ഒ​ബ്രി​ഗാ​ദോ ബ്ര​സൂ...
Saturday, October 7, 2017 11:29 AM IST
കൊ​ച്ചി: കാ​ല്‍പ്പ​ന്തു പ്രേ​മി​ക​ളു​ടെ ഹൃ​ദ​യ​ത്തു​ടി​പ്പു​ക​ളെ ശ​ര​വേ​ഗ​ത്തി​ലാ​ക്കി മ​ഞ്ഞ​പ്പ​ട​യു​ടെ യു​വതു​ര്‍ക്കി​ക​ള്‍ കൊ​ച്ചി​യു​ടെ മ​ണ്ണി​ല്‍ പാ​റി​ക്ക​ളി​ച്ചു. സാം​ബ താ​ള​ത്തി​ല്‍ ക​ലൂ​ര്‍ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തെ പു​ള​കം കൊ​ള്ളി​ച്ച വി​റ്റാ​വോ​യു​ടെ​യും കൂ​ട്ട​രു​ടെ​യും പ്ര​ക​ട​ന​ങ്ങ​ള്‍ക്കു മു​ന്നി​ല്‍ സ്പാ​നി​ഷ് വ​മ്പ​ന്മാ​ര്‍ക്കു മ​റു​പ​ടി​യി​ല്ലാ​യി​രു​ന്നു. ച​രി​ത്രം കു​റി​ക്കു​ന്ന പോ​രാ​ട്ട​ത്തെ കേ​ര​ള​ത്തി​ന്‍റെ നാ​നാ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് ഒ​ഴു​കി വ​ന്ന ആ​രാ​ധ​ക​ര്‍ കാ​ത​ടി​പ്പി​ക്കു​ന്ന ആ​ര​വ​ത്തോ​ടെ​യാ​ണു വ​ര​വേ​റ്റ​ത്.

പെ​ലെ​യു​ടെ​യും ഗാ​രി​ഞ്ച​യു​ടെ​യും റൊ​ണ​ാള്‍ഡീ​ഞ്ഞോ​യു​ടെ​യും നാ​ട്ടി​ല്‍ നി​ന്നെ​ത്തി​യ​വ​ര്‍ പു​തുത​ല​മു​റ​യും ക​ളി​പ്പെ​രു​മ​യി​ല്‍ ഒ​ട്ടും പി​ന്നി​ല​ല്ലെ​ന്നു ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ത്ത​ന്നെ തെ​ളി​യി​ച്ചു. അവരുടെ ശ​ക്തിദൗ​ര്‍ബ​ല്യ​ങ്ങ​ള്‍ അ​റി​ഞ്ഞു​ത​ന്നെ​യാ​ണു പ​രി​ശീ​ല​ക​ന്‍ കാ​ര്‍ലോ​സ് അ​മെ​ഡ്യൂ​ക്ക് ടീ​മി​നെ വി​ന്യ​സി​ച്ച​ത്. 4-3-3 ഫോ​ര്‍മേ​ഷ​നി​ല്‍ ആ​ക്ര​മ​ണ​ത്തി​നു പ്രാ​മു​ഖ്യം ന​ല്‍കി സ്‌​പെ​യി​നിന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തെ ത​ക​ര്‍ക്കാ​നു​ള്ള കാ​ന​റി​ക​ളുടെ‍ ശ്ര​മം ആ​ദ്യ നി​മി​ഷ​ങ്ങ​ളി​ല്‍ ഒ​ന്നു പാ​ളി.

