പാ​റ്റ് ക​മ്മി​ൻ​സ് ട്വ​ന്‍റി-20​ പരന്പരയ്ക്കി​ല്ല
Friday, September 22, 2017 11:44 AM IST
ഇ​ന്ത്യ​ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​ന്പ​ര​യി​ൽ ഓ​സീ​സ് പേ​സ് ബൗ​ള​ർ പാ​റ്റ് ക​മ്മി​ൻ​സ് ഉ​ണ്ടാ​കി​ല്ല. ഏ​ക​ദി​ന പ​ര​ന്പ​ര​യ്ക്കു​ശേ​ഷം ക​മ്മി​ൻ​സ് ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് മ​ട​ങ്ങും. ന​വം​ബ​ർ 23ന് ​ആ​രം​ഭി​ക്കു​ന്ന ആ​ഷ​സ് പ​ര​ന്പ​ര​യ്ക്ക് ത​യാ​റെ​ടു​ക്കാ​നാ​ണ് ക​മ്മി​ൻ​സ് മ​ട​ങ്ങു​ന്ന​ത്. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ന​ട​ക്കു​ന്ന അ​ഞ്ചാം ഏ​ക​ദി​ന​ത്തി​നു​ശേ​ഷം ഓ​സീ​സ് താ​രം മ​ട​ങ്ങും. ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും ഓ​സീ​സ് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.


ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന ട്വ​ന്‍റി-20 പ​ര​ന്പ​ര​യി​ൽ മൂ​ന്നു മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. ഇ​രു​പ​ത്തി​നാ​ലു​കാ​ര​നാ​യ ക​മ്മി​ൻ​സ് 18 ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 23 വി​ക്ക​റ്റ് നേ​ടി​യി​ട്ടു​ണ്ട്. അ​ഞ്ച് ടെ​സ്റ്റു​ക​ളി​ൽ​നി​ന്ന് 21 ഉം 33 ഏ​ക​ദി​ന​ങ്ങ​ളി​ൽ​നി​ന്ന് 54 ഉം വി​ക്ക​റ്റ് സ്വന്തമാക്കി.