ഉണരുന്ന സിംഹം
Wednesday, October 4, 2017 11:56 AM IST
ഫി​ഫ​യു​ടെ മു​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ നി​രീ​ക്ഷ​ണ​മാ​യി​രു​ന്നു, ലോ​ക ഫു​ട്‌​ബോ​ളി​ല്‍ ഇ​ന്ത്യ ഉ​റ​ങ്ങു​ന്ന സിം​ഹ​മാ​ണ് എ​ന്ന​ത്. ഫു​ട്‌​ബോ​ളി​നു വ​ള​രെ സാ​ധ്യ​ത​ക​ളു​ള്ള ഒ​രി​ട​മാ​ണ് ഇ​ന്ത്യ എ​ന്ന നി​ല​യ്ക്കാ​യി​രു​ന്നു സെ​പ് ബ്ലാ​റ്റ​റു​ടെ ഈ ​പ​രാ​മ​ര്‍ശം.

ബ്ലാ​റ്റ​റു​ടെ ​പ്ര​സ്താ​വ​ന ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​നു വ​ലി​യ പ്ര​ചോ​ദ​ന​മാ​ണ് ന​ല്‍കി​യ​ത്. ലോ​ക​ഫു​ട്‌​ബോ​ളി​ന്‍റെ വാ​താ​യ​ന​ങ്ങ​ള്‍ ഇ​ന്ത്യ​ക്കു മു​ന്നി​ലും തു​റ​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന തി​രി​ച്ച​റി​വി​ലേ​ക്ക് ന​മ്മെ​യൊ​ക്കെ എ​ത്തി​ക്കാ​ന്‍ ഈ ​പ്ര​സ്താ​വ​ന​യ്ക്കു സാ​ധി​ച്ചി​ട്ടു​ണ്ട്. ഉ​റ​ങ്ങു​ന്ന സിം​ഹ​ത്തി​ന് ഉ​ണ​ര്‍ന്നെ​ണീ​ക്കാ​ന്‍ സ​മ​യ​മാ​യി​രി​ക്കു​ന്നു. അ​തി​നു​ള്ള ഏ​റ്റ​വും മി​ക​ച്ച അ​വ​സ​ര​മാ​ണി​ത്. ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ പ്രേ​മി​ക​ള്‍ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ന് നാ​ളെ കി​ക്കോ​ഫ്. ഇ​നി​യു​ള്ള 22 ദി​ന​രാ​ത്ര​ങ്ങ​ളി​ല്‍ ലോ​ക​ഫു​ട്‌​ബോ​ളി​ന്‍റെ നി​റ​ക്കാ​ഴ്ച​ക​ളാ​യി​രി​ക്കും ഇ​ന്ത്യ​ന്‍ഫു​ട്‌​ബോ​ളി​നു സ​മ്മാ​നി​ക്കു​ക.

ലോ​ക​ഭൂ​പ​ട​ത്തി​ല്‍ മ​റ്റെ​ല്ലാ രം​ഗ​ങ്ങ​ളി​ലു​മു​ള്ള ഇ​ന്ത്യ​യു​ടെ സ്ഥാ​ന​ത്തി​നൊ​പ്പ​മു​ള്ള പ​കി​ട്ട് ഫു​ട്‌​ബോ​ളി​ല്‍ ന​മു​ക്കി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ആ​ഗോ​ള​ത​ല​ത്തി​ലേ​ക്ക് ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​നെ എ​ത്തി​ക്കു​ക എ​ന്ന വ​ലി​യ വെ​ല്ലു​വി​ളി ഈ ​ലോ​ക​ക​പ്പി​നു​ണ്ട്. ക്രി​ക്ക​റ്റ് രാ​ജ്യ​ത്തി​ലെ ഫു​ട്‌​ബോ​ളി​ന്‍റെ വേ​രോ​ട്ട​ത്തി​നു മു​മ്പു​ള്ള​തി​നേ​ക്കാ​ള്‍ വേ​ഗ​മു​ണ്ടെ​ങ്കി​ലും അ​വി​ശ്വ​സ​നീ​യ​മാ​യ ഒ​രു കു​തി​പ്പ് ഉ​ണ്ടാ​യി​ട്ടി​ല്ല. ആ ​വെ​ല്ലു​വി​ളി​യേ​റ്റെ​ടു​ക്കാ​ന്‍ നാം ​ത​യാ​റാ​ണോ എ​ന്ന​തി​ന്‍റെ ഫ​ല​പ്ര​ഖ്യാ​പ​ന​മാ​കും ഈ ​ലോ​ക​ക​പ്പി​ന്‍റെ അ​വ​സാ​ന​മു​ണ്ടാ​വു​ക.