അ​ഞ്ചാം മി​നി​റ്റി​ല്‍ ഗോ​ള്‍ വ​ഴ​ങ്ങി​യ​തോ​ടെ സ​ട​കു​ഞ്ഞെ​ഴു​ന്നേ​റ്റ സിം​ഹ​മാ​യി​രു​ന്നു ബ്ര​സീ​ല്‍. ആ​ദ്യ മി​നി​റ്റു​ക​ള്‍ക്കു ശേ​ഷം സ്പാ​നി​ഷ് സം​ഘ​ത്തെ ചി​ത്ര​ത്തി​ല്‍നി​ന്നു മാ​യ്ക്കു​ന്ന ത​ര​ത്തി​ല്‍ ബോ​ള്‍ കൈ​വ​യ്ക്കു​ന്ന കാ​ര്യ​ത്തി​ല്‍വ​രെ മ​ഞ്ഞ​പ്പ​ട ബ​ഹൂ​ദൂ​രം മു​ന്നി​ലെ​ത്തി. വി​നീ​ഷ്യ​സ് ജൂ​ണി​യ​ര്‍ ഇ​ല്ലെ​ങ്കി​ല്‍ ഒ​ന്നി​ല​ധി​കം വി​നീ​ഷ്യ​സു​മാ​ര്‍ ടീ​മി​ലു​ണ്ടെ​ന്ന ബ്ര​സീ​ല്‍ നാ​യ​ക​ന്‍ വി​റ്റാ​വോ​യു​ടെ വാ​ക്കു​ക​ള്‍ വെ​റുംവാ​ക്ക​ല്ലെ​ന്നു പൗ​ളീ​ഞ്ഞോ​യും ബ്രെ​ന്ന​റും ലി​ങ്ക​ണും ഓ​രോ മു​ന്നേ​റ്റ​ത്തി​ലും വി​ളി​ച്ചുപ​റ​ഞ്ഞു. ക്ലാ​സി​ക് ബ്ര​സീ​ലി​യ​ന്‍ ശൈ​ലി​യാ​യി​രു​ന്നു ഇ​ന്ന​ലെ ക​ലൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ക​ണ്ട​ത്. വേ​ഗ​വും സ്‌​കി​ല്ലും ഒ​ത്തൊ​രു​മി​പ്പി​ച്ചു നി​ര​ന്ത​ര ആ​ക്ര​മ​ണ​ങ്ങ​ള്‍ സ്‌​പെ​യി​ന്‍ ഗോ​ള്‍മു​ഖ​ത്തേ​ക്കു മ​ഞ്ഞ​പ്പ​ട ന​ട​ത്തി. സ്പാ​നി​ഷ് താ​ര​ങ്ങ​ള്‍ക്കു കാ​ലി​ല്‍നി​ന്നു പ​ന്തു ന​ഷ്ട​പ്പെട്ടപ്പോ​ഴൊ​ക്കെ അ​വ​രു​ടെ പ്ര​തി​രോ​ധനി​ര വി​റ​ച്ചു.

യൂ​റോ​പ്യ​ന്‍ ഫു​ട്‌​ബോ​ളി​ന്‍റെ അ​തി​പ്ര​സ​ര​ത്തി​ല്‍ അ​ഭ്ര​പാ​ളി​ക​ള്‍ക്കു പി​ന്നി​ല്‍ മ​റ​ഞ്ഞ അ​തി സു​ന്ദ​ര​മാ​യ ലാ​റ്റി​ന​മേ​രി​ക്ക​ന്‍ ശൈ​ലി ഏ​റെക്കാ​ല​ത്തി​നു ശേ​ഷം മൈ​താ​ന​ത്തെ ത്ര​സി​പ്പി​ച്ചു. വെ​ട്ടി​യൊ​ഴി​ഞ്ഞും എ​തി​രാ​ളി​യെ മ​നോ​ഹ​ര​മാ​യ ഡ്രി​ബ്‌​ളിം​ഗ് പാ​ട​വം കൊ​ണ്ടു വി​സ്മ​യി​പ്പി​ച്ചും ബ്ര​സീ​ലി​യ​ന്‍ താ​ര​ങ്ങ​ള്‍ ജിം​ഗ സ്റ്റൈ​ല്‍ ക​ള​ത്തി​ല്‍ ന​ട​പ്പാ​ക്കി.

