സൗത്ത് സോണൽ ഗെയിംസ്-2017 കോട്ടയത്ത്
Saturday, September 23, 2017 11:52 AM IST
കോ​​​ട്ട​​​യം: 61-ാം കേ​​​ര​​​ള സ്കൂ​​​ൾ സൗ​​​ത്ത് സോ​​​ണ​​​ൽ ഗെ​​​യിം​​​സ് 2017 സെ​​​പ്റ്റം​​​ബ​​​ർ 25, 26, 27 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി കോ​​​ട്ട​​​യ​​​ത്തെ 11 മ​​​ത്സ​​​ര​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ​​​വ​​​ച്ചു ന​​​ട​​​ക്കും. ഏ​​ഴ് തെ​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ലെ 4,000-ൽ ​​​അ​​ധി​​കം കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ളാ​​​ണ് മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. ബാ​​​സ്ക​​​റ്റ്ബോ​​​ൾ, വോ​​​ളി​​​ബോ​​​ൾ, ക​​​ബ​​​ഡി, ഖോ​​​ഖോ, ഷ​​​ട്ടി​​​ൽ ബാ​​​ഡ്മി​​​ന്‍റ​​​ൺ, ബോ​​​ൾ ബാ​​​ഡ്മി​​​ന്‍റ​​​ൺ, ലോ​​​ൺ ടെ​​​ന്നീ​​​സ്, ചെ​​​സ്, ഹോ​​​ക്കി, ടേ​​​ബി​​​ൾ ടെ​​​ന്നീ​​​സ്, ഫു​​​ട്ബോ​​​ൾ, ക്രി​​​ക്ക​​​റ്റ്, ഹാ​​​ൻ​​​ഡ്ബോ​​​ൾ എ​​​ന്നീ ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണു മ​​​ത്സ​​​ര​​​ങ്ങ​​​ൾ.


ഗെ​​​യിം​​​സി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം 25-ന് ​​​രാ​​​വി​​​ലെ 9.30-ന് ​​​ഗി​​​രി​​​ദീ​​​പം സ്കൂ​​​ളി​​​ൽ തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ എം​​​എ​​​ൽ​​​എ നി​​​ർ​​​വ​​​ഹി​​​ക്കും. എ​​​ല്ലാ ഒ​​​രു​​​ക്ക​​​ങ്ങ​​​ളും പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി ജ​​​ന​​​റ​​​ൽ ക​​​ൺ​​​വീ​​​ന​​​ർ പി.​​​കെ. അ​​​ര​​​വി​​​ന്ദാ​​​ക്ഷ​​​ൻ, പ​​​ബ്ലി​​​സി​​​റ്റി ക​​​ൺ​​​വീ​​​ന​​​ർ പി.​​​ജെ. മാ​​​ത്യു, റി​​​സ​​​പ്ഷ​​​ൻ ക​​​മ്മി​​​റ്റി ക​​​ൺ​​​വീ​​​ന​​​ർ സാ​​​ബു മാ​​​ത്യു, ഡി​​​എ​​​സ്ജി​​​എ സെ​​​ക്ര​​​ട്ട​​​റി ഫ്രാ​​​ൻ​​​സി​​​സ് കെ.​​​വി. എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.