ക്രൈ​സ്റ്റ് ച​ല​ഞ്ച് ട്രോ​ഫി ബാ​സ്ക​റ്റ് ബോ​ൾ ഫൈ​ന​ൽ ഇ​ന്ന്
Sunday, September 24, 2017 10:59 AM IST
തി​രു​വ​ല്ല: ക്രൈ​സ്റ്റ് ച​ല​ഞ്ച് ബാ​സ്ക​റ്റ്ബോ​ൾ ട്രോ​ഫി​ക്കു​വേ​ണ്ടി​യു​ള്ള ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ഇ​ന്നു ന​ട​ക്കും. ഇ​ന്ന​ലെ ന​ട​ന്ന സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കോ​ട്ട​യം ഗി​രി​ദീ​പം ബ​ഥ​നി സ്കൂ​ൾ, മു​ട്ടം ഷാ​ന്താ​ൾ ജ്യോ​തി​യെ​യും (60 -54) മാ​ന്നാ​നം സെ​ന്‍റ് എ​ഫ്രേ​ംസ്, സെ​ന്‍റ് തോ​മ​സ് കോ​ഴ​ഞ്ചേ​രി​യെ​യും (28-11) പ​രാ​ജ​യ​പ്പെ​ടു​ത്തി ഫൈ​ന​ലി​ൽ ക​ട​ന്നു.

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ക്രൈ​സ്റ്റ് സെ​ൻ​ട്ര​ൽ സ്കൂ​ൾ, എ​സ്എ​ച്ച് മൗ​ണ്ട് കോ​ട്ട​യ​ത്തെ നേ​രി​ടും. ഇ​ന്ന​ലെ ന​ട​ന്ന ര​ണ്ടാം സെ​മി​ഫൈ​ന​ലി​ൽ കോ​ട്ട​യം എ​സ്എ​ച്ച് മൗ​ണ്ട്, കു​റി​യ​ന്നൂ​ർ ഗു​ഡ് ഷെ​പ്പേ​ർ​ഡി​നെ (32-20) പ​രാ​ജ​യ​പ്പെ​ടു​ത്തി ഫൈ​ന​ലി​ൽ ക​ട​ന്നു. ഇ​ന്നു രാ​വി​ലെ 9.30ന് ​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​തോ​മ​സ് ചെ​ന്പി​ൽ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​ൻ ജൂ​ണി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ ടീം ​അം​ഗം സെ​ജി​ൻ മാ​ത്യു വി​ജ​യി​ക​ൾ​ക്കു ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.