ആക്രമണമാണ് മി​ക​ച്ച പ്ര​തി​രോ​ധം

നി​ര​ന്ത​രം ആ​ക്ര​മി​ക്കു​ക, എ​തി​രാ​ളി​യെ സ​മ്മ​ര്‍ദ​ത്തി​ല്‍ ആ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക. ഇ​ന്ന​ലെ ക​ള​ത്തി​ല്‍ മ​ഞ്ഞ​പ്പ​ട ന​ട​പ്പാ​ക്കി​യ ത​ന്ത്രം ഇ​താ​യി​രു​ന്നു. ക​ളി തു​ട​ങ്ങി അ​ഞ്ചാം മി​നി​റ്റി​ല്‍ ഗോ​ള്‍ വ​ഴ​ങ്ങി​യ​തി​ന്‍റെ പ​ത​റി​ച്ച ക​ളി​യി​ല്‍ പ്ര​ക​ട​മാ​ക്കാതിരിക്കുന്ന​തി​ല്‍ അ​വ​ര്‍ വി​ജ​യി​ച്ചു. ആ​ബ​ല്‍ റൂ​യി​സി​നെപ്പോ​ലെ അ​ര്‍ധാ​വ​സ​ര​ങ്ങ​ള്‍ പോ​ലും ഗോ​ളാ​ക്കാ​ന്‍ മി​ടു​ക്കു​ള്ള താ​ര​ങ്ങ​ള്‍ സ്പാ​നി​ഷ് മു​ന്നേ​റ്റ നി​ര​യി​ലു​ണ്ടെ​ന്ന യാ​ഥാ​ര്‍ഥ്യം മ​ന​സി​ലാ​ക്കി പ​ന്തു സ്പാ​നി​ഷ് താ​ര​ങ്ങ​ള്‍ക്കു ന​ല്‍കാ​തെ അ​വ​രു​ടെ ഗോ​ള്‍ മു​ഖ​ത്തു കാ​ന​റി​ക​ള്‍ വ​ട്ട​മി​ട്ടു പ​റ​ന്നു.


ഗോ​ള്‍മ​ഴ​ ത​ന്നെ​യു​ണ്ടാ​യേ​ക്കാ​മെ​ന്നു​ള്ള തോ​ന്ന​ലി​ല്‍ കാ​ണി​ക​ള്‍ ആ​കാം​ഷാ​ഭ​രി​ത​രാ​യി ആ​ര​വ​മു​യ​ര്‍ത്തി. ക​ള​ത്തി​ലെ​ന്നപോ​ലെ കാ​ണി​ക​ള്‍ക്കി​ട​യി​ലും സ്പെ​യി​ന്‍ ചി​ത്ര​ത്തി​ലേ​യി​ല്ലാ​യി​രു​ന്നു. കേ​ര​ളം എ​ന്നും നെ​ഞ്ചോ​ടു ചേ​ര്‍ത്തി​ട്ടു​ള്ള ബ്ര​സീ​ലി​നു മാ​ത്ര​മാ​യി​രു​ന്നു സ്റ്റേ​ഡി​യ​ത്തെ പ്ര​ക​മ്പ​നം കൊ​ള്ളി​ച്ച ആ​രാ​ധ​കസം​ഘ​ത്തി​ന്‍റെ പി​ന്തു​ണ മു​ഴു​വ​നും. ബ്ര​സീ​ല്‍ ഓ​രോ ത​വ​ണ മു​ന്നേ​റു​മ്പോ​ഴും ഗാ​ല​റി​ക​ള്‍ ശ​ബ്ദ​മു​ഖ​രി​ത​മാ​യി. അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടു​മ്പോ​ള്‍ അ​വ​ര്‍ നി​രാ​ശ​രു​മാ​യി.

