ സീ​നി​യ​ര്‍ ജ​ഴ്‌​സി​യി​ല്‍ ആ​ദ്യ ഗോ​ള്‍. ഒ​മ്പ​ത് മി​നി​റ്റ് ക​ഴി​ഞ്ഞ് റോ​ഡ്രി​ഗ​സ് ഗോ​ള്‍ നേ​ടി. കെ​യ്‌​ല​ര്‍ ന​വാ​സി​ന്‍റെ മോ​ശം കീ​പ്പിം​ഗാ​ണ് ഗോ​ളി​ല്‍ ക​ലാ​ശി​ച്ച​ത്. ഇ​ട​വേ​ള​യ്ക്കു പി​രി​യും​മു​മ്പ് റ​യ​ല്‍ ലീ​ഡ് നേ​ടി. മ​യോ​റ​ലി​ന്‍റെ ക്രോ​സ് റോ​ഡ്രി​ഗ​സി​ന്‍റെ കാ​ലി​ല്‍ ത​ട്ടി സ്വ​ന്തം വ​ല​യി​ല്‍ വീ​ണു. ര​ണ്ടാം​പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ല്‍ സോ​സി​ദാ​ദ് വീ​ണ്ടും സ​മ​നി​ല പി​ടി​ക്കു​മെ​ന്നു തോ​ന്നി. എ​ന്നാ​ല്‍ ഡി​യേ​ഗോ ലോ​റ​ന്‍റെ​യു​ടെ ഹെ​ഡ​റി​ന് വ​ല ച​ലി​പ്പി​ക്കാ​നാ​യി​ല്ല. 61-ാം മി​നി​റ്റി​ല്‍ ബെ​യ്ൽ കാ​ത്തി​രു​ന്ന അ​വ​സ​ര​മെ​ത്തി. ഇ​സ്‌​കോ​യു​ടെ ലോ​ംഗ് പാ​സി​ല്‍നി​ന്ന് വേ​ഗ​മേ​റി​യ മു​ന്നേ​റ്റ​ത്തി​ലൂ​ടെ വെ​യ്‌ൽസ് താ​രം ഗോ​ള്‍ നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.