ധോണിക്ക് പദ്മഭൂഷൺ നൽകാൻ ബിസിസിഐ ശിപാർശ
Wednesday, September 20, 2017 11:41 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​ക്ക് പ​ദ്മ​ഭൂ​ഷ​ണ്‍ പു​ര​സ്കാ​രം ന​ൽ​ക​ണ​മെ​ന്ന് ബി​സി​സി​ഐ ശി​പാ​ർ​ശ.

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന് ന​ൽ​കി​യ മ​ഹ​ത്താ​യ സം​ഭാ​വ​ന​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ധോ​ണി​ക്ക് പു​ര​സ്കാ​രം ന​ൽ​ക​ണ​മെ​ന്നാ​ണ് ബി​സി​സി​ഐ ശി​പാ​ർ​ശ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. പ​ദ്മ പു​ര​സ്കാ​ര​ത്തി​നാ​യി ഇ​ത്ത​വ​ണ ബി​സി​സ​ിഐ ധോ​ണി​യു​ടെ പേ​ര് മാ​ത്ര​മേ ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ള്ളു. ഏകദിന, ട്വന്‍റി-20 ലോ​ക​ക​പ്പു​ക​ൾ സ്വ​ന്ത​മാ​ക്കി​യ ടീ​മു​ക​ളു​ടെ ക്യാ​പ്റ്റ​നാ​യി​രു​ന്ന ധോ​ണി​യെ ശി​പാ​ർ​ശ ചെ​യ്യാ​നു​ള്ള തീ​രു​മാ​നം ബി​സി​സി​ഐ ഏ​ക​ക​ണ്ഠ്യേന തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.


രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത കാ​യി​ക ബ​ഹു​മ​തി​യാ​യ രാ​ജീ​വ് ഗാ​ന്ധി ഖേ​ൽ​ര​ത്ന, പ​ദ്മശ്രീ, ​അ​ർ​ജു​ന പു​ര​സ്കാ​ര​ങ്ങ​ൾ ധോ​ണി നേ​ടി​യി​ട്ടു​ണ്ട്. പദ്്മ​ഭൂ​ഷ​ണ്‍ നേ​ടി​യാ​ൽ ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന 11-ാമ​ത്തെ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​ര​മാ​കും മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി. സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ, ക​പി​ൽ ദേ​വ്, സു​നി​ൽ ഗാ​വസ്ക​ർ, രാ​ഹു​ൽ ദ്രാ​വി​ഡ്, ച​ന്ദു ബോ​ർ​ഡെ തുടങ്ങിയവർക്ക് ഈ ബഹുമതി ലഭിച്ചിട്ടുണ്ട്്.