പരാഗ്വെ പ്രീക്വാർട്ടറിൽ
Monday, October 9, 2017 12:16 PM IST
മും​ബൈ: ഗ്രൂ​പ്പ് ബി​യി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ പ​രാ​ഗ്വെ​യ്ക്കു ജ​യം. പ​രാ​ഗ്വെ 4-2ന് ​ന്യൂ​സി​ല​ന്‍ഡി​നെ തോ​ല്‍പ്പി​ച്ച് പ്രീ​ക്വാ​ര്‍ട്ട​റി​ലെത്തി‍. അ​ല​ന്‍ റോ​ഡ്രി​ഗ​സി​ലൂ​ടെ തു​ട​ക്ക​ത്തി​ലേ മു​ന്നി​ലെ​ത്തി​യ പ​രാ​ഗ്വെ​യു​ടെ വ​ല സ്വ​ന്തം താ​രം അ​ല​ക്‌​സി​സ് ഡ്യൂ​റേ​റ്റ് ര​ണ്ടു ത​വ​ണ കു​ലു​ക്കി. 20, 34 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു സെ​ല്‍ഫ് ഗോ​ളുകൾ‍.

ഈ ​ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​ദ്യ​മാ​യാ​ണ് ര​ണ്ടു സെ​ൽ​ഫ് ഗോ​ളു​ക​ൾ ഒ​രു ടീ​മം​ഗം ത​ന്നെ വ​ഴ​ങ്ങു​ന്ന​ത്. ഈ ​ഗോ​ളി​ല്‍ ആ​ദ്യ പ​കു​തി​യി​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി ന്യൂ​സി​ല​ന്‍ഡ് മു​ന്നി​ലെ​ത്തി. എ​ന്നാ​ല്‍ ന്യൂ​സി​ല​ന്‍ഡ് വ​ല​യി​ല്‍ ര​ണ്ടാം പ​കു​തി​യി​ല്‍ മൂ​ന്നു മി​നി​റ്റി​നി​ടെ വീ​ണ ര​ണ്ടു ഗോ​ള്‍ പ​രാ​ഗ്വെ​യ്ക്കു ലീ​ഡ് ന​ല്‍കി. അ​നി​ബാ​ല്‍ വെ​ഗ​യാ​യി​രു​ന്നു (75, 78) ഈ ​ര​ണ്ടു ഗോ​ളു​ക​ള്‍ക്കും ഉ​ട​മ. അ​വ​സാ​നം 90+1 മി​നി​റ്റി​ല്‍ ബ്ലാ​സ് അ​ര്‍മോ​വ പ​രാ​ഗ്വെ​യു​ടെ ജ​യം ഉ​റ​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.