കേ​ര​ള​ത്തി​ന് ലീ​ഡ്
Saturday, October 7, 2017 11:29 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ജാ​​ർ​​ഖ​​ണ്ഡി​​നെ​​തി​​രാ​​യ ര​​ഞ്ജി ട്രോ​​ഫി മ​​ത്സ​​ര​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ന് ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡ്. ര​​ണ്ടാം ദി​​നം ക​​ളി നി​​ർ​​ത്തു​​ന്പോ​​ൾ കേ​​ര​​ളം എ​​ട്ടു വി​​ക്ക​​റ്റി​​ന് 250 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ്. ആ​​ദ്യ​​ദി​​വ​​സം ഒ​​ന്പ​​തു വി​​ക്ക​​റ്റി​​ന് 200 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ൽ ക​​ളി അ​​വ​​സാ​​നി​​പ്പി​​ച്ച ജാ​​ർ​​ഖ​​ണ്ഡി​​ന് ഇ​​ന്ന​​ലെ ര​​ണ്ടു റ​​ണ്‍​സ് കൂ​​ടി​​യേ കൂ​​ട്ടി​​ച്ചേ​​ർ​​ക്കാ​​നാ​​യു​​ള്ളു.

കേ​​ര​​ള​​ത്തി​​നാ​​യി മു​​ഹ​​മ്മ​​ദ് അ​​സ​​റു​​ദ്ദീ​​ൻ 51 റ​​ണ്‍​സ് നേ​​ടി​​യ​​പ്പോ​​ൾ ജാ​​ർ​​ഖ​​ണ്ഡി​​ന്‍റെ ആ​​റു വി​​ക്ക​​റ്റു​​ക​​ൾ പി​​ഴു​​ത ജ​​ല​​ജ് സ​​ക്സേ​​ന 47 റ​​ണ്ണു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ൽ​​ക്കു​​ക​​യാ​​ണ്. കേ​​ര​​ള​​ത്തി​​നാ​​യി കെ.​​പി. അ​​രു​​ണ്‍​കു​​മാ​​ർ 26 റ​​ണ്ണെ​​ടു​​ത്ത​​പ്പോ​​ൾ ക്യാ​​പ്റ്റ​​ൻ സ​​ച്ചി​​ൻ ബേ​​ബി 17 റ​​ണ്‍​സെ​​ടു​​ത്തു. സ​​ഞ്ജു സാം​​സ​​ണ്‍ 11 റ​​ണ്‍​സി​​നു പു​​റ​​ത്താ​​യി. ജാ​​ർ​​ഖ​​ണ്ഡി​​നു വേ​​ണ്ടി 94 റ​​ണ്‍​സ് വി​​ട്ടു​​കൊ​​ടു​​ത്തുകൊ​​ണ്ട് സ​​ണ്ണി ഗു​​പ്ത ആ​​റു വി​​ക്ക​​റ്റ് വീ​​ഴ്ത്തി.


ര​​ണ്ടു വി​​ക്ക​​റ്റ് ശേ​​ഷി​​ക്കേ കേ​​ര​​ളം ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ 48 റ​​ണ്‍​സി​​ന്‍റെ ലീ​​ഡ് നേ​​ടി​​ക്ക​​ഴി​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.