ദേ​ശീ​യ ഓ​പ്പ​ണ്‍ അ​ത്‌​ല​റ്റി​ക്‌​സ് ഇ​ന്നു മു​ത​ല്‍
Sunday, September 24, 2017 10:59 AM IST
ചെ​ന്നൈ: അ​മ്പ​ത്തി​യേ​ഴാ​മ​ത് ദേ​ശീ​യ ഓ​പ്പ​ണ്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ന് ഇ​ന്നു ചെ​ന്നൈ​യി​ല്‍ തു​ട​ക്കം. ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ വി​വി​ധ​ സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്നു​മു​ള്ള 900 അ​ത്‌​ല​റ്റു​ക​ള്‍ പ​ങ്കെ​ടു​ക്കും.

പു​രു​ഷ - വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 44 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍.
ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട അ​ത്‌​ല​റ്റു​ക​ള്‍ മീ​റ്റി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് അ​ദി​ല്‍ സു​മ​രി​വാ​ല പ​റ​ഞ്ഞു. മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് അ​ന​സ് സ​ര്‍വീ​സ​സി​നു വേ​ണ്ടി 400 മീ​റ്റ​റി​ല്‍ മ​ത്സ​രി​ക്കും. കൂ​ടാ​തെ ജി​ന്‍സ​ണ്‍ ജോ​ണ്‍സ​ണ്‍, വി.​നീ​ന തു​ട​ങ്ങി​യ പ്ര​മു​ഖ​രും മ​ത്സ​ര​ത്തി​നു​ണ്ട്. ജി. ​ല​ക്ഷ്മ​ണ്‍, അ​ജ​യ്കു​മാ​ര്‍ സ​രോ​ജ്, സി​ദ്ധാ​ന്ത് തി​ങ്ക​ലാ​യ, ദേ​വീ​ന്ദ​ര്‍ സിം​ഗ് കാം​ഗ്, സ​ഞ്ജീ​വ​നി ജാ​ദ​വ്, അ​ന്നു റാ​ണി തു​ട​ങ്ങി​യ​വ​രും ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ മാ​റ്റ​ള​ക്കും.


കേ​ര​ള​ത്തി​നു വേ​ണ്ടി 60 അം​ഗ ടീ​മാ​ണ് ട്രാ​ക്കി​ലും ഫീ​ല്‍ഡി​ലു​മാ​യി ഇ​റ​ങ്ങു​ന്ന​ത്. ഇ​തി​ല്‍ 31 പേ​ര്‍ പു​രു​ഷ​ന്മാ​രും 29 പേ​ര്‍ വ​നി​ത​ക​ളു​മാ​ണ്. മെ​ര്‍ളി​ന്‍ ജോ​സ​ഫ്, ഷ​ഹ​ര്‍ബാ​ന സി​ദ്ദി​ഖ്, കെ.​ടി. നീ​ന, അ​നു​രൂ​പ് ജോ​ണ്‍, സ​ച്ചി​ന്‍ ബി​നു, ട്വി​ങ്കി​ള്‍ ടോ​മി എ​ന്നി​വ​രും മ​ത്സ​രി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.