ഡോ​​ണ്‍​ബോ​​സ്കോ ബാ​​സ്ക​​റ്റ് 22 മു​​ത​​ൽ
Tuesday, September 19, 2017 11:50 AM IST
ഇ​​രി​​ങ്ങാ​​ല​​ക്കു​​ട: 34-ാമ​​ത് അ​​ഖി​​ല കേ​​ര​​ള ഡോ​​ണ്‍​ബോ​​സ്കോ ബാ​​സ്ക​​റ്റ്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റ് 22 മു​​ത​​ൽ 25 വ​​രെ ഡോ​​ണ്‍ ബോ​​സ്കോ ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കും. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ​​യും പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ​​യും 24 ഓ​​ളം പ്ര​​ശ​​സ്ത ടീ​​മു​​ക​​ൾ മ​​ത്സ​​ര​​ത്തി​​ൽ മാ​​റ്റു​​ര​​യ്ക്കും.

22-ന് ​​ര​​ണ്ടി​​ന് ഡോ​​ണ്‍​ബോ​​സ്കോ ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇ​​രി​​ങ്ങാ​​ല​​ക്കു​​ട ഡി​​വൈ​​എ​​സ്പി ഫേ​​മ​​സ് വ​​ർ​​ഗീ​​സ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും. ഡോ​​ണ്‍​ബോ​​സ്കോ സ്കൂ​​ൾ റെ​​ക്ട​​ർ ഫാ. ​​മാ​​നു​​വ​​ൽ മേ​​വ​​ട അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. 25നു സമാപിക്കും.