ലോ​ക​ക​പ്പ് ചെ​സ്: ലെ ​വോ​ണും ഡിം​ഗ് ലി​റ​നും ഫൈ​ന​ലി​ൽ
ലോ​ക​ക​പ്പ് ചെ​സ്: ലെ ​വോ​ണും ഡിം​ഗ് ലി​റ​നും ഫൈ​ന​ലി​ൽ
Saturday, September 23, 2017 11:52 AM IST
ടി​ബി​ലി​സി: ലോ​ക​ക​പ്പ് ചെ​സി​ൽ ലെ ​വോ​ണ്‍ അ​രോ​ണി​യ​നും ഡിം​ഗ് ലി​റ​നും ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ലെ ​വോ​ണ്‍ അ​രോ​ണി​യ​നും മാ​ക്സി മേ ​വാ​ഷി​യ​ർ​ലെ ഗ്രേ​വും ത​മ്മി​ൽ ന​ട​ന്ന സെ​മി ഫൈ​ന​ൽ മ​ൽ​സ​ര​ത്തി​ൽ ആ​ദ്യ ര​ണ്ട് ക്ലാ​സി​ക്ക​ൽ ഗെ​യി​മു​ക​ളും സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. പി​ന്നീ​ട് ന​ട​ന്ന ടൈ​ബ്രേ​ക്കറി​ലെ ര​ണ്ട് റാ​പി​ഡ് ഗെ​യി​മു​ക​ളി​ൽ (2510) ഓ​രോ ഗെ​യിം വീ​തം ര​ണ്ടു പേ​രും ജ​യി​ച്ച് സ​മ​നി​ല തു​ട​ർ​ന്നു. അ​ടു​ത്ത ര​ണ്ട് 10 +10 ഗെ​യി​മു​ക​ളും സ​മ​നി​ല​യി​ലാ​ണ് തീ​ർ​ന്ന​ത്.​ തു​ട​ർ​ന്നു ന​ട​ന്ന ര​ണ്ട് 5+ 3 ബ്ലി​റ്റ്സ് ഗെ​യി​മു​ക​ളി​ലും ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ങ്ങ​ൾ ന​ട​ന്നെ​ങ്കി​ലും അ​വ​യി​ലും ആ​ർ​ക്കും ജ​യം ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​തുകൊ​ണ്ട് ചെ​സി​ലെ സ​ഡ​ൻ ഡെ​ത്ത് എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ർ​മ ഗെ​ഡ​ൻ ഗെ​യി​മി​ലേ​ക്ക് ക​ളി നീ​ങ്ങി. ഇ​തി​ൽ​ വൈ​റ്റ് ക​ളി​ക്കു​ന്ന​യാ​ളി​ന് അ​ഞ്ച് മി​നി​റ്റും ബ്ലാ​ക്കി​ന് നാ​ലു മി​നി​റ്റും ആ​ണ് സ​മ​യം അ​നു​വ​ദി​ക്കു​ന്ന​ത്. ഈ ​ഗെ​യിം സ​മ​നി​ല​യി​ൽ തീ​ർ​ന്നാ​ൽ ബ്ലാ​ക്ക് ജ​യി​ച്ച​താ​യി ക​ണ​ക്കാ​ക്കും. ഇ​തി​ൽ​ വൈ​റ്റ് ല​ഭി​ച്ച ലെ ​വോ​ണ്‍ അ​രോ​ണി​യ​ൻ 78 നീ​ക്ക​ങ്ങ​ൾ​കൊ​ണ്ട് ജ​യി​ച്ച് ഫൈ​ന​ലി​ലേ​ക്ക് ക​ട​ന്നു.


ഡിം​ഗ് ലി​റ​നും സൊ ​വെസ്‌ലി​യും ത​മ്മി​ൽ ന​ട​ന്ന സെ​മി​ഫൈ​ന​ലി​ൽ, ര​ണ്ടു ക്ലാ​സി​ക്ക​ൽ ഗെ​യി​മു​ക​ളും സ​മ​നി​ല​യി​ലാ​ണ് തീ​ർ​ന്ന​ത്. പി​ന്നീ​ട് ന​ട​ന്ന ര​ണ്ട് റാ​പി​ഡ് ഗെ​യി​മു​ക​ളും സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. അ​ടു​ത്ത ര​ണ്ട് 10 +10 ഗെ​യി​മു​ക​ളി​ലെ ആ​ദ്യ ഗെ​യിം ഡിം​ഗ് ലി​റ​ൻ ജ​യി​ച്ചു.​ അ​ടു​ത്ത ഗെ​യിം സ​മ​നി​ല നേ​ടി​ക്കൊ​ണ്ട് അ​ദ്ദേ​ഹം ഫൈ​ന​ലി​ൽ ക​ട​ന്നു. ഫൈ​ന​ലി​ൽ നാ​ല് ക്ലാ​സി​ക്ക​ൽ ഗെ​യി​മു​ക​ളു​ണ്ട്. ഈ ​ഫൈ​ന​ലി​സ്റ്റു​ക​ൾ ര​ണ്ടു പേ​ർ​ക്കും അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന കാ​ൻ​ഡി​ഡേ​റ്റ് ചെ​സി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. അ​തി​ൽ ജ​യി​ക്കു​ന്ന​യാ​ളാ​ണ് അ​ടു​ത്ത വ​ർ​ഷം അ​വ​സാ​നം ന​ട​ക്കു​ന്ന ലോ​ക ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ലെ മാ​ഗ‌്ന​സ് കാ​ൾ​സ​ന്‍റെ എ​തി​രാ​ളി.

ടി.​കെ.​ജോ​സ​ഫ് പ്ര​വി​ത്താ​നം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.