ട്വ​ന്‍റി20​യി​ലും ഓസീസിനു ര​ക്ഷ​യി​ല്ല
Saturday, October 7, 2017 11:29 AM IST
റാ​ഞ്ചി:​ ഏ​ക​ദി​ന പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ​തി​ന്‍റെ വീ​ര്യ​ത്തി​ലെ​ത്തി​യ ഇ​ന്ത്യ​യെ ത​ടു​ക്കാ​ന്‍ കു​ട്ടി​ക്രി​ക്ക​റ്റി​ലും ഓ​സ്‌​ട്രേ​ലി​യ​യ്ക്കാ​യി​ല്ല. ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​തി​ഥേ​യ​രെ ഒ​മ്പ​തു വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​ഴ​മൂ​ലം ആ​റോ​വ​റാ​യി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ മൂ​ന്നു പ​ന്തു​ക​ള്‍ ബാ​ക്കി​നി​ല്‍ക്കെ​യാ​ണ് ജ​യി​ച്ച​ത്. ഓസ്ട്രേലിയ 18.4 ഓവറിൽ എട്ട് വിക്കറ്റിന് 118 റൺസിൽ നിൽക്കേയാണ് മഴയെത്തിയത്. ഇന്ത്യക്കു വിജയ ലക്ഷ്യം 48 റൺസായി ചുരുക്കി.


ഇന്ത്യക്കുവേണ്ടി വിരാട് കോഹ്‌ലി (22), ശിഖർ ധവാൻ (15) എന്നിവർ പുറത്താകാതെ നിന്നു. രോഹിത് ശർമയുടെ (11) വിക്കറ്റാണ് നഷ്ടപ്പെട്ടത്.

ഇന്ത്യയുടെ പേസർമാരും സ്പിന്നർമാരും കളി പിടിമുറു ക്കിയതോടെ ഓസീസിന്‍റെ വിക്കറ്റ് വീഴ്ച പെട്ടെന്നായിരുന്നു. ബുംറയും കുൽദീപ് യാദവും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആരോൺ ഫിഞ്ചാണ് (42) ടോപ് സ്കോറർ.