കൊ​ച്ചി, കോ​ല്‍ക്ക​ത്ത, ഗോ​വ, മും​ബൈ, ഗോ​ഹ​ട്ടി, ന്യൂ​ഡ​ല്‍ഹി എ​ന്നീ ആ​റു വേ​ദി​ക​ളി​ലാ​യി കൗ​മാ​ര​ഫു​ട്‌​ബോ​ള്‍ ഓ​ടി​ത്തു​ട​ങ്ങു​മ്പോ​ള്‍ രാ​ജ്യ​വും ക​ളി​ക്ക​ണം, ലോ​ക​ത്തെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഗെ​യിം. ഖേ​ലോ സോ​ക്ക​ര്‍.

ഇ​താ​ണു സ​മ​യം

ഫി​ഫ​യു​ടെ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് എ​ത്തു​ന്ന​ത് ഏ​റ്റ​വും ന​ല്ല സ​മ​യ​ത്താ​ണ്. ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​നെ അ​ടി​മു​ടി മാ​റ്റി​മ​റി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​യ ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ല്‍ ന​ട​ക്കു​ന്നു. 2014ല്‍ ​തു​ട​ങ്ങി​യ ഐ​എ​സ്എ​ല്‍ പ്ര​ഫ​ഷ​ണല്‍ ഫു​ട്‌​ബോ​ളി​ന്‍റെ കെ​ട്ടു​കാ​ഴ്ച​ക​ള്‍ എ​ന്തെ​ന്നു പ​ഠി​പ്പി​ച്ചു. ഐ ​ലീ​ഗി​ലെ ടീ​മു​ക​ള്‍ മു​മ്പി​ല്ലാ​ത്ത ത​ര​ത്തി​ല്‍ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ 2016ല്‍ ​ലെ​സ്റ്റ​ര്‍ സി​റ്റി കി​രീ​ടം ചൂ​ടി​യ​പോ​ലെ ഐ​സോ​ള്‍ എ​ഫ്‌​സി​യും ച​രി​ത്രം ര​ചി​ച്ച് ഐ ​ലീ​ഗ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നെ​ല്ലാ​മു​പ​രി ഇ​ന്ത്യ​യു​ടെ സീ​നി​യ​ര്‍ ടീം ​സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും മി​ക​ച്ച റാ​ങ്കി​ലെ​ത്തി​യി​രി​ക്കു​ന്നു. തു​ട​ര്‍ച്ച​യാ​യി 11 മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​ന്നി​ലും പ​രാ​ജ​യ​പ്പെ​ടാ​തെ ടീം ​കു​തി​ക്കു​ക​യാ​ണ്.
ര​ണ്ടു വ​ര്‍ഷം മു​മ്പ് 173-ാം സ്ഥാ​ന​ത്താ​യി​രു​ന്ന ഇ​ന്ത്യ ഈ ​ഓ​ഗ​സ്റ്റി​ല്‍ 97-ാം റാ​ങ്കി​ല്‍ വ​രെ​യെ​ത്തി. യു​എ​ഇ​യി​ല്‍ 2019ല്‍ ​ന​ട​ക്കു​ന്ന എ​എ​ഫ്‌​സി ഏ​ഷ്യ​ന്‍ ക​പ്പി​ന്‍റെ യോ​ഗ്യ​ത​യ്ക്ക​രി​കേ​യാ​ണ് ഇ​ന്ത്യ​ന്‍ ടീം. ​എ​ല്ലാ​ത്തി​ലു​മു​പ​രി കാ​ണി​ക​ളി​ലു​ള്ള വ​ര്‍ധ​ന. ലോ​ക​ത്തെ​വി​ടെ ന​ട​ക്കു​ന്ന ഫു​ട്‌​ബോ​ളാ​ണെ​ങ്കി​ലും ഇ​ന്ത്യ​യി​ല്‍ കാ​ഴ്ച​ക്കാ​രേ​റി.

