അ​മേ​രി​ക്ക പ്രീക്വാ​ര്‍ട്ട​റി​ല്‍
അ​മേ​രി​ക്ക പ്രീക്വാ​ര്‍ട്ട​റി​ല്‍
Monday, October 9, 2017 12:16 PM IST
ന്യൂ​ഡ​ല്‍ഹി: അ​ട​വും ചു​വ​ടും നി​ര​ത്തി ഘാ​ന പ്ര​തി​രോ​ധ​ത്തി​ന്‍റെ മ​തി​ല്‍ തീ​ര്‍ത്ത​പ്പോ​ള്‍ ര​ണ്ടാം പ​കു​തി​യി​ല്‍ ക​ളി വീ​ണ്ടെ​ടു​ത്ത അ​മേ​രി​ക്ക ജ​യം കൈ​പ്പി​ടി​യി​ലൊ​തു​ക്കി. ഗ്രൂ​പ്പ് എ​യി​ല്‍ ന​ട​ന്ന പോ​രാ​ട്ട​ത്തി​ല്‍ 75-ാം മി​നി​റ്റി​ല്‍ പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ അ​യോ അ​കി​നോ​ള നേ​ടി​യ ഗോ​ളി​ല്‍ തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ജ​യ​ത്തോ​ടെ അ​മേ​രി​ക്ക പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തി. ആ​ദ്യ​ന്തം ആ​ക്ര​മി​ച്ചു ക​ളി​ച്ച ഘാ​ന 18 ത​വ​ണ അ​മേ​രി​ക്ക​യു​ടെ ഗോ​ള്‍വ​ല ല​ക്ഷ്യ​മാ​ക്കി ഷോ​ട്ടു​ക​ളു​തി​ര്‍ത്തെ​ങ്കി​ലും നി​ര്‍ഭാ​ഗ്യ​മാ​യി​രു​ന്നു ഫ​ലം.

അ​നാ​യാ​സേ​ന വി​ജ​യം ക​രു​തി​യി​റ​ങ്ങി​യ അ​മേ​രി​ക്ക​ന്‍ പ​ട ക​ള​ത്തി​ല്‍ ക​ളി​ച്ചു ക്ഷീ​ണി​ക്കു​ന്ന​താ​ണ് ക​ളി​യു​ടെ ആ​ദ്യ​പ​കു​തി​യി​ല്‍ ക​ണ്ട​ത്. എ​ന്നാ​ല്‍, ഘാ​ന​യാ​ക​ട്ടെ എ​ല്ലാ ത​ന്ത്ര​ങ്ങ​ളും പു​റ​ത്തെ​ടു​ത്ത് അ​ള​ന്നു കു​റി​ച്ച പാ​സു​ക​ളാലും കൃ​ത്യ​മാ​യ പൊ​സി​ഷ​നു​ക​ളി​ല്‍ നി​ര​ന്നും ശ​രി​ക്കും വെ​ള്ളം കു​ടി​പ്പി​ച്ചു.

ക​ളി പ​തി​ന​ഞ്ച് മി​നി​ട്ട് പി​ന്നി​ട്ട​പ്പോൾ ഘാ​ന ത​ങ്ങ​ളു​ടെ താ​ളം ക​ണ്ടെ​ടു​ത്തു. ഘാ​ന​യു​ടെ അ​മി​നു മു​ഹ​മ്മ​ദും റാ​ഷി​ദ് അ​ല്‍ഹ​സ​നും ന​ട​ത്തി​യ നീ​ക്ക​ങ്ങ​ള്‍ ശ്ര​ദ്ധേ​യ​മാ​യി. 31-ാം മി​നി​ട്ടി​ല്‍ എ​റി​ക് അ​യ്യാ​ക്കു കി​ട്ടി​യ പാ​സ് ഗോ​ള്‍ വ​ല​യി​ലേ​ക്കു നീ​ക്കാ​നാ​യി​ല്ല. 36-ാം മി​നി​ട്ടി​ല്‍ അ​മേ​രി​ക്ക​ല്‍ പ്ര​തി​രോ​ധ​ത്തി​ലെ വി​ള്ള​ല്‍ മു​ത​ലെ​ടു​ത്ത് സാ​ദി​ക്ക് ഇ​ബ്രാ​ഹിം ന​ട​ത്തി​യ മു​ന്നേ​റ്റം യു​എസ് ഗോ​ളി ജ​സ്റ്റി​ന്‍ ഗാ​ര്‍സെ​സ് ത​ടു​ത്തു. ഇ​തി​നി​ടെ സാ​ദി​ക്കി​ലൂ​ടെ കി​ട്ടി​യ ഒ​രു ചാ​ന്‍സ് ഘാ​ന​യ്ക്കു ഗോ​ളാ​കാ​തെ പോ​യി.


ര​ണ്ടാം പ​കു​തി​യി​ല്‍ ഘാ​ന അ​മി​നു മു​ഹ​മ്മ​ദി​നെ തി​രി​ച്ചു വി​ളി​ച്ച് പ​ക​രം ഗ​ബ്രി​യേ​ല്‍ ലെ​വെ​യേ ഇ​റ​ക്കി. പി​ന്നാ​ലെ ഘാ​ന​യ്ക്ക് വീ​ണ്ടും ഒ​രു കോ​ര്‍ണ​ര്‍. എ​ന്നാ​ല്‍, അ​തൊ​രു ഫ​ല​വു​മു​ണ്ടാ​ക്കി​യി​ല്ല. 75-ാം മി​നി​ട്ടി​ല്‍ പ​ന്ത് കൈ​യ​ട​ക്കി കു​തി​ച്ച അ​മേ​രി​ക്ക ര​ണ്ടാം പ​കു​തി​യി​ല്‍ ആ​ദ്യ ഗോ​ള​ടി​ച്ചു. പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങിയ അ​യോ അ​കി​നോ​ള​യാ​ണ് ഘാ​ന​യു​ടെ ഗോ​ള്‍വ​ല ച​ലി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.