പ്രതീക്ഷയോടെ ഇ​ന്ത്യ​യു​ടെ ഗോ​ള്‍കീ​പ്പ​ര്‍ ധീ​ര​ജ് സിം​ഗ്
പ്രതീക്ഷയോടെ ഇ​ന്ത്യ​യു​ടെ ഗോ​ള്‍കീ​പ്പ​ര്‍ ധീ​ര​ജ് സിം​ഗ്
Tuesday, October 3, 2017 12:19 PM IST
ന്യൂഡൽഹി: ഫു​ട്‌​ബോ​ളി​ലെ അ​വ​സാ​ന പ്ര​തി​രോ​ധ ഭ​ട​നാ​ണ് ഗോ​ള്‍ കീ​പ്പ​ര്‍. എ​തി​രാ​ളി​ക​ളു​ടെ മു​ന്നേ​റ്റ​ത്തി​നു വി​ല​ങ്ങു​തീ​ർക്കേ​ണ്ട ത​ന്ത്ര​ശാ​ലി​യാ​യി​രി​ക്ക​ണം ഗോ​ള്‍ കീ​പ്പ​ര്‍. അ​ത്ത​ര​ത്തി​ല്‍ നോ​ക്കി​യാ​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​ലെ ഗോ​ള്‍ കീ​പ്പ​ര്‍മാ​രി​ല്‍ പ്ര​മു​ഖ​നാ​ണ് ധീ​ര​ജ് സിം​ഗ്.

ഗോ​ള്‍കീ​പ്പ​ര്‍ സ്ഥാ​ന​ത്തേ​ക്ക് പ​രി​ശീ​ല​ക​ന്‍ നോ​ര്‍ട്ട​ന്‍റെ മ​ന​സി​ലെ പ്ര​ഥ​മ​ഗ​ണ​നീ​യ​നാ​ണ് ധീ​ര​ജ് സിം​ഗ്. ബോ​ക്‌​സി​ല്‍ വ​ള​രെ ച​ടു​ല​മാ​യി നീ​ങ്ങി പ്ര​തി​രോ​ധം തീ​ര്‍ക്കു​ന്ന ഗോ​ള്‍കീ​പ്പ​റു​ടെ പോ​സ്റ്റി​ലെ പ്ര​ക​ട​നം മി​ക​ച്ച​താ​യാ​ല്‍ ടീ​മം​ഗ​ങ്ങ​ള്‍ക്ക് അ​തു വ​ലി​യ ആ​ത്മ​വി​ശ്വാ​സം പ​ക​രും.


ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ഭാ​ഗ​മാ​യ ശേ​ഷം താ​ന്‍ വ​ള​രെ​യ​ധി​കം അ​ധ്വാ​നി​ച്ചെ​ന്ന് ധീ​ര​ജ് പ​റ​ഞ്ഞു. ത​ന്‍റെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​ണ് ഇ​പ്പോ​ള്‍ ടീ​മി​ലെ ഇ​ട​മെ​ന്നും ഏ​തു​വെ​ല്ലു​വി​ളി​യെ​യും നേ​രി​ടാ​ന്‍ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.