അ​തി​പ്പോ​ള്‍ ലോ​ക​ക​പ്പ് ആ​യാ​ലും യൂ​റോ ക​പ്പ് ആ​യാ​ലും കോ​പ്പ അ​മേ​രി​ക്ക ആ​യാ​ലും വി​വി​ധ ലീ​ഗു​ക​ളാ​യാ​ലും ഇ​വി​ട​ത്തെ ഫു​ട്‌​ബോ​ള്‍ പ്രേ​മി​ക​ള്‍ ആ​വേ​ശ​ത്തോ​ടെ കാ​ണു​ന്നു​ണ്ട്. സ്പാ​നി​ഷ് ലാ ​ലി​ഗ​യും ജ​ര്‍മ​ന്‍ ബു​ണ്ട​സ് ലി​ഗ​യു​മ​ട​ക്കം ഇ​ന്ത്യ​ന്‍ സ്റ്റാ​ന്‍ഡാ​ര്‍ഡ് സ​മ​യ​ത്തി​ന​നു​സ​രി​ച്ച് മ​ത്സ​ര​ങ്ങ​ള്‍ ക്ര​മീ​ക​രി​ക്കു​ന്ന പ്ര​വ​ണ​ത​വ​രെ​യാ​യി.

കേ​ര​ള​ത്തി​ലും കോ​ല്‍ക്ക​ത്ത​യി​ലും ഒ​രു മ​ത്സ​രം ന​ട​ന്നാ​ല്‍ എ​ത്തു​ന്ന കാ​ണി​ക​ളു​ടെ ശ​രാ​ശ​രി എ​ണ്ണം 50000 ആ​യി. ഇ​ന്ത്യ​യി​ലെ 130 കോ​ടി ജ​ന​ങ്ങ​ളി​ല്‍ പ​കു​തി 25 വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​രാ​ണ്. മൂ​ന്നി​ല്‍ ര​ണ്ടു ഭാ​ഗ​വും 35 വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​രും.

അ​തു​കൊ​ണ്ട് ഇ​ന്ത്യ​ന്‍ യു​വ​ത​യി​ലേ​ക്ക് ഏ​റ്റ​വും വേ​ഗ​ത്തി​ലെ​ത്താ​വു​ന്ന ഒ​ന്നാ​ണ് ഫു​ട്‌​ബോ​ള്‍. ഈ ​അ​നു​കൂ​ല സാ​ഹ​ച​ര്യം ഫി​ഫ ന​ന്നാ​യി മ​ന​സി​ലാ​ക്കു​ന്നു എ​ന്ന​തി​നു​ള്ള അം​ഗീ​കാ​ര​മാ​ണ് ഈ ​ലോ​ക​ക​പ്പ്.

ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച സ​മ്പ​ദ് ഘടനയിലേക്ക് ഇ​ന്ത്യ​യെ​ത്തു​ക​യാ​ണ്. ഇ​ന്‍റ​ര്‍നെ​റ്റി​ന്‍റെ വ്യാ​പ​ക ഉ​പ​യോ​ഗം ഫു​ട്‌​ബോ​ളി​ന്‍റെ വ​ള​ര്‍ച്ച​യ്ക്ക് പ്രേ​ര​ക​മാ​ണ്. 46.5 കോ​ടി ജ​ന​ങ്ങ​ള്‍ ഇ​ന്‍റ​ര്‍നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ്. അ​വ​രു​ടെ വി​ര​ല്‍ത്തു​മ്പി​ല്‍ വി​വ​ര​ങ്ങ​ളു​ണ്ട്. ഫു​ട്‌​ബോ​ള്‍ എ​ന്തെ​ന്നും അ​തി​ന്‍റെ സൗ​ന്ദ​ര്യ​മെ​ന്തെ​ന്നും ജ​നം നേ​രി​ട്ടു​കാ​ണു​ക​യാ​ണ്.

ഇ​ന്ത്യ​യു​ടെ മി​ക​വ്

അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് മി​ക​ച്ച രീ​തി​യി​ല്‍ സം​ഘ​ടി​പ്പി​ച്ചാ​ല്‍ വ​രും കാ​ല​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഫി​ഫ ടൂ​ര്‍ണ​മെ​ന്‍റു​ക​ള്‍ ഇ​ന്ത്യ​യി​ലെ​ത്തും. ഇ​പ്പോ​ള്‍ത്ത​ന്നെ അ​ണ്ട​ര്‍ 20 ലോ​ക​ക​പ്പ് ന​ട​ത്തി​പ്പി​ന് ഇ​ന്ത്യ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ചു​ക​ഴി​ഞ്ഞു. അ​തു​കൊ​ണ്ടു​ത​ന്നെ കാ​ത്തി​രി​ക്കാം പു​തി​യ ലോ​ക​ക​പ്പു​ക​ള്‍ക്കാ​യി.

