എ​സ്എ​ച്ച് തേ​വ​ര​യും ഭ​വ​ന്‍സും ജേ​താ​ക്ക​ള്‍
Saturday, October 7, 2017 9:59 PM IST
കോ​ട്ട​യം: അ​ഞ്ചാ​മ​ത് ഗ്ലോ​ബ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ പ്രീ​മി​യ​ര്‍ ഇ​ന്‍വി​റ്റേ​ഷ​ന്‍ ഇ​ന്‍റ​ര്‍സ്‌​കൂ​ള്‍ ബാ​സ്‌​ക്ക​റ്റ്‌​ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ എ​സ്എ​ച്ച് തേ​വ​ര സി​എം​ഐ​യും ഭ​വ​ന്‍സ് ഇ​ള​മ​ങ്ക​ര​യും ജേ​താ​ക്ക​ള്‍. തി​രു​വ​ന്നി​യൂ​ര്‍ പു​ര​യ്ക്ക​ല്‍ ജോ​സ​ഫ് മെ​മ്മോ​റി​യ​ല്‍ ഫ്‌​ള​റ്റ്‌​ലി​റ്റ് ഇ​ന്‍ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ന്ന​ത്.

വ​നി​താ​വി​ഭാ​ഗ​ത്തി​ല്‍ തൃ​പ്പൂ​ണി​ത്തു​റ ഗേ​ള്‍സ് ഫൈ​ന​ല്‍ പ​ബ്ലി​ക് സ്‌​കൂ​ളി​നെ 44-23ന് ​ത​ക​ര്‍ത്താ​ണ് ഭ​വ​ന്‍സ് പ​ബ്ലി​ക്‌​സ്‌​കൂ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ​ത്. രാ​ജ​ഗി​രി ക്രി​സ്തു ജ​യ​ന്തി പ​ബ്ലി​ക് സ്‌​കൂ​ളി​നെ​തി​രേ ഫൈ​ന​ലി​ല്‍ 40-28 എ​ന്ന സ്‌​കോ​റി​നാ​യി​രു​ന്നു എ​സ്എ​ച്ച് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ളി​ന്‍റെ ജ​യം. തേ​വ​ര​യു​ടെ പോ​ള്‍ വ​ര്‍ഗീ​സും ഭ​വ​ന്‍സ് വി​ദ്യാ മ​ന്ദി​റി​ന്‍റെ ശ്വേ​ത​യു​മാ​ണ് ടോ​പ്‌​സ്‌​കോ​റ​ര്‍മാ​ര്‍.