അരങ്ങേറ്റ വിജയവുമായി നൈജര്‍
അരങ്ങേറ്റ വിജയവുമായി നൈജര്‍
Saturday, October 7, 2017 11:36 AM IST
കൊ​ച്ചി: പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളോ​ടു പ​ട​വെ​ട്ടു​ന്ന ര​ണ്ടു ടീ​മു​ക​ള്‍. ഒ​രു വി​ജ​യം മ​തി​യാ​കും അ​വ​ര്‍ക്ക് ഈ ​ജ​ന്മം മു​ഴു​വ​ന്‍ ഓ​ര്‍ത്തി​രി​ക്കാ​ന്‍. എ​ന്നാ​ല്‍, ഫു​ട്ബോ​ളി​ല്‍ വി​ജ​യം ഒ​രു ടീ​മി​നെ സാ​ധി​ക്കൂ. ഉ​ത്ത​ര കൊ​റി​യ​യു​ടെ നെ​ഞ്ചു ത​ക​ര്‍ത്ത് നൈ​ജ​റി​ന്‍റെ വി​ശ്വ വി​ജ​യം കൊ​ച്ചി​യിലെ ക​ലൂ​ര്‍ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ല്‍ പി​റ​ന്നു. ഗോ​ള്‍ മ​ഴ​യൊ​ന്നും വേ​ണ്ടാ​യി​രു​ന്നു ആ​ഫ്രി​ക്ക​ന്‍ പ​ട​യ്ക്ക്. ഒ​രു ഗോ​ളി​ല്‍ കൊറിയൻ ക​ഥ ക​ഴി​ഞ്ഞു.

അ​ന്താ​രാ​ഷ്‌ട്ര സ​മൂ​ഹ​ത്തി​ന്‍റെ ക​ണ്ണി​ലെ ക​ര​ടാ​യ ഉ​ത്ത​ര കൊ​റി​യ​യു​ടെ കൗ​മാ​ര​സം​ഘ​വും ദാ​രി​ദ്ര്യ​ത്തോ​ട് പ​ട​വെ​ട്ടു​ന്ന നൈ​ജ​റും ഏ​റ്റു​മു​ട്ടു​മ്പോ​ള്‍ അ​തി​ലെ വി​ജ​യം നേ​ടു​ന്ന​താ​രാ​ണെ​ന്നു കാ​ണാ​ന്‍ ലോ​കം ഉ​റ്റു നോ​ക്കി​യി​രു​ന്നു.

സ​മ​നി​ല​യു​ടെ നി​രാ​ശ​യി​ലേ​ക്കു ക​ട​ക്കു​മെ​ന്നു തോ​ന്നി​ച്ച ക​ളി​യെ 59-ാം മി​നി​റ്റി​ല്‍ സ​ലീം അ​ബ്ഡൗ​റാ​മാ​നെ നേ​ടി​യ ഏ​ക ഗോ​ളി​ന്‍റെ പി​ന്‍ബ​ല​ത്തി​ലാ​ണ് നൈ​ജ​ര്‍ മ​റി​ക​ട​ന്ന​ത്.

ആ​ദ്യ പ​കു​തി​യി​ല്‍ ക​ളി​ക്ക​ള​ത്തി​ല്‍ തു​ല്യ ശ​ക്തി​ക​ളു​ടെ പോ​രാ​ട്ട​മാ​യി​രു​ന്നു. പ​ന്തു കൈ​ക​ശം വ​ച്ചു ചി​ല ഒ​റ്റ​പ്പെ​ട്ട ആ​ക്ര​മ​ണ​ങ്ങ​ൾ ഇ​രു ടീ​മി​ന്‍റെയും ഭാ​ഗ​ത്തു​നി​ന്നുണ്ടാ​യെ​ങ്കി​ലും ഗോ​ള്‍ ശ്ര​മ​മെ​ന്നു പ​റ​യാ​വു​ന്ന മു​ന്നേ​റ്റ​ങ്ങ​ള്‍ വി​ര​ള​മാ​യി​രു​ന്നു. ആ​ഫ്രി​ക്ക​ന്‍ വ​ന്യ​ത​യു​ടെ എ​ല്ലാ സൗ​ന്ദ​ര്യ​വും ബൂ​ട്ടി​ലൊ​ളിപ്പി​ച്ച് ഏ​ഷ്യ​ന്‍ ശ​ക്തി​ക​ളെ വി​റ​പ്പി​ച്ച നൈ​ജ​റാ​യി​രു​ന്നു ഒ​ന്നാം പ​കു​തി​യി​ല്‍ മു​ന്നി​ട്ടു നി​ന്ന​ത്.

മൂ​ന്ന് ത​വ​ണ കൊ​റി​യ​ന്‍ ഗോ​ള്‍മു​ഖം ല​ക്ഷ്യ​മാ​ക്കി നൈ​ജ​ര്‍ ബോ​ള്‍ പ​റ​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. മ​ധ്യ ഭാ​ഗ​ത്ത് ക​ളി നി​യ​ന്ത്രി​ച്ച നൈ​ജ​റി​ന്‍റെ ക്യാ​പ്റ്റ​ന്‍ റി​ച്ചാ​ര്‍ഡ് അ​ല്‍ഫാ​രി പ​രി​ക്കേ​റ്റ് പു​റ​ത്തു​പോ​യ​തും നൈ​ജ​റി​ന് തി​രി​ച്ച​ടി​യാ​യി. മ​റു​വ​ശ​ത്ത് ചി​ല നീ​ക്ക​ങ്ങ​ള്‍ കൊ​റി​യ ന​ട​ത്തി​യെ​ങ്കി​ലും ഗോ​ള്‍ മാ​ത്രം അ​ക​ന്നു​നി​ന്നു. കാ​ര്യ​മാ​യ ആ​വേ​ശ​ങ്ങ​ളി​ല്ലാ​തെ​യാ​ണ് ആ​ദ്യ​പ​കു​തി അ​വ​സാ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.