സി​ന്ധു​വും സൈ​നയും ചെ​ന്നൈ സ്മാ​ഷേ​ഴ്‌​സിൽ തുടരും
Monday, October 9, 2017 12:16 PM IST
ഹൈ​ദ​രാ​ബാ​ദ്: പ്രീ​മി​യ​ര്‍ ബാ​ഡ്മി​ന്‍റ​ണ്‍ ലീ​ഗി​നു വേ​ണ്ടി​യു​ള്ള പ്ല​യേ​ഴ്‌​സ് ലേ​ല​ത്തി​ല്‍ പി.​വി. സി​ന്ധു​വി​നെ​യും സൈ​ന നെ​ഹ്‌​വാ​ളി​നെ​യും ചെ​ന്നൈ സ്മാ​ഷേ​ഴ്‌​സ് നി​ല​നി​ര്‍ത്തി. ഇ​രു​വ​ര്‍ക്കും നി​ല​വി​ലു​ള്ള പ്ര​തി​ഫ​ല​ത്തി​ല്‍ 25 ശ​ത​മാ​നം വ​ര്‍ധ​ന​യാ​ണ് ക്ല​ബ് വാ​ഗ്ദാ​നം ചെ​യ്ത​ത്. ഇ​തു പ്ര​കാ​രം സി​ന്ധു​വി​ന് 48.75 ല​ക്ഷ​മാ​ണ് ല​ഭി​ക്കു​ക.

സൈ​ന​യ്ക്ക് 41.25 ല​ക്ഷ​വും. റൈ​റ്റ് ടു ​മാ​ച്ച് കാ​ര്‍ഡ് ല​ഭി​ക്കു​ന്ന ഓ​രോ ക​ളി​ക്കാ​ര​നും മു​ന്‍വ​ര്‍ഷ​ത്തേ​ക്കാ​ള്‍ 10 ശ​ത​മാ​നം പ്ര​തി​ഫ​ല വ​ര്‍ധ​ന​യാ​ണ് സാ​ധാ​ര​ണ​യാ​യി ന​ല്‍കി വ​രു​ന്ന​ത്. ഗ്ലാ​സ്‌​ഗോ​യി​ല്‍ ന​ട​ന്ന ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ വെ​ള്ളി​യും കൊ​റി​യ സൂ​പ്പ​ര്‍സീ​രി​സ് ടൈ​റ്റി​ലും സ്വ​ന്ത​മാ​ക്കി​യ​ത് സി​ന്ധു​വി​ന്‍റെ താ​ര​മൂ​ല്യം ഉ​യ​ര്‍ത്തി. ക​ഴി​ഞ്ഞ വ​ര്‍ഷം 39 ല​ക്ഷ​മാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ലേ​ല​ത്തു​ക. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ 33 ല​ക്ഷം ല​ഭി​ച്ച സൈ​ന​യും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച വ​ച്ച​ത്. ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ വെ​ങ്ക​ലം നേ​ടി​യ​താ​ണ് സൈ​ന​യു​ടെ ക​ഴി​ഞ്ഞ സീ​സ​ണി​ലെ നേ​ട്ടം.


ഇ​ന്തോ​നേ​ഷ്യ, ഓ​സ്‌​ട്രേ​ലി​യ സീ​രി​സു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ കി​ഡം​ബി ശ്രീ​കാ​ന്ത് ത​ന്‍റെ പ​ഴ​യ ടീ​മാ​യ അ​വധ് വാ​രി​യേ​ഴ്‌​സി​ല്‍ ത​ന്നെ തു​ട​രും. 56.10 ല​ക്ഷ​മാ​ണ് കി​ഡം​ബി​യു​ടെ പ്ര​തി​ഫ​ലം. വ​നി​ത​ക​ളി​ലെ ലോ​ക ഒ​ന്നാം​റാ​ങ്ക് താ​ര​മാ​യ താ​യ് സു ​യിം​ഗി​നെ 52 ല​ക്ഷം രൂ​പ​യ്ക്ക് അ​ഹ​മ്മ​ദാ​ബാ​ദ് സ്മാ​ഷ് മാ​സ്റ്റേ​ഴ്‌​സ് സ്വ​ന്ത​മാ​ക്കി. റി​യോ ഒ​ളി​മ്പി​ക്‌​സ് സ്വ​ര്‍ണ​ജേ​താ​വാ​യ സ്പാ​നി​ഷ് താ​രം ക​രോ​ലി​ന മാ​രി​നെ ഹൈ​ദ​രാ​ബാ​ദ് ഹ​ണ്ടേ​ഴ്‌​സ് 50 ല​ക്ഷ​ത്തി​നു നി​ല​നി​ര്‍ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.