അർജന്‍റീന അകത്തോ പുറത്തോ?
Wednesday, October 4, 2017 11:56 AM IST
ബു​വേ​നോ​സ് ആ​രി​സ്/​ല​ണ്ട​ന്‍: അ​ടു​ത്ത വ​ര്‍ഷം റ​ഷ്യ​യി​ല്‍ ന​ട​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പി​നു​ള്ള യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ള്‍ അ​വ​സാ​ന​ത്തോ​ട​ടു​ക്കു​ക​യാ​ണ്. എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഇ​നി ര​ണ്ടു മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. പ​ല പ്ര​മു​ഖ​ര്‍ക്കും ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ള്‍ നി​ര്‍ണാ​യ​ക​മാ​ണ്.

ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ല്‍ റ​ഷ്യ, ദ​ക്ഷി​ണ അ​മേ​രി​ക്ക​യി​ല്‍നി​ന്ന് ബ്ര​സീ​ല്‍, ഏ​ഷ്യ​യി​ല്‍നി​ന്ന് ഇ​റാ​ന്‍, ജ​പ്പാ​ന്‍, ദ​ക്ഷി​ണ കൊ​റി​യ, സൗ​ദി അ​റേ​ബ്യ, യൂ​റോ​പ്പി​ല്‍നി​ന്ന് ബെ​ല്‍ജി​യം, കോ​ണ്‍കാ​ക​ഫി​ല്‍നി​ന്ന് മെ​ക്‌​സി​ക്കോ എ​ന്നീ ടീ​മു​ക​ളാ​ണ് യോ​ഗ്യ​ത നേ​ടി​ക്ക​ഴി​ഞ്ഞ​ത്.
യൂറോപ്പിൽ കരുത്തരായ ഇം ഗ്ലണ്ട്, ജർമനി, പോളണ്ട് ടീമു കളും യോഗ്യത ഉറപ്പി ക്കാനായി ഇന്നിറ ങ്ങുന്നുണ്ട്.

ലോ​ക​ക​പ്പി​ല്‍ അ​ര്‍ജ​ന്‍റീ​ന നേ​രി​ട്ട് യോ​ഗ്യ​ത നേ​ടു​മോ​യെ​ന്ന കാ​ര്യം ഇ​നി അ​റി​യാം. അർജന്‍റീന യ്ക്കു രണ്ടു മത്സരമാണുള്ളത്. ദ​ക്ഷി​ണ അ​മേ​രി​ക്ക​ന്‍ യോ​ഗ്യ​ത പോ​രാ​ട്ട​ത്തി​ന്‍റെ നി​ര്‍ണാ​യ മ​ത്സ​ര​ത്തി​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്തു​ള്ള അ​ര്‍ജ​ന്‍റീ​ന ഇ​ന്ന് നാ​ലാ​മ​തു​ള്ള പെ​റു​വി​നെ നേ​രി​ടും.


ലാ​റ്റി​ന്‍ അ​മേ​രി​ക്ക​യി​ല്‍നി​ന്ന് ബ്ര​സീ​ല്‍ ഒ​ഴി​കെ​യു​ള്ള ടീ​മു​ക​ളൊ​ന്നും ഇ​തു​വ​രെ യോ​ഗ്യ​ത ഉ​റ​പ്പാ​ക്കി​യി​ട്ടില്ല. ര​ണ്ടാ​മ​തു​ള്ള ഉ​റു​ഗ്വെ​യ്ക്ക് അ​വ​സാ​ന സ്ഥാ​ന​ക്കാ​രാ​യ വെ​ന​സ്വേ​ല വേ​ദി​യൊ​രു​ക്കും. മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യ കൊ​ളം​ബി​യ സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ പ​രാ​ഗ്വെ​യെ ക്ഷ​ണി​ക്കു​ക​യാ​ണ്.

ദക്ഷിണ അമേരിക്ക

ബൊ​ളീവി​യ-​ബ്ര​സീ​ല്‍
പു​ല​ര്‍ച്ചെ 1.30
വെ​ന​സ്വേ​ല-​ഉ​റു​ഗ്വെ
പു​ല​ര്‍ച്ചെ 2.30
അ​ര്‍ജ​ന്‍റീ​ന-​പെ​റു
പു​ല​ര്‍ച്ചെ 5.00
ചി​ലി-​ഇ​ക്വ​ഡോ​ര്‍
പു​ല​ര്‍ച്ചെ 5.00
കൊ​ളം​ബി​യ-​പ​രാ​ഗ്വെ
പു​ല​ര്‍ച്ചെ 5.00
യൂറോപ്പ്
അ​ര്‍മേ​നി​യ-​പോ​ള​ണ്ട്
രാ​ത്രി 9.30
ഇം​ഗ്ല​ണ്ട്്- സ്ലൊ​വേ​നി​യ
രാ​ത്രി 12.15
വ​ട​ക്ക​ന്‍ അ​യ​ര്‍ല​ന്‍ഡ്-​ജ​ര്‍മ​നി രാ​ത്രി 12.15