സി.​കെ. രാ​ജേ​ഷ്‌​കു​മാ​ര്‍

മധുരം, ഈ 17

16: ഫി​ ഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് പ​തി​നാ​റ് എ​ഡി​ഷ​നു​ക​ളാ​ണ് ഇ​തു​വ​രെ പൂ​ര്‍ത്തി​യാ​ക്കി​യ​ത്. 1985ല്‍ ​ചൈ​ന​യാ​യി​രു​ന്നു ആ​ദ്യ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ന് ആ​തി​ഥ്യ​മ​രു​ളി​യ​ത്. ഈ ​ടൂ​ര്‍ണ​മെ​ന്‍റി​ന് ആ​തി​ഥേ​യ​രാ​കു​ന്ന അ​ഞ്ചാ​മ​ത്തെ ഏ​ഷ്യ​ന്‍ രാ​ജ്യ​മാ​ണ് ഇ​ന്ത്യ. ജ​പ്പാ​ന്‍ (1993), ദക്ഷിണകൊറിയ (2007), യു​ണൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്‌​സ് (2013) എ​ന്നി​വ​യാ​ണ് മ​റ്റു​ള്ള​വ. അ​ണ്ട​ര്‍ 17 ന്‍റെ ​പ​തി​നേ​ഴാം എ​ഡി​ഷ​നാ​ണ് ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന​ത്.

04: പ തിനാറ് ഫൈ​ന​ലു​ക​ൾ അ​ര​ങ്ങേ​റി​യ​തി​ൽ നാ​ലു ക​ലാ​ശ​പ്പോ​രാ​ട്ട​ങ്ങ​ളി​ൽ വി​ജ​യി​യെ നി​ർ​ണ​യി​ച്ച​ത് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ. നാ​ലു ചാ​ന്പ്യ​ന്മാ​രും നാ​ലു വ്യ​ത്യ​സ്ത ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലു​ള്ള​വ​രാ​യി​രു​ന്നു. സോ​വ്യ​റ്റ് യൂ​ണി​യ​ൻ (1987 - യൂ​റോ​പ്പ്), സൗ​ദി അ​റേ​ബ്യ (1989 - ഏ​ഷ്യ), ബ്ര​സീ​ൽ (1999 ലാ​റ്റി​ൻ അ​മേ​രി​ക്ക), നൈ​ജീ​രീ​യ (2007 ആ​ഫ്രി​ക്ക).


01: റൊ​ണാ​ള്‍ഡീ​ഞ്ഞോ​യ്ക്കു പ​ക​രം റൊ​ണാ​ള്‍ഡീ​ഞ്ഞോ മാ​ത്രം. ഫി​ഫ അ​ണ്ട​ര്‍ 17 ലും ​ഫി​ഫ ലോ​ക​ക​പ്പി​ലും ക​പ്പു നേ​ടാ​നാ​യ ഒ​രേ​യൊ​രു താ​രം റൊ​ണാ​ള്‍ഡീ​ഞ്ഞോ​യാ​ണ്. 1997 ലെ ​ഈ​ജി​പ്ത് അ​ണ്ട​ര്‍ 17 എ​ഡി​ഷ​നി​ലും 2002 ഫി​ഫ ലോ​ക​ക​പ്പി​ലും വി​ജ​യി​ച്ച ബ്ര​സീ​ല്‍ ടീ​മി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ താ​ര​ത്തി​നു ക​ഴി​ഞ്ഞു. 1997 എ​ഡി​ഷ​നി​ല്‍ പ​ങ്കെ​ടു​ത്ത 210 ക​ളി​ക്കാ​രി​ല്‍ സ്വ​ന്തം രാ​ജ്യ​ത്തി​ന്‍റെ സീ​നി​യ​ര്‍ ടീ​മി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ച ഏ​ക താ​ര​വും റൊ​ണാ​ള്‍ഡീ​ഞ്ഞോ​യാ​ണ്.