ബ്രെ​ന്ന​ര്‍, ലി​ങ്ക​ണ്‍, പൗ​ളീ​ഞ്ഞോ

പൗ​ളി​ഞ്ഞോ, ലി​ങ്ക​ണ്‍, ബ്രെ​ന്ന​ര്‍... ഈ ​മൂ​ന്നു പേ​ര്‍ ഓ​ര്‍ത്തു​വ​യ്ക്കാം. അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​നു അ​വ​സാ​ന​മാ​കു​ന്ന​തോ​ടെ യൂ​റോ​പ്പി​ലെ മു​ന്‍നി​ര ക്ല​ബ്ബു​ക​ള്‍ ഇ​വ​ര്‍ക്കു പി​ന്നാ​ലെ വ​ട്ട​മി​ട്ടു പ​റ​ക്കു​ന്നു​ണ്ടാ​കും. സ്ട്രൈ​ക്ക​ര്‍മാ​രു​ടെ നി​ര​യി​ല്‍ വി​നീ​ഷ്യ​സി​ന്‍റെ അ​ഭാ​വം ഒ​രി​ക്ക​ല്‍ പോ​ലും അ​നു​ഭ​വ​പ്പെ​ടാ​തി​രി​ക്കാ​ന്‍ ഇ​വ​രു​ടെ പ്ര​ക​ട​ന​ങ്ങ​ളു​ടെ മാ​സ്മ​രി​ക​ത മാ​ത്രം മ​തി​യാ​യി​രു​ന്നു. മൈ​താ​ന​ത്തെ പു​ല്‍മെ​ത്ത​യെ ത​ഴു​കി ഒ​ഴു​കു​ന്ന പ​ന്തി​നെ കാ​ലി​ലൊ​ളു​പ്പി​ച്ചു​ള്ള മൂ​വ​രു​ടെ​യും കു​തി​പ്പു​ക​ള്‍ ബ്ര​സീ​ല്‍ മു​ന്നേ​റ്റ​ങ്ങ​ളു​ടെ ശോ​ഭ കൂ​ട്ടി. മ​ധ്യ​നി​ര​യി​ലെ ക​ളി നി​യ​ന്ത്രി​ച്ച മാ​ര്‍ക്ക​സ് ആ​ന്റോ​ണി​യോ​യു​ടെ​യും അ​ല​ന്‍റെ​യും മി​ക​വും എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്. ര​ണ്ടാം പ​കു​തി​യി​ല്‍ പ്ര​തി​രോ​ധ നി​ര അ​വ​സ​ര​ത്തി​നൊ​ത്ത് ഉ​യ​ര്‍ന്ന​തും ഗോ​ള്‍ കീ​പ്പ​ര്‍ ഗ​ബ്രി​യേ​ല്‍ ഗോ​ള്‍ പോ​സ്റ്റി​നു മു​ന്നി​ല്‍ വ​ന്‍മ​തി​ല്‍ തീ​ര്‍ത്ത​തും വി​ജ​യ​ത്തി​ല്‍ നി​ര്‍ണാ​യ​ക​മാ​യി.

കേ​ര​ളം കാ​ത്തി​രു​ന്ന വി​ശ്വ മ​ത്സ​ര​ത്തി​ന് ആ​രാ​ധ​ക​ര്‍ കൊ​തി​ച്ച പരിസ​മാ​പ്തി​ ത​ന്നെ. നി​ര്‍ഭാ​ഗ്യ​ക​രം എ​ന്നേ സ്പെ​യി​ന്‍റെ പ്ര​ക​ട​ന​ത്തെ വി​ശേ​ഷി​പ്പി​ക്കാ​നാ​കൂ. കാ​ര​ണം, കേ​ര​ള​ത്തി​ലെ ല​ക്ഷ​ങ്ങ​ള്‍ വ​രു​ന്ന ഫു​ട്ബോ​ള്‍ പ്രേ​മി​ക​ള്‍ പ്രാ​ര്‍ഥി​ച്ച​ത് അ​വ​രു​ടെ മ​ഞ്ഞ​പ്പ​ട​യു​ടെ വി​ജ​യ​ത്തി​നാ​യി​രു​ന്നു.

21,362 പേരാണ് മത്സരം വീക്ഷിക്കാനെത്തി യത്. കൊ​ച്ചി​യു​ടെ മ​ണ്ണി​ല്‍ കാ​ല്‍പ്പ​ന്തു​ക​ളി​യു​ടെ വി​സ്മ​യ​ങ്ങ​ള്‍ സ​മ്മാ​നി​ച്ച​തി​നു ന​ന്ദി ബ്ര​സീ​ല്‍.. ഒ​രാ​യി​രം ന​ന്ദി... (ഒ​ബ്രി​ഗാ​ദോ ബ്ര​സൂ...)

ബി​ബി​ന്‍ ബാ​ബു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.