ഭാരോദ്വഹനം: മൊറാദിക്കു ലോക റിക്കാര്‍ഡ്
ഭാരോദ്വഹനം: മൊറാദിക്കു ലോക റിക്കാര്‍ഡ്
Sunday, September 24, 2017 10:59 AM IST
അ​ഷ്ഗാ​ബാ​ദ്(​തു​ര്‍ക്‌​മെ​നി​സ്ഥ​ാ​ന്‍): പ​തി​നെ​ട്ടു​വ​ര്‍ഷം പ​ഴ​ക്ക​മു​ള്ള ലോ​ക​റി​ക്കാ​ര്‍ഡ് പ​ഴ​ങ്ക​ഥ​യാ​ക്കി ഇ​റാ​നി​യ​ന്‍ ഭാ​രോ​ദ്വ​ാഹ​ക​ന്‍ സൊ​ഹ്​റാ​ബ് മൊ​റാ​ദി. ഏ​ഷ്യ​ന്‍ ഇ​ന്‍ഡോ​ര്‍ ഗെ​യിം​സി​ല്‍ 94 കി​ലോ ഗ്രാം ​വി​ഭാ​ഗ​ത്തി​ലാ​ണ് മൊ​റാ​ദി പു​തി​യ റി​ക്കാ​ര്‍ഡി​ട്ട​ത്. ക​മ്പ​യി​ന്‍ഡ് ഇ​ന​ത്തി​ല്‍ 413 കി​ലോ​ഗ്രാം മൊ​റാ​ദി ഉ​യ​ര്‍ത്തി.

സ്‌​നാ​ച്ചി​ല്‍ 185ഉം ​ക്ലീ​ന്‍ ആ​ന്‍ഡ് ജ​ര്‍ക്കി​ല്‍ 228 കി​ലോ​ഗ്രാ​മു​മാ​ണ് മൊ​റാ​ദി ഉ​യ​ര്‍ത്തി​യ​ത്. ഉ​ത്തേ​ജ​ക ഉ​പ​യോ​ഗ​ത്തെ​ത്തു​ട​ര്‍ന്ന് ര​ണ്ടു വ​ര്‍ഷ​ത്തെ വി​ല​ക്കി​നു ശേ​ഷം തി​രി​ച്ചെ​ത്തി​യ മൊ​റാ​ദി റി​യോ ഒ​ളി​മ്പി​ക്‌​സി​ല്‍ സ്വ​ര്‍ണം നേ​ടി​യി​രു​ന്നു. ഒ​ളി​മ്പി​ക് മെ​ഡ​ല്‍ നേ​ടു​ക​യെ​ന്ന​തും ലോ​ക റി​ക്കാ​ര്‍ഡ് സ്ഥാ​പി​ക്കു​ക എ​ന്ന​തും ത​ന്‍റെ വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


1999ലെ ​ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഗ്രീ​സി​ന്‍റെ അ​​കോ​യി​സ് കാ​കി​യാ​സ്വി​ലി​സ് സ്ഥാ​പി​ച്ച 421 കി​ലോ​ഗ്രാ​മി​ന്‍റെ റി​ക്കാ​ര്‍ഡാ​ണ് ഇ​റാ​ന്‍ താ​രം പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്. ഭാ​രോ​ദ്വ​ഹ​ന​ത്തി​ല്‍ ഏ​റ്റ​വും കാ​ലം നി​ല​നി​ന്ന റി​ക്കാ​ര്‍ഡാ​യി​രു​ന്നു ഇ​ത്. 2003ലാ​ണ് ഉ​ത്തേ​ജ​ക ഉ​പ​യോ​ഗ​ത്തെ​ത്തു​ട​ര്‍ന്ന് മൊ​റാ​ദി​ക്ക് സ​സ്‌​പെ​ന്‍ഷ​ന്‍ ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.