98,943: ഫി​ ഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് ഗാ​ല​റി നി​റ​ഞ്ഞു ക​വി​ഞ്ഞ​ത് 2011ലെ ​മെ​ക്‌​സി​ക്കോ എ​ഡി​ഷ​നി​ലാ​ണ്. 98943 കാ​ണി​ക​ളാ​ണ് മെ​ക്‌​സി​ക്കോ​യും ഉ​റു​ഗ്വേ​യും ത​മ്മി​ലു​ള്ള ഫൈ​ന​ല്‍ മ​ത്സ​രം കാ​ണാ​നെ​ത്തി​യ​ത്. ഉ​റു​ഗ്വേ​യെ 2-0 ന് ​തോ​ല്‍പ്പി​ച്ച് മെ​ക്‌​സി​ക്കോ ടൈ​റ്റി​ല്‍ സ്വ​ന്ത​മാ​ക്കി.


05: ഇ​തു​വ​രെ അ​ഞ്ചു ഫി​ഫ ടൈ​റ്റി​ലു​ക​ളാ​ണ് നൈജീരിയ ​സ്വ​ന്ത​മാ​ക്കി​യ​ത്. പ​ക്ഷേ 17-ാം എ​ഡി​ഷ​നി​ലേ​ക്ക് യോ​ഗ്യ​ത നേ​ടാ​ന്‍ ടീ​മി​നാ​യി​ല്ല. ചൈ​ന​യി​ല്‍ ന​ട​ന്ന ആ​ദ്യ​ടൂ​ര്‍ണ​മെ​ന്‍റി​ലാ​യി​രു​ന്നു നൈ​ജീ​രി​യ​യു​ടെ ക​ന്നി​ക്ക​പ്പ്. 1993 (ജ​പ്പാ​ന്‍), 2007 (കൊ​റി​യ), 2013 (യു​എ​ഇ), 2015 (ചി​ലി) എ​ന്നീ ടൈ​റ്റി​ലു​ക​ളും നൈ​ജീ​രി​യ സ്വ​ന്ത​മാ​ക്കി. ഈ ​എ​ഡി​ഷ​നി​ല്‍ നി​ന്ന് നൈ​ജീ​രി​യ പു​റ​ത്താ​യ​തോ​ടെ, ഏ​ഷ്യ​ന്‍ മ​ണ്ണി​ല്‍ മ​റ്റൊ​രു ടീം ​ക​പ്പ് നേ​ടു​ന്ന ആ​ദ്യ ഫി​ഫ അ​ണ്ട​ര്‍ 17 ടൂ​ര്‍ണ​മെ​ന്‍റാ​കും ഇ​ത്.


12: ഫി ഫ അ​ണ്ട​ര്‍ 17 ല്‍ ​നി​ന്ന് സീ​നി​യ​ര്‍ ടീ​മി​ലെത്തി ലോ​ക​ക​പ്പ് ഫൈ​ന​ൽ ക​ളി​ച്ച​ത് 12 താ​ര​ങ്ങ​ള്‍. 1998ല്‍ ​ഫ്ര​ഞ്ച് താ​രം എ​മ്മാ​നു​വേ​ല്‍ പെ​റ്റി​റ്റ് മു​ത​ല്‍ ​ജ​ര്‍മ​നി​യു​ടെ ടോ​ണി ക്രൂ​സ്, മാ​രി​യോ ഗോ​ട്‌​സെ വ​രെ ആ ​പ​ട്ടി​ക നീ​ളു​ന്നു. പെ​റ്റി​റ്റ്, ഗോ​ട്‌​സെ, ആ​ന്ദ്ര​സ് ഇ​നി​യെ​സ്റ്റ എ​ന്നി​വ​ര്‍ക്ക് മാ​ത്ര​മാ​ണ് ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ഗോ​ള്‍ നേ​ടാ​നാ​യ​ത്. ഇക​ര്‍ കസി​യസ് ആ​ണ് ഫി​ഫ ലോ​ക​ക​പ്പ് ഉ​യ​ര്‍ത്തി​യ ഏ​ക ക്യാ​പ്റ്റ​ന്‍.

