ജർമനിക്കും ഇറാനും ജയം
Saturday, October 7, 2017 11:29 AM IST
മ​ഡ്ഗാ​വ്: ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ല്‍ ഗ്രൂ​പ്പ് സി ​മ​ത്സ​ര​ത്തി​ല്‍ ജ​ര്‍മ​നി​ക്കു വി​ജ​യം. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ല്‍ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ള്‍ക്കാ​യി​രു​ന്നു ജ​ര്‍മ​നി​യു​ടെ വി​ജ​യം. ജ​ര്‍മ​നി​ക്കാ​യി ജാ​ന്‍ ഫി​തെ (21), നോ​ഹ അ​വു​കു (89) എ​ന്നി​വ​ര്‍ ഗോ​ള്‍ നേ​ടി​യ​പ്പോ​ള്‍ ആ​ന്‍ഡ്ര​സ് ഗോ​മ​സ് കോ​സ്റ്റാ​റി​ക്ക​യ്ക്കാ​യി സ്‌​കോ​ര്‍ ചെ​യ്തു.

ആ​ദ്യ പ​കു​തി​യി​ല്‍ ഫി​തെ​യു​ടെ ഗോ​ളി​ല്‍ ജ​ര്‍മ​നി മു​ന്നി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ 67 ാം മി​നി​റ്റി​ല്‍ ഗോ​മ​സ് ജ​ര്‍മ​നി​യെ ഞെ​ട്ടി​ച്ച് സ​മ​നി​ല​പി​ടി​ച്ചു. അ​വ​സാ​ന നി​മി​ഷ​ത്തി​ല്‍ ജ​ര്‍മ​നി​യു​ടെ ര​ക്ഷ​ക​നാ​യി അ​വ​ത​രി​ച്ച അ​വു​കു കോ​സ്റ്റാ​റി​ക്ക വ​ല​തു​ള​ച്ച് സ​മ​നി​ല​പൂ​ട്ടു​ പൊ​ട്ടി​ച്ചു.

ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഇ​റാ​ന്‍ 3-1ന് ഗി​നി​യെ തോ​ല്‍പ്പി​ച്ചു. അ​ലാ​ഹ​യാ​ര്‍ സ​യ​ദ് (59), മു​ഹ​മ്മ​ദ് ഷ​രീ​ഫ് (70 പെ​നാ​ല്‍റ്റി), സ​യീ​ദ് ക​രീ​മി (90) എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. ഗി​നി​യു​ടെ ആ​ശ്വാ​സ ഗോ​ള്‍ 90+1 മി​നി​റ്റി​ല്‍ ഫാ​ന്‍ജെ ടു​റെ​യു​ടെ വ​ക​യാ​യി​രു​ന്നു.

68-ാം മി​നി​റ്റി​ല്‍ പെ​നാ​ല്‍റ്റി ഏ​രി​യ​യി​ല്‍ വ​രു​ത്തി​യ ഫൗ​ളി​നെ​ത്തു​ര്‍ന്ന് ഗി​നി​യു​ടെ ചെ​രി​ഫ് ക​മാ​റ ചു​വ​പ്പ് കാ​ര്‍ഡ് ക​ണ്ടു പു​റ​ത്താ​യി. ഇ​തി​ന് പെ​നാ​ല്‍റ്റി​ക്കു വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്തു. അ​വ​സ​രം മുതലാക്കി ഇ​റാ​ന്‍ ല​ക്ഷ്യം കാ​ണു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.