സി.കെ. വി​നീ​ത് വീ​ണ്ടും ഇ​ന്ത്യ​ന്‍ ടീ​മി​ല്‍
സി.കെ. വി​നീ​ത് വീ​ണ്ടും ഇ​ന്ത്യ​ന്‍ ടീ​മി​ല്‍
Tuesday, September 19, 2017 11:50 AM IST
ന്യൂ​ഡ​ല്‍ഹി: മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം സി.​കെ. വി​നീ​ത് വീ​ണ്ടും ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ടീ​മി​ല്‍. എ​എ​ഫ്‌​സി ഏ​ഷ്യ​ന്‍ ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ മ​ക്കാ​വു​വി​നെ നേ​രി​ടു​ന്ന ടീ​മി​ലാ​ണ് വി​നീ​ത് ഇ​ടം​പി​ടി​ച്ച​ത്. ഒ​ക്ടോ​ബ​ര്‍ 11ന് ​ബം​ഗ​ളൂ​രു​വി​ലാ​ണ് മ​ത്സ​രം. ഗ്രൂ​പ്പ് എ​യി​ല്‍ ഇ​തു​വ​രെ മൂ​ന്നു മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ ഇ​ന്ത്യ​ക്ക് ഒ​മ്പ​തു പോ​യി​ന്‍റു​ണ്ട്. ഒ​രു മ​ത്സ​ര​ത്തി​ല്‍ക്കൂ​ടി വി​ജ​യി​ച്ചാ​ല്‍ ഇ​ന്ത്യ​ക്ക് 2019ല്‍ ​ന​ട​ക്കു​ന്ന എ​എ​ഫ്‌​സി ഏ​ഷ്യ​ന്‍ ക​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​കും. ഇ​ന്ത്യ അ​വ​സാ​നം ക​ളി​ച്ച 11 മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​ന്നി​ല്‍പോലും പ​രാ​ജ​യ​പ്പെ​ടാ​തെ മു​ന്നേ​റു​ക​യാ​ണ്. ഇ​തി​ല്‍ 10ലും ​വി​ജ​യ​മാ​യ​രു​ന്നു.


വി​നീ​തി​നെ കൂ​ടാ​തെ അ​ന​സ് എ​ട​ത്തൊ​ടി​ക​യും ഇ​ന്ത്യ​ന്‍ ടീ​മി​ലു​ണ്ട്. അ​തേ​സ​മ​യം, സൂ​പ്പ​ര്‍ താ​രം റോ​ബി​ന്‍ സിം​ഗ് ടീ​മി​ലി​ല്ല. സു​ബ്ര​ത പാ​ലും അ​മ​രീ​ന്ദ​ര്‍ സിം​ഗു​മാ​ണ് ഗോ​ള്‍കീ​പ്പ​ര്‍മാ​ര്‍. 22 അം​ഗ സാ​ധ്യ​താ ടീ​മി​നെ​യാ​ണ് ഇ​പ്പോ​ള്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രു​ടെ പ​രി​ശീ​ല​നം 28ന് ​മും​ബൈ​യി​ല്‍ ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.