03: ഇ ത്തവണ അരങ്ങേറുന്നത് മൂ​ന്നു രാ​ജ്യ​ങ്ങ​ൾ. നൈ​ജ​ർ, ന്യൂ ​കാ​ലി​ഡോ​ണി​യ, ആ​തി​ഥേ​യരെന്ന നില യിൽ ഇ​ന്ത്യ​. ​ആ​ഫ്രി​ക്ക​ന്‍ അ​ണ്ട​ര്‍ 17 ക​പ്പ് ഓ​ഫ് നേ​ഷ​ന്‍സി​ലെ സെ​മി ഫൈ​ന​ലി​സ്റ്റു​ക​ള്‍ എ​ന്ന നി​ല​യി​ല്‍ നൈ​ജ​റും 2017 ഒ​എ​ഫ്‌​സി അ​ണ്ട​ര്‍ 17 റ​ണ്ണ​ര്‍ അ​പ് എ​ന്ന നി​ല​യി​ല്‍ ന്യൂ ​കാ​ലി​ഡോ​ണി​യ​യും ഫി​ഫ അ​ണ്ട​ര്‍ 17ന് യോഗ്യത നേടി.

13: ഫി​ ഫ അ​ണ്ട​ര്‍ 17 ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഗോ​ള​ടി റി​ക്കാ​ര്‍ഡ് സ്‌​പെ​യി​നിന്‍റെ പേ​രി​ലാ​ണ്.1997 ലെ ​ഈ​ജി​പ്ത് എ​ഡി​ഷ​നി​ല്‍ ഇ​സ്മാ​യി​ലി​യ​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ന്യൂ​സി​ല​ന്‍ഡി​നെ​തി​രേ 13 ഗോ​ളു​ക​ളാ​ണ് സ്‌​പെ​യി​ന്‍ നേ​ടി​യ​ത്. ന്യൂ​സി​ല​ന്‍ഡി​ന് ഒ​ന്നു പോ​ലും തി​രി​ച്ച​ടി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ി​ല്ല. ഇ​ത്ത​വ​ണ ഇ​രു​ടീ​മു​ക​ളും വ്യ​ത്യ​സ്ത ഗ്രൂ​പ്പു​ക​ളി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ന്യൂ​സി​ല​ന്‍ഡ് ഗ്രൂ​പ്പ് ബി​യി​ലും സ്‌​പെ​യി​ന്‍ ഡി​യി​ലും.

1859: എ​ല്ലാ എ​ഡി​ഷ​നു​ക​ളി​ലു​മാ​യി ഇ​തു വ​രെ ന​ട​ന്ന 612 മ​ത്സ​ര​ങ്ങ​ളി​ല്‍ 1859 ഗോ​ളു​ക​ൾ പി​റ​ന്നു. ബ്ര​സീ​ലും നൈ​ജീ​രി​യ​യു​മാ​ണ് കൂ​ടു​ത​ല്‍ ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. യ​ഥാ​ക്ര​മം 166 ഉം 149​ഉം. സ്‌​പെ​യി​നും മെ​ക്‌​സി​ക്കോ​യും 97 ഗോ​ളു​ക​ള്‍ വീ​തം നേ​ടി​യ​പ്പോ​ള്‍ ജ​ര്‍മ​നി 92 ഗോ​ളു​ക​ള്‍ സ്വ​ന്ത​മാ​ക്കി.

മ​ത്സ​ര​ക്ര​മം

ഒ​ക്ടോ​ബ​ർ 6

ന്യൂ​സി​ല​ൻ​ഡ് - തു​ർ​ക്കി, കൊ​ളം​ബി​യ - ഘാ​ന : വൈ​കുന്നേരം 5.00
ഇ​ന്ത്യ - യു​എ​സ്എ, പ​രാ​ഗ്വെ - മാ​ലി : രാത്രി 8.00

ഒ​ക്ടോ​ബ​ർ 7

ജ​ർ​മ​നി - കോ​സ്റ്റാ​റി​ക്ക, ബ്ര​സീ​ൽ - സ്പെ​യി​ൻ : വൈ​കുന്നേരം 5.00
ഉ​ത്ത​ര​കൊ​റി​യ - നൈ​ജ​ർ, ഇ​റാ​ൻ - ഗിനി : രാത്രി 8.00

ഒ​ക്ടോ​ബ​ർ 8

ന്യൂ ​കാ​ലി​ഡോ​ണി​യ - ഫ്രാ​ൻ​സ്, ചി​ലി - ഇം​ഗ്ല​ണ്ട് : വൈ​കുന്നേരം 5.00
ഹോ​ണ്ടു​റാ​സ് - ജ​പ്പാ​ൻ, ഇ​റാ​ക്ക് - മെ​ക്സി​ക്കോ : രാത്രി 8.00

