സി​ന്ധു​വും സൈ​ന​യും പു​റ​ത്ത്
Thursday, September 21, 2017 11:27 AM IST
ടോ​ക്കി​യോ: ജ​പ്പാ​ന്‍ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​ന്‍ പ്ര​തീ​ക്ഷ​ക​ളാ​യി​രു​ന്നു പി.​വി. സി​ന്ധ​ുവും സൈ​ന നെ​ഹ്‌​വാ​ളും പു​റ​ത്ത്. പു​രു​ഷ​ന്മാ​രി​ല്‍ കി​ഡം​ബി ശ്രീ​കാ​ന്തും എ​ച്ച്.​എ​സ്. പ്ര​ണോ​യും ക്വാ​ര്‍ട്ട​റി​ലെ​ത്തി.

ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പ് ഫൈ​ന​ലി​ലും കൊ​റി​യ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ഫൈ​ന​ലി​ലും ഏ​റ്റു​മു​ട്ടി​യ സി​ന്ധു​വും ജ​പ്പാ​ന്‍റെ നൊ​സോ​മി ഒ​കു​ഹാ​ര​യും ഒ​രി​ക്ക​ല്‍ക്കൂ​ടി ഏ​റ്റു​മു​ട്ടി​യ മ​ത്സ​ര​ത്തി​ല്‍ ജ​യം ജാ​പ്പ​നീ​സ് താ​ര​ത്തി​നൊ​പ്പ​മാ​യി​രു​ന്നു. മി​ക​ച്ച മ​ത്സ​രം കാ​ഴ്ച​വ​യ്ക്കാ​നാ​വാ​തെ സി​ന്ധു ര​ണ്ടു ഗെ​യി​മു​ക​ള്‍ക്ക് മ​ത്സ​രം ജ​ാപ്പനീ​സ് താ​ര​ത്തി​ന് 21-18, 21-8ന് ​അ​ടി​യ​റ​ വ​ച്ചു. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ സൈ​ന ഒ​ളി​മ്പി​ക് ചാ​മ്പ്യ​ന്‍ ക​രോ​ളി​ന്‍ മാ​രി​നോ​ട് 21-16, 21-13ന് ​കീ​ഴ​ട​ങ്ങി. ശ്രീ​കാ​ന്ത് ഹോ​ങ്കോം​ഗി​ന്‍റെ ഹു ​യു​നെ 21-12, 21-11ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി. ക്വാ​ര്‍ട്ട​റി​ല്‍ ശ്രീ​കാ​ന്ത് ലോ​ക ചാ​മ്പ്യ​ന്‍ ഡെ​ന്‍മാ​ര്‍ക്കി​ന്‍റെ വി​ക്ട​ര്‍ അ​ക് ലെ​ന്‍സ​നെ നേ​രി​ടും. പ്ര​ണോ​യ് ചൈ​നീ​സ് താ​യ്‌​പേ​യു​ടെ ഹ്‌​സു ജെ​ന്‍ ഹോ​യെ 21-16,23-21ന് ​തോ​ല്‍പ്പി​ച്ചു. മി​ക്‌​സ​ഡ് ഡ​ബി​ള്‍സി​ല്‍ അ​ശ്വി​നി പൊ​ന്ന​പ്പ-​സാ​ത്വി​ക്‌​രാ​ജ് റെ​ങ്കി​റെ​ഡ്ഢി സ​ഖ്യം ഇ​ന്തോ​നേ​ഷ്യ​യു​ടെ പ്ര​വീ​ണ് ജോ​ര്‍ദ​ന്‍-​ഡെ​ബി സൗ​സാ​ന്‍റോ സ​ഖ്യ​ത്തോ​ട് 29-27, 16-21, 21-12ന് ​തോ​റ്റു പു​റ​ത്താ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.