ലിവറിനു ജയം
ലിവറിനു ജയം
Sunday, September 24, 2017 10:59 AM IST
ലെ​സ്റ്റ​ര്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ല്‍ ലി​വ​ര്‍പൂ​ള്‍ ലെ​സ്റ്റ​ര്‍ സി​റ്റി​യെ 3-2ന് ​തോ​ല്‍പ്പി​ച്ചു. ജെ​യ്മി വാ​ര്‍ഡി​യു​ടെ പെ​നാ​ല്‍റ്റി ര​ക്ഷ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ലി​വ​ര്‍പൂ​ള്‍ ഗോ​ള്‍കീ​പ്പ​ര്‍ സൈ​മ​ണ്‍ മി​ഗ്നോ​ലെ​റ്റാ​ണ് ക്ല​ബ്ബി​ന് ലെ​സ്റ്റ​ര്‍ സി​റ്റി​ക്കെ​തി​രേ ജ​യ​മൊ​രു​ക്കി​യ​ത്. മി​ഗ്നോ​ലെ​റ്റ് വ​രു​ത്തി​യ ഫൗ​ളി​നെ​ത്തു​ട​ര്‍ന്നാ​ണ് പെ​നാ​ല്‍റ്റി വി​ധി​ച്ച​ത്. എ​ന്നാ​ല്‍ കി​ക്ക് ത​ട​ഞ്ഞു​കൊ​ണ്ട് ഗോ​ള്‍കീ​പ്പ​ര്‍ നാ​യ​ക​നാ​യി.

ആ​ദ്യ പ​കു​തി​യി​ല്‍ മു​ഹ​മ്മ​ദ് സാ​ല​ഹ് (15), ഫി​ലി​പ്പെ കു​ട്ടി​ഞ്ഞോ (23) എ​ന്നി​വ​ര്‍ ലി​വ​ര്‍പൂ​ളി​നെ മു​ന്നി​ലെ​ത്തി​ച്ചി​രു​ന്നു. ഇ​ട​വേ​ള​യ്ക്ക് പി​രി​യു​ന്ന​തി​നു തൊ​ട്ടു​മു​മ്പ് ഗോ​ള്‍ നേ​ടി​ക്കൊ​ണ്ട് ഷി​ന്‍ജി ഒ​കാ​സാ​കി (45+3) ലെ​സ്റ്റ​റി​ന് ര​ണ്ടാം പ​കു​തി​യി​ല്‍ തി​രി​ച്ചു​വ​രാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി. എ​ന്നാ​ല്‍ 68-ാം മി​നി​റ്റി​ല്‍ ജോ​ര്‍ദ​ന്‍ ഹെ​ന്‍ഡേ​ഴ്‌​സ​ണ്‍ ലി​വ​ര്‍പൂ​ളി​ന്‍റെ ലീ​ഡ് 3-1 ആ​ക്കി ഉ​യ​ര്‍ത്തി. തൊ​ട്ട​ടു​ത്ത മി​നി​റ്റി​ല്‍ വാ​ര്‍ഡി​യു​ടെ ഗോ​ളി​ല്‍ ലെ​സ്റ്റ​ര്‍ ലീ​ഡ് കു​റ​ച്ചു. മൂ​ന്നു മി​നി​റ്റ് ക​ഴി​ഞ്ഞ് മി​ഗ്നോ​ല​റ്റ് വാ​ര്‍ഡി​യെ ഫൗ​ള്‍ ചെ​യ്ത​തി​ന് ആ​തി​ഥേ​യ​ര്‍ക്കു പെ​നാ​ല്‍റ്റി. കി​ക്കെ​ടു​ക്കാ​നെ​ത്തി​യ​ത് വാ​ര്‍ഡി. എ​ന്നാ​ല്‍ വാ​ര്‍ഡി​യു​ടെ കി​ക്ക് ത​ട​ഞ്ഞു​കൊ​ണ്ട് ഗോ​ള്‍കീ​പ്പ​ര്‍ ലെ​സ്റ്റ​റി​നു സ​മ​നി​ല നേ​ടാ​നു​ള്ള സു​ന്ദ​ര അ​വ​സ​രം നി​ഷേ​ധി​ച്ചു. ജ​യ​ത്തോ​ടെ ലി​വ​ര്‍പൂ​ള്‍ അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി. ലെ​സ്റ്റ​റിന്്‍ ലീ​ഗി​ല്‍ ആ​റു മ​ത്സ​രം ക​ഴി​ഞ്ഞ​പ്പോ​ള്‍ ഒ​രു ജ​യം മാ​ത്ര​മാണുള്ളത്. നി​ല​വി​ല്‍ 16-ാം സ്ഥാ​ന​ത്താ​ണ് മു​ന്‍ ചാ​മ്പ്യ​ന്മാ​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.