ഒ​ക്ടോ​ബ​ർ 9

ഘാ​ന - യു​എ​സ്എ, തു​ർ​ക്കി - മാ​ലി : വൈ​കുന്നേരം 5.00
പ​രാ​ഗ്വെ -ന്യൂ​സി​ല​ൻ​ഡ്, ഇ​ന്ത്യ - കൊ​ളം​ബി​യ : രാത്രി 8.00

ഒ​ക്ടോ​ബ​ർ 10

കോ​സ്റ്റാ​റി​ക്ക - ഗ്വി​നി​യ, സ്പെ​യി​ൻ - നൈ​ജ​ർ : വൈ​കുന്നേരം 5.00
ഉ​ത്ത​ര​കൊ​റി​യ - ബ്ര​സീ​ൽ , ഇ​റാ​ൻ - ജ​ർ​മ​നി : രാത്രി 8.00

ഒ​ക്ടോ​ബ​ർ 11

ഇം​ഗ്ല​ണ്ട് - മെ​ക്സി​ക്കോ, ഫ്രാ​ൻ​സ് - ജ​പ്പാ​ൻ : വൈ​കുന്നേരം 5.00
ഹോ​ണ്ടു​റാ​സ് - കാ​ലി​ഡോ​ണി​യ, ഇ​റാ​ക്ക് - ചി​ലി : രാത്രി 8.00

ഒ​ക്ടോ​ബ​ർ12

തു​ർ​ക്കി - പ​രാ​ഗ്വെ, മാ​ലി - ന്യൂ​സി​ല​ൻ​ഡ് : വൈ​കുന്നേരം 5.00
യു​എ​സ്എ - കൊ​ളം​ബി​യ, ഘാ​ന - ഇ​ന്ത്യ : രാത്രി 8.00

ഒ​ക്ടോ​ബ​ർ 13

ഗി​നി​ - ജ​ർ​മ​നി, കോ​സ്റ്റാ​റി​ക്ക - ഇ​റാ​ൻ : വൈ​കുന്നേരം 5.00
സ്പെ​യി​ൻ - ഉ​ത്ത​ര​കൊ​റി​യ, നൈ​ജ​ർ - ബ്ര​സീ​ൽ : രാത്രി 8.00

ഒ​ക്ടോ​ബ​ർ 14

ജ​പ്പാ​ൻ - ന്യൂ ​കാ​ലി​ഡോ​ണി​യ, ഫ്രാ​ൻ​സ് - ഹോ​ണ്ടു​റാ​സ് : വൈ​കുന്നേരം 5.00
മെ​ക്സി​ക്കോ - ചി​ലി, ഇം​ഗ്ല​ണ്ട് - ഇ​റാ​ക്ക് : രാത്രി 8.00
പ്രീ ​ക്വാ​ർ​ട്ട​ർ

ഒ​ക്ടോ​ബ​ർ 16

ഗ്രൂ​പ്പ് എ ​ര​ണ്ടാം സ്ഥാ​നം - ഗ്രൂ​പ്പ് ഡി ​ര​ണ്ടാം സ്ഥാ​നം (വൈ​കുന്നേരം - 5.00)
ഗ്രൂ​പ്പ് ബി ​വി​ജ​യി - തേ​ർ​ഡ് ഗ്രൂ​പ്പ് എ, ​സി, ഡി (​രാ​ത്രി 8.00)

ഒ​ക്ടോ​ബ​ർ 17

ഗ്രൂ​പ്പ് സി ​വി​ജ​യി - തേ​ർ​ഡ് ഗ്രൂ​പ്പ് എ, ​ബി, എ​ഫ് (വൈ​കുന്നേരം - 5.00)
ഗ്രൂ​പ്പ് ഇ ​വി​ജ​യി - ഗ്രൂ​പ്പ് ഡി ​ര​ണ്ടാം സ്ഥാ​നം (വൈ​കുന്നേരം - 5.00)
ഗ്രൂ​പ്പ് എ​ഫ് വി​ജ​യി - ഗ്രൂ​പ്പ് ഇ ​ര​ണ്ടാം​സ്ഥാ​നം (രാ​ത്രി 8.00)
ഗ്രൂ​പ്പ് ബി ​ര​ണ്ടാം​സ്ഥാ​നം - ഗ്രൂ​പ്പ് എ​ഫ് ര​ണ്ടാം​സ്ഥാ​നം (രാ​ത്രി 8.00)

