ജയത്തോടെ തുടങ്ങാൻ ജപ്പാനും ഹോണ്ടുറാസും
Saturday, October 7, 2017 11:29 AM IST
ഗോഹട്ടി: ഹോ​ണ്ടു​റാ​സി​നെ തോ​ല്‍പ്പി​ച്ച് ലോ​ക​ക​പ്പ് ടൂ​ര്‍ണ​മെ​ന്‍റ് തു​ട​ങ്ങാ​ന്‍ ജ​പ്പാ​ന്‍ ഇ​ന്ന് കോ​ണ്‍കാ​ക​ഫി​ലെ ടീം ​ഹോ​ണ്ടു​റാ​സി​നെ നേ​രി​ടും. 1993ല്‍ ​ജ​പ്പാ​ന്‍ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ജ​പ്പാ​ന്‍ ക്വാ​ര്‍ട്ട​റി​ലെ​ത്തി​യി​രു​ന്നു. ലോ​ക​ക​പ്പി​ല്‍ ജ​പ്പാ​ന്‍റെ അ​ര​ങ്ങേ​റ്റ​വും ആ ​വ​ര്‍ഷ​മാ​യി​രു​ന്നു. പി​ന്നീ​ട് 2011ലും ക്വാർട്ടറിലെത്തി‍.

2007 മു​ത​ല്‍ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ല്‍ ഉ​ള്ള​വ​രാ​ണ് ഹോ​ണ്ടു​റാ​സ്. 2011 ല്‍ ​മാ​ത്ര​മാ​ണ് യോ​ഗ്യ​ത നേ​ടാ​തെ പോ​യ​ത്. 2013ല്‍ ​ക്്്വാ​ര്‍ട്ട​റി​ലെ​ത്തി​യ​താ​ണ് വ​ലി​യ നേ​ട്ടം.

എ​എ​എ​ഫ്‌​സി അ​ണ്ട​ര്‍ 16 ടൂ​ര്‍ണ​മെ​ന്‍റില്‍ സെ​മി​യി​ലെ​ത്തി​ക്കൊ​ണ്ടാ​ണ് ജ​പ്പാ​ന്‍ ലോ​ക​ക​പ്പി​നു യോ​ഗ്യ​ത നേ​ടി​യ​ത്.

യോ​ഷി​റോ മോ​രി​യാ​മ​യാ​ണ് പ​രി​ശീ​ല​ക​ന്‍. ജ​പ്പാ​ന്‍ ദേ​ശീ​യ ടീ​മി​ല്‍ മു​ന്‍ പ്ര​തി​രോ​ധ താ​ര​മാ​യി​രു​ന്നു ഇ​ദ്ദേ​ഹം. പ​രി​ശീ​ല​ക​നാ​യും ക​ളി​ക്കാ​ര​നാ​രും പ​രി​ച​യ​സ​മ്പ​ന്നാ​ണ്.
ജാ​പ്പ​നീ​സ് മെ​സി എ​ന്നു വി​ളി​പ്പേ​രു​ള്ള തേ​ക്ഫു​സ കു​ബോ​യും സെ​റോ​സോ ഒ​സാ​ക്ക​യു​മാ​ണ് പ​ധാ​ന​താ​ര​ങ്ങ​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.