ഇ​ന്ത്യ​ന്‍ ടീ​മി​ന് ആ​ശം​സ​യു​മാ​യി വി​രാ​ട് കോ​ഹ്‌ലി
ഇ​ന്ത്യ​ന്‍ ടീ​മി​ന് ആ​ശം​സ​യു​മാ​യി വി​രാ​ട് കോ​ഹ്‌ലി
Tuesday, October 3, 2017 12:19 PM IST
മും​ബൈ: അ​ണ്ട​ര്‍-17 ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​നൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​ന്‍ ടീ​മി​ന് ആ​ശം​സ​ക​ള​റി​യി​ച്ച് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്്‌​ലി. ട്വി​റ്റ​ര്‍ പേ​ജി​ല്‍ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് കോ​ഹ്‌​ലി​യു​ടെ ആ​ശം​സ. ‘ഒ​ക്ടോ​ബ​ര്‍ ആ​റി​ന് തു​ട​ങ്ങു​ന്ന അ​ണ്ട​ര്‍-17 ലോ​ക​ക​പ്പി​ല്‍ ന​മ്മു​ടെ കു​ട്ടി​ക​ളും മ​ത്സ​രി​ക്കു​ന്നു​ണ്ട്. അ​മേ​രി​ക്ക​യ്‌​ക്കെ​തി​രേ​യാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം. എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ വി​ജ​യി​ക്ക​ട്ടെ എ​ന്ന് ഞാ​ന്‍ ആ​ശം​സി​ക്കു​ന്നു. പോ​യി കി​രീ​ടം നേ​ടി വ​രൂ, ​ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​കൂ -കോ​ഹ്്‌​ലി പ​റ​ഞ്ഞു.


യു​എ​സ്എ, കൊ​ളം​ബി​യ, ഘാ​ന ടീ​മു​ക​ള്‍ അ​ട​ങ്ങി​യ എ ​ഗ്രൂ​പ്പി​ലാ​ണ് ഇ​ന്ത്യ. ഒ​ക്ടോ​ബ​ര്‍ ആ​റി​ന് ന്യൂ​ഡ​ല്‍ഹി ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ല്‍ അ​മേ​രി​ക്ക​യ്ക്കെ​തി​രെ​യാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം.​

ഒ​ക്ടോ​ബ​ര്‍ ഒ​മ്പ​തി​ന് കൊ​ളം​ബി​യ​യ്ക്കെ​തി​രെ​യാ​ണ് അ​ടു​ത്ത മ​ത്സ​രം. ഒ​ക്ടോ​ബ​ര്‍ 12ന് ​ഘാ​ന​യാ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ള്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.