ഒ​ക്ടോ​ബ​ർ 18

ഗ്രൂ​പ്പ് എ ​വി​ജ​യി - തേ​ർ​ഡ് ഗ്രൂ​പ്പ് സി, ​ഡി, ഇ
(വൈ​കുന്നേരം - 5.00)
ഗ്രൂ​പ്പ് ഡി ​വി​ജ​യി - തേ​ർ​ഡ് ഗ്രൂ​പ്പ് ബി, ​ഇ, എ​ഫ്
(രാ​ത്രി 8.00)

ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ

ഒ​ക്ടോ​ബ​ർ 21

ഒ​ന്നാം ക്വാ​ർ​ട്ട​ർ
ര​ണ്ടാം ക്വാ​ർ​ട്ട​ർ

ഒ​ക്ടോ​ബ​ർ 22

മൂ​ന്നാം ക്വാ​ർ​ട്ട​ർ
നാ​ലാം ക്വാ​ർ​ട്ട​ർ
സെ​മി ഫൈ​ന​ൽ

ഒ​ക്ടോ​ബ​ർ 25

ര​ണ്ടാം ക്വാ​ർ​ട്ട​ർ വി​ജ​യി - നാ​ലാം ക്വാ​ർ​ട്ട​ർ വി​ജ​യി (വൈ​കി​ട്ട് - 5.00)
ഒ​ന്നാം ക്വാ​ർ​ട്ട​ർ വി​ജ​യി - മൂ​ന്നാം ക്വാ​ർ​ട്ട​ർ വി​ജ​യി (രാ​ത്രി 8.00)

ഒ​ക്ടോ​ബ​ർ 28

മൂ​ന്നാം സ്ഥാ​ന പോ​രാ​ട്ടം ഫൈ​ന​ൽ

24 ടീ​ം, 06 ഗ്രൂ​പ്പ്, 52 മത്സരം

ഗ്രൂ​പ്പ് എ: ​ഇ​ന്ത്യ, അ​മേ​രി​ക്ക , കൊ​ളം​ബി​യ , ഘാ​ന

ഗ്രൂ​പ്പ് ബി: ​പ​രാ​ഗ്വെ , മാ​ലി , ന്യൂ​സി​ല​ൻ​ഡ് , തു​ർ​ക്കി

ഗ്രൂ​പ്പ് സി: ​ഇ​റാ​ൻ, ഗ്വി​നി​യ, ജ​ർ​മ​നി, കോ​സ്റ്റാ​റി​ക്ക

ഗ്രൂ​പ്പ് ഡി: ​ഉ​ത്ത​ര​കൊ​റി​യ, നൈ​ജ​ർ, ബ്ര​സീ​ൽ, സ്പെ​യി​ൻ

ഗ്രൂ​പ്പ് ഇ: ​ഹോ​ണ്ടു​റാ​സ്, ജ​പ്പാ​ൻ, ന്യൂ ​കാ​ലി​ഡോ​ണി​യ, ഫ്രാ​ൻ​സ്

ഗ്രൂ​പ്പ് എ​ഫ്: ഇ​റാ​ക്ക്, മെ​ക്സി​ക്കോ, ചി​ലി, ഇം​ഗ്ല​ണ്ട്

വേ​ദി​ക​ൾ 06

കോൽ​ക്ക​ത്ത - േസാ​ൾ​ട്ട്‌ ലേക്ക് സ്റ്റേ​ഡി​യം (66,600)

കൊ​ച്ചി - ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യം(41,700)

ന്യൂ​ഡ​ൽ​ഹി - ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യം (58,000)

ന​വി മും​ബൈ - ഡി​വൈ പാ​ട്ടീ​ൽ സ്റ്റേ​ഡി​യം(45,300)

ഗോഹ​ട്ടി - ഇ​ന്ദി​രാ​ഗാ​ന്ധി അ​ത്‌​ല​റ്റി​ക് സ്റ്റേ​ഡി​യം(23,800)

ഗോ​വ - മ​ഡ്ഗാ​വ് ഫ​ത്തോർ​ദ സ്റ്റേ​ഡി​യം(16,200)

ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ
കോ​ൽ​ക്ക​ത്ത, ഗോ​വ, ഗോഹട്ടി, കൊ​ച്ചി

സെമി ഫൈ​ന​ൽ
ഗോഹട്ടി, ന​വി മും​ബൈ

ഫൈ​ന​ൽ, മൂന്നാം സ്ഥാനം
കോ​ൽ​ക്ക​ത്ത
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.