ബ്രസീൽ ടീം 26ന് ​ ഇ​ന്ത്യ​യി​ലെ​ത്തും
ബ്രസീൽ ടീം  26ന് ​ ഇ​ന്ത്യ​യി​ലെ​ത്തും
Tuesday, September 19, 2017 11:50 AM IST
കൊച്ചി: ഫി​​ഫ അ​​ണ്ട​​ർ 17 ഫു​​ട്ബോ​​ൾ ലോ​​ക​​ക​​പ്പി​​നാ​​യി ബ്ര​​സീ​​ൽ ടീം 26​​ന് ഇ​​ന്ത്യ​​യി​​ലെ​​ത്തും. ഗ്രൂ​​പ്പ് ഡി​​യി​​ൽ മാ​​റ്റു​​ര​​യ്ക്കു​​ന്ന മ​​ഞ്ഞ​​പ്പ​​ട​​യു​​ടെ യു​​വ​സം​​ഘ​​ത്തി​​ന്‍റെ ഗ്രൂ​​പ്പ് മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കെ​​ല്ലാം വേ​​ദി​​യൊ​​രു​​ക്കു​​ന്ന​​ത് കൊ​​ച്ചി​​യാ​​ണ്. എ​​ന്നാ​​ൽ, ഇ​​ന്ത്യ​​യി​​ൽ എ​​ത്തു​​ന്ന ബ്ര​​സീ​​ൽ സം​​ഘ​​ത്തി​​ൽ സൂ​​പ്പ​​ർ താ​​രം വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​ർ ഉ​​ണ്ടാ​​വി​​ല്ല. 28ന് ​​ന​​ട​​ക്കു​​ന്ന ബ്ര​​സീ​​ൽ ഫു​​ട്ബോ​​ൾ ലീ​​ഗി​​ന്‍റെ ഫൈ​​ന​​ലി​​ൽ ഫ​​ൽ​​മം​​ഗോ​​യ്ക്കു വേ​​ണ്ടി വി​​നീ​​ഷ്യ​​സ് ക​​ളി​​ക്കു​​ന്നു​​ണ്ട്. ഈ ​​മ​​ത്സ​​ര​​ത്തി​​നു ശേ​​ഷ​​മാ​​യി​​രി​​ക്കും ലോ​​ക​​ത്തെ ഏ​​റ്റ​​വും വി​​ല​​യേ​​റി​​യ കൗ​​മാ​​ര താ​​രം ഇ​​ന്ത്യ​​യി​​ലെ​​ത്തു​​ക.


കൊ​​ളം​​ബി​​യ​​യാ​​ണു ലോ​​ക​​ക​​പ്പി​​നാ​​യി ഇ​​ന്ത്യ​​യി​​ലെ​​ത്തു​​ന്ന ആ​​ദ്യ ടീം. ​​അ​വ​ർ ഇ​​ന്ന് ഇ​​ന്ത്യ​​യി​​ലെ​​ത്തു​​മെ​​ന്നാ​​ണ് വി​​വ​​രം. 22ന് ​​ന്യൂ​​സി​​ലാ​​ൻ​​ഡ്, 26ന് ​​തു​​ർ​​ക്കി, 28ന് ​​ഇം​​ഗ്ല​​ണ്ട്, 29ന് ​​പ​​രാ​ഗ്വാ​​യ്, 30ന് ​​ജ​​ർ​​മ​​നി, ഒ​​ക്ടോ​​ബ​​ർ ഒ​​ന്നി​​ന് ഫ്രാ​​ൻ​​സ്, യു​​എ​​സ്എ, ചി​​ലി ടീ​​മു​​ക​​ൾ, ര​​ണ്ടി​​നു ഘാ​​ന, മാ​​ലി, മൂ​​ന്നി​​ന് ഉ​​ത്ത​​ര​കൊ​​റി​​യ, ഇ​​റാ​​ൻ, ഗി​​നി​​യ, കോ​​സ്റ്റാ​​റി​​ക്ക, നൈ​​ജ​​ർ, ജ​​പ്പാ​​ൻ, സ്പെ​​യി​​ൻ ടീ​​മു​​ക​​ളും ഇ​​ന്ത്യ​​യി​​ലെ​​ത്തും. ഹോ​​ണ്ടു​​റാ​​സ്, ന്യൂ​​കാ​​ലി​​ഡോ​​ണി​​യ, ഇ​​റാ​​ഖ്, മെ​​ക്സി​​ക്കോ ടീ​​മു​​ക​​ൾ അ​​ടു​​ത്ത മാ​​സം നാ​​ലി​​നാ​ണ് എ​